Advertisment

വിട്ടു പോക .....

New Update

publive-image

Advertisment

രണം അലറുന്ന വിജനമാം പാന്ഥാവിൽ

ഏകാകാനായി ഞാൻ നിന്നിടുമ്പോൾ

നീണ്ട കരച്ചിലും കണ്ണീരുമെൻ

മനസിനുള്ളിലും മുഴങ്ങിടുന്നു

ഉറ്റവരൊക്കെയും വേർപെട്ട മനുജൻറെ

തേങ്ങലിൻ ശബ്ദമോ ഏറെയില്ല

മനസു മരവിച്ച മനുഷ്യന്റെ തേങ്ങലിനു

കണ്ണീരു പോലുമേ കൂട്ടായില്ല

വിജനമാം വീഥികൾ , അടച്ചിട്ട വീടുകൾ

മർത്യനെ എങ്ങുമേ കണ്ടില്ല ഞാൻ

സ്വന്തമാം ജീവനെ ചേർത്തുപിടിച്ചവർ

ഓടുന്നു കാതങ്ങൾ ഏറെയിന്ന്

ജാതിയും വർണ്ണവും ഭാഷയുമൊക്കെയും

മറന്നിതാ മനുജൻ ഈ നാളുകളിൽ

സ്വന്ത ജനത്തിനന്ത്യാ ചുംബനമേകാതെ

എത്തി നോക്കി മറയുന്ന മർത്യൻ

നീതിയോ കാലനീതിയോ എന്തിതു

ദൈവ ശിക്ഷയോ കോപമോ എന്താണിതു

അന്ധകാരപ്രഭു നിന്നുടെ വിളയാട്ടമെങ്കിലും

വിട്ടു പോ മർത്യനെ വിട്ടു പോ നീ ...

Advertisment