Advertisment

വി ഷാൽ ഓവർകം

New Update

publive-image

Advertisment

ശാസ്ത്രത്തിന്റെ കുതിപ്പ് നിലച്ചു അത് കിതപ്പായി

മനുഷ്യൻറെ അഹങ്കാരം നിലച്ചു അവൻ തല കുനിച്ചു

അങ്ങ് സൂര്യനിലെത്താൻ പാർക്കർ സോളാർ പ്രോബ്

ബുധനിൽ എത്താൻ , സമുച്ഛയങ്ങൾ മാർസ് ഒൺ

കോളോണിസഷൻ ഓഫ് മൂൺ എന്തെല്ലാം പദ്ധതികൾ

എന്നാൽ സ്വന്തം ജീവൻ നിലനിർത്താൻ നാം പരക്കം പായുന്നു

ട്രിപ്പോളിയിലെ തീരത്തു അലയടിച്ചുയർന്ന

സമുദ്ര ജലത്തെ ചുമപ്പിച്ച നിരപരാധികളുടെ രക്ത,

അങ്ങ് സിറിയയിൽ , പിച്ചി ചീന്തി കുലചെയ്യപ്പെട്ട അനേകം

സ്ത്രീകളുടെയും കുട്ടികളുടെയും പുറത്തു വരാത്ത തേങ്ങൽ

മെസപ്പൊട്ടോമിയയിലെ മണ്ണിൽ അലിഞ്ഞു ചേർന്ന

യസീദികളുടെ ആത്മാവും മണവും രക്തവും

മനുഷ്യ കുലത്തെ തിരിഞ്ഞു കൊത്തുന്നോ?

ജീവനായി ജലയാനങ്ങളിലൂടെ ദിനങ്ങൾ

ഉലഞ്ഞു മരിച്ചുവീണ അനേകം റോഹിൻഗ്യാകളുടെ

നെടുവീർപ്പും , ശാപവും മനുഷ്യ കുലത്തെ വേട്ടയാടുന്നോ?

ജാതി വർഗ വർണ ഭാഷാ സമ്പന്നത വ്യത്യാസത്തിൽ

പദവിയുടെ പേരിൽ നാം ചവിട്ടി ചുട്ടെരിച്ച അനേകം

പേരുടെ നീറുന്ന ആത്മാവ് നമ്മെ ഭീതിയിലാഴ്ത്തുന്നൊ ?

അന്നവും വെള്ളവും ഇല്ലാതെ , ഈ മണ്ണിൽ നമ്മുടെ

കണ്മുൻപിൽ മരിച്ചു വീണവന്റെ ആത്മാവ് നമ്മെ

നോക്കി ചിരിക്കുന്നുണ്ടാകും

നാം സ്വാർത്ഥരായി നമ്മിലേക്ക്‌ ഒതുങ്ങിയപ്പോൾ

നാം കാണാതെ പോയ നമ്മുടെ സഹോദരന്റെ കരച്ചിൽ

നമ്മെ കാത്ത , ജന്മം നൽകിയ മാതാപിതാക്കളുടെ

നാം വഴിയിൽ തള്ളിയ , വാഴിത്തലക്കിലെ രോദനത്തിനു

നാം കൊടുക്കുന്ന വിലയോ ഇത് ?

പ്രകൃതി എന്റെ മാത്രമെന്ന് നാം പറയുന്നു

നാം ചുട്ടെരിച്ചു , പുകച്ചു , മലിനത കൊണ്ട് നിറച്ചു സ്വാർത്ഥനാകുന്നു

സകല ജീവജാലങ്ങളുടെയും ആവാസ കേന്ദ്രങ്ങളെ , നാം അവക്ക് അന്യമാകുന്നു

കൊന്നും തിന്നും ഇല്ലായ്മ ചെയ്യുന്നു , ആവാസ വ്യവസ്ഥ തച്ചുടക്കുന്നു

സ്വർഗ്ഗതുല്യമായ ഈ നീല ഗേഹത്തെ , ഈ സ്വർഗത്തെ പിച്ചിച്ചീന്തി

അന്യഗ്രഹങ്ങളെ തേടി പോകുന്നു

ഈ സുന്ദര ഗോളത്തെ , ഇതിലെ കല്ലും മണ്ണും , ചൂഷണം ചെയ്തു

അംബര ചുംബികളെ സൃഷ്ടിക്കുന്നു , എന്നിട്ടോ , അന്യഗ്രഹത്തിലെ

മണ്ണും കല്ലും തേടി പ്രപഞ്ചമാകെ ഉഴലുന്നു

അതെ, ഇന്ന് നാം ഒന്നാണ് , ഒരേ ഭാഷ സംസാരിക്കുന്നു , ഒരേ സ്വരത്തിൽ

അത് ഭീതിയുടെയും നിലനില്പിന്റെയും , അതിജീവനത്തിന്റെയും ആണ്

നമ്മുടെ ജീവനെ കവർന്നെടുക്കാനെത്തുന്ന ഈ മഹാമാരിയെക്കുറിച്ചു

നമുക്ക് ഭാഷയില്ല വർണമില്ല ജാതിയില്ല

നമുക്ക് ബുള്ളറ്റ് ട്രെയിനുകളോ , സൂപ്പർസോണിക് വിമാനങ്ങളോ ഇല്ല

അന്നമോ , വെള്ളമോ ഇല്ല , അതെ നാം ഇപ്പോളാണ് ഒന്നായാണ്

ഗ്ലോബൽ വില്ലേജ് കോൺസെപ്റ്റ് ഇപ്പോളാണ് പൂർണമാണ് .

നാം വികസിതരോ അവികസിതരോ അല്ല

വെറും മനുഷ്യർ മാത്രം , നമുക്കിന്നു സൂപ്പർ പവർ നേഷൻസ് ഇല്ല

മരുന്നിനായും മാസ്കിനും വേണ്ടി നെട്ടോട്ടമോടുന്നവർ മാത്രം .

നമ്മിൽ ലീഡേഴ്‌സ് , മത അധ്യക്ഷരോ , ആൾദൈവങ്ങളോ ഇല്ല

നാം ഇന്ന് നമ്മൾ മാത്രമാണ് നമുക്ക് അതിജീവിക്കണം

we shall over come ...

ഭൂമി വീണ്ടും പച്ചപ്പുകൊണ്ട് മൂടട്ടെ , വയലുകൾ വീണ്ടും നിറയട്ടെ

അരുവികൾ വിണ്ടും ഒഴുകട്ടെ , വായുവിൽ മലിനത മാറട്ടെ

മനുഷ്യൻ വീണ്ടും ജീവിക്കട്ടെ അവനുണരട്ടെ

മതിലുകൾ , അതിർത്തികൾ തകരട്ടെ

ഒരു പുതു നാളെക്കായി ഇന്നിന്റെ അനുഭവം മാറട്ടെ

we shall over come ...

Advertisment