Advertisment

മറുക് (കവിത)

author-image
admin
New Update

- ജാസ്മിൻ സമീർ

publive-image

ടതുകൈത്തണ്ടയിൽ വിരുന്ന് വന്ന

പുതിയ മറുകിനോട് കാര്യങ്ങളാരാഞ്ഞു ഞാൻ

ഇത്രയും നാൾ നീ എവിടെയായിരുന്നു ?

എങ്ങനെ വന്നു ?

എന്തിനു വന്നു ?

ശരീരമുനിയുടെ ശാപത്താൽ

ദുഷ്ടന്മാരുടെ വദനങ്ങളിൽ

കഴിയേണ്ടി വന്ന എനിക്ക് ശാപമോക്ഷം കിട്ടി

പക്ഷേ ...

പല ശരീരങ്ങളിലും കയറി,

നിരാശനായി ഞാൻ,

അവസാനം ജീവിതം കളവാക്കിയവരേക്കാൾ ഭേദം

കവിതയിലൂടെ മാത്രം പറയുന്നവരാണെന്ന്

മനസ്സിലാക്കിയ ഞാൻ -

ഇന്നിതാ നിന്നിലഭയം പ്രാപിച്ചു,

കൈവെടിയരുത്.

അപേക്ഷ ഞാൻ തള്ളിയില്ല

ഇന്നും എന്നോടൊപ്പമുണ്ട്

ആ മറുക്

Advertisment