പണ്ട് യുദ്ധക്കൊതിയുമായി നടന്ന അമേരിക്കപോലും ആ കളി ഉപേക്ഷിച്ചു, പട്ടിണി കണ്‍മുന്നില്‍ കണ്ടപ്പോള്‍ ? യുദ്ധമല്ല സമാധാനമാണ് വേണ്ടതെന്ന് പറയുന്നത് ധീരസൈനികരുടെ കുടുംബംതന്നെ ! അഭിനന്ദിന്റെ ഭാര്യയുടെ തുറന്നുപറച്ചില്‍ യുദ്ധക്കൊതിയന്മാര്‍ക്കെതിരെയുള്ള സര്‍ജിക്കല്‍ സ്ട്രൈക്ക് !!

ദാസനും വിജയനും
Monday, March 4, 2019

നിലവിലെ സാഹചര്യത്തില്‍ ഒരു പൊളിറ്റിക്കല്‍ സർജിക്കൽ സ്ട്രൈക്ക് നടത്തേണ്ടത് മഹാരാഷ്ട്രയിലെ മുംബയിൽ സ്ഥിതി ചെയ്യുന്ന റിപ്പബ്ലിക്കൻ ടിവിയുടെ അസ്ഥാനത്തും അർണാബ് ഗോസാമിയെന്ന ആസാമിയുടെ നെഞ്ചത്തുമാണ് .

പാവപ്പെട്ട സൈനികരെക്കൊണ്ട് ചുടുചോറ് വാരിപ്പിക്കുന്ന ഈ കളി അവസാനിപ്പിക്കുകയാണ് വേണ്ടത് . രാജ്യത്തിന്‌ വേണ്ടി ജീവന്‍ ത്യജിക്കാന്‍ തയ്യാറായി വന്ന പാവപ്പെട്ട കുറെ സൈനികന്മാരെ നമുക്ക് നഷ്ടപ്പെടരുതായിരുന്നു .

തമിഴന്മാരായാലും മലയാളികളായാലൂം തെലുങ്കന്മാരായാലും സിക്കുകാരായാലും കാശ്മീരികൾ ആയാലും എല്ലാവരും തിന്നുന്നത് നല്ല പച്ചരി ചോറ് തന്നെ .

ജനതക്ക് ബോധം വന്ന കാര്യം ഭരണാധികാരികൾ മനസ്സിലാക്കാത്തത് അവരുടെ അശ്രദ്ധ. അല്ലെങ്കിലും ഇങ്ങനെയുണ്ടോ കളികൾ . ഇലക്ഷനിൽ ജയിക്കുവാനായി പട്ടാളക്കാരെ കുരുതി കൊടുക്കുക, സർജിക്കൽ സ്ട്രെയ്ക്കുകൾ നടത്തുക . എന്നിട്ട് കന്യാകുമാരിയിൽ വോട്ട് ചോദിക്കുക . എന്തായിത് വെള്ളരിക്ക പട്ടണമോ എന്നാണു പ്രതിപക്ഷം ചോദിക്കുന്നത് ?

അതിബുദ്ധിമാന്മാരും എന്നാല്‍ യുദ്ധക്കൊതിയന്മാരുമായ അമേരിക്കക്കാർ വരെ പത്തി മടക്കി ദൈവത്തിനെ വാഴ്ത്തുന്ന ഈ കാലഘട്ടത്തിൽ ഗുജറാത്തിലെ മണ്ടന്മാരെ പറ്റിച്ചു ശീലിച്ച ചിലരൊക്കെ എങ്ങനെയോ ഇന്ത്യാമഹാരാജ്യത്തിന്റെ തലപ്പത്ത് വന്നപ്പോൾ എല്ലാവരും ഗുജറാത്തികൾ ആണെന്ന് തെറ്റിദ്ധരിച്ചത് കൊണ്ടായിരിക്കാം ഇങ്ങനെയുള്ള മൗൻ കീ ബാത്തും മൻ കീ ബാത്തും ഒക്കെ നമ്മൾ കാണേണ്ടി വരുന്നത്.

പണ്ട് ഹേമന്ദ് കർക്കറെയുടെ ഭാര്യ ഒരു കോടി രൂപ നിഷേധിച്ചത് പോലെ ഇന്നിപ്പോൾ അഭിനന്ദിന്റെ ഭാര്യയുടെ വീഡിയോ മെസ്സേജും അഭിനന്ദിനെ മോചിപ്പിക്കുവാൻ പാകിസ്താനിലെ പെണ്ണുങ്ങളുടെ പ്രകടനവും ഒക്കെ കാണുമ്പോൾ സോഷ്യൽ മീഡിയയുടെ പ്രസക്തി ഒഴിച്ചുകൂടാനാവുന്നില്ല. ജീവിതത്തിൽ ആദ്യമായി കോടിയേരി ബാലകൃഷ്ണനോട് ബഹുമാനം തോന്നിയ നിമിഷങ്ങൾ .

ഇന്ത്യൻ നിയമപ്രകാരം അല്ലെങ്കിൽ ഇന്റർനാഷണൽ നിയമപ്രകാരം പട്ടാളക്കാർ ഒരുമിച്ച് യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ടതായ ചില രീതികളുണ്ട് . നമ്മുടെ നാട്ടിൽ നടന്ന എല്ലാ അക്രമണങ്ങളിലും ഇത്തരം മര്യദകളേയും നിയമാവലികളെയും കാറ്റിൽ പറത്തിക്കൊണ്ട് തന്നെയാണ് അന്ന് ആ പട്ടാളക്കാർ യാത്ര തിരിച്ചത് .

അവരിൽ എന്തോ സംശയം മുളച്ചപ്പോൾ വിമാനം ആവശ്യപ്പെട്ടു . കൊടുത്തില്ല . ദുരൂഹതകൾ മാത്രം ബാക്കി വെച്ചുകൊണ്ട് പുൽവയിൽ ആക്രമണം നടന്നപ്പോൾ നഷ്ടപ്പെട്ടത് കുറെ ഇന്ത്യൻ ജീവനുകൾ മാത്രം . മനുഷ്യ ജീവന് വില കൽപ്പിക്കാത്തവര്‍ക്ക് 40 പട്ടാളക്കാർ എന്നത് വെറും പുച്ഛം .

ആക്രമണം നടന്നുകഴിഞ്ഞപ്പോൾ ഭരണാധികാരികൾ വീണ വായിക്കുകയായിരുന്നു . മൊറാദാബാദ് നൈനിറ്റാൾ റോഡിലുള്ള കോർബെറ്റ്‌ കടുവ സങ്കേതത്തിൽ സ്വന്തം മുഖം മിനുക്കുന്ന പരസ്യ ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു രാജ്യസ്നേഹിയായ ഭരണാധികാരി .

അത് കഴിഞ്ഞപ്പോൾ നേരെ രാജസ്ഥാനിലെ കോട്ടയിലേക്ക് പോകുകയും അവിടെ തിരഞ്ഞെടുപ്പ് മഹാറാലിയിൽ പാവപ്പെട്ട ജനതയോട് വോട്ടഭ്യർത്ഥിക്കുകയും ചെയ്യുന്നത് ഇന്ത്യൻ ജനത കണ്ടതാണ്.

താനും തിരഞ്ഞെടുപ്പിൽ ജയിക്കാതെ രാജ്യസഭയിലേക്ക് നേരിട്ട് പറന്നിറങ്ങിയ 22 ആളുകളും ഒപ്പം അർണാബ് ഗോസാമിയെന്ന രണ്ടാംകിട മാധ്യമ പ്രവർത്തകനും ചേർന്നുണ്ടാകുന്ന തിരക്കഥകൾ ഇന്ത്യൻ ജനതക്ക് മേലെ അടിച്ചേൽപ്പിക്കുമ്പോൾ കാലം മാറിയെന്ന വസ്തുത അവർ മനസ്സിലാക്കുന്നില്ല.

റാഫേൽ അഴിമതിയിൽ 30000 കോടിയുടെ കണക്ക് പറയാനാകാതെ ബ്ബ ബ്ബ ബ്ബ ആയപ്പോൾ തോന്നിയ കുബുദ്ധി ഒരു രാജ്യത്തെ ആകമാനം യുദ്ധത്തിലേക്ക് തുറന്നു വിടുകയാണോ എന്ന് ആരെങ്കിലും സംശയം പ്രകടിപ്പിച്ചാല്‍ എന്ത് പറയും .

ഇക്കളികൾ കളിച്ച അമേരിക്കയുടെ ടിക്ക് ചിനിയും ജോർജ്ജ് ബുഷും ഒക്കെ ആ രാജ്യത്തെ തന്നെ കൊടും തകർച്ചയിലേക്ക് കൊണ്ടുചെന്നെത്തിക്കുകയായിരുന്നു . യുദ്ധക്കൊതിയന്മാരായിരുന്ന യൂറോപ്പിലെ ചില രാജ്യങ്ങളും ഇന്ന് പട്ടിണിയിലാണ് .

അമേരിക്കയിൽ കഴിഞ്ഞ മാസങ്ങളിൽ സാമ്പത്തിക മാന്ദ്യം കാരണം സർക്കാർ തന്നെ ഇല്ലാതെവന്ന അവസ്ഥയായിരുന്നു. പിന്നെ ചാനലുകളും പത്രങ്ങളും ഒക്കെ അവരുടെ കൈപ്പിടിയിൽ ആയതുകൊണ്ട് ബിഗ് ന്യൂസുകളും ചർച്ചകളും ഒന്നും നമ്മൾ കാണാതെ പോകുന്നു .

സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മാത്രം വിൽക്കുന്ന വിക്ടോറിയ സീക്രട്ട് എന്ന കമ്പനിയുടെ മുന്നൂറോളം കടകളാണ് ഇക്കഴിഞ്ഞ ദിവസം അടച്ചു പൂട്ടിയത്. ദിനേനെ എത്രയെത്ര കാർ കമ്പനികൾ, സെറോക്സ്, കൊഡാക്ക് പോലുള്ള വമ്പൻ കമ്പനികളും അടച്ചുപൂട്ടുവാൻ കാരണമായത് അവരുടെ ഭരണാധികാരികൾക്ക് ഉണ്ടായ യുദ്ധക്കൊതിയാണ് .

ലോകത്തിലെ ഏറ്റവും വലിയ യുദ്ധസാമഗ്രികൾ വിൽക്കുന്ന കമ്പനികളുടെ മുതലാളിമാർ ഇപ്പറഞ്ഞ ബുഷും ഡിക്ക് ചിനിയും ഒക്കെ ആണ് . അവർക്ക് നാട് നശിച്ചാലെന്താ അവരുടെ സാമഗ്രികൾ വിറ്റുപോയാൽ മതി .

ലോകത്തിലെ ഏറ്റവും വലിയ പിആർ കമ്പനിയിൽ നിന്നും ഒരു സുഹൃത്തിനെ പുറത്താക്കി. അവൻ അവിടെ നിന്നും നാട്ടിൽ തിരിച്ചെത്തിയപ്പോൾ കുടകിലേക്ക് ഒരു യാത്രയിൽ പങ്കുചേർന്നു . കുടകിലെ നാടൻ കള്ള് അകത്തുചെന്നപ്പോൾ പണിയെടുത്ത കമ്പനിയെയും അവരുടെ ചെയ്തികളെയും തെറി പറഞ്ഞു തുടങ്ങി .

ആ കമ്പനിയുടെ ഏറ്റവും വലിയ കച്ചവടം 2500 കോടി രൂപയുടേതായിരുന്നു . കമ്പനി ചെയ്യേണ്ടത് ഇത്രമാത്രം. ” ഇറാഖിൽ രാസായുധം ഉണ്ടെന്ന് ലോകം മുഴുവൻ അറിയിക്കുക , അതിന്നായി വാർത്തകൾ വീഡിയോകൾ പടച്ചുവിടുക , മൂന്നു വർഷം കൊണ്ട് ലോകം മുഴുവൻ ഇക്കാര്യം സംസാര വിഷയം ആക്കുക ” . ഇക്കാര്യത്തിൽ കമ്പനി വിജയിച്ചു . അക്കാര്യം ഉയർത്തിക്കാട്ടിക്കൊണ്ടു ഇറാഖിനെ അമേരിക്കയും സഖ്യകക്ഷികളും കുട്ടിച്ചോറാക്കി .

റാഫേലടക്കം ലോകത്തിലെ ഒട്ടുമിക്ക ആയുധ കമ്പനികളും പത്രങ്ങളും ചാനലുകളും (എല്ലാം ആയുധങ്ങൾ ആണല്ലോ ) ഇസ്രയേലിന്റെ അധീനതയിലാണ് . അവർക്കുവേണ്ടത് യുദ്ധമാണ് .

സോപ്പ് വാങ്ങുമ്പോൾ തീപ്പെട്ടിയോ സോപ്പുപെട്ടിയോ സൗജന്യമായി കൊടുക്കുന്നത് പോലെ നല്ല നല്ല യുദ്ധവിമാനങ്ങളോ കപ്പലുകളോ റാഫെലുകളോ ഒക്കെ വാങ്ങുമ്പോൾ ഒന്ന് രണ്ട് (തീവ്രവാദി )ആക്രമണങ്ങൾ സൗജന്യമായി അവർ തന്നെ ചെയ്തു കൊടുക്കും .

അത് എപ്പോൾ വേണമെന്നുള്ളത് വാങ്ങുന്നവർക്ക് തീരുമാനിക്കാം . അഴിമതിക്കഥകൾ പുറത്തുവരുന്ന ദിവസങ്ങളിലോ അല്ലെങ്കിൽ കസേരയുറപ്പിക്കുന്ന വേളകളിലോ ഒക്കെ ആവാം .

ഇക്കഴിഞ്ഞ കുറെ വർഷങ്ങളിൽ ഇന്ത്യയിൽ നടന്ന എല്ലാ ആക്രമണങ്ങളും ഒരു നിഷ്പക്ഷ ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിച്ചാൽ കുറച്ചൊക്കെ ഇക്കളികൾ അവസാനിപ്പിക്കുവാൻ ആകുമെന്നുറപ്പാണ് .

എന്തെങ്കിലും ആരെങ്കിലും പറഞ്ഞാൽ വിമർശിച്ചാൽ പിന്നെ രാജ്യദ്രോഹിയായി തീവ്രവാദിയായി , എന്തിനധികം ചാനലുകാർ വരെ ഇപ്പോൾ ചർച്ചക്ക് വരുന്നവരെ രാജ്യദ്രോഹികളാക്കുന്ന കാഴ്ചകളാണ് കണ്ടുവരുന്നത് .

അഭിനന്ദിനെ പെട്ടെന്നൊന്നും മോചിപ്പിക്കാതെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അടുത്തുവരെ എത്തിച്ചുകൊണ്ട് കുറച്ചു സീറ്റുകൾ എങ്കിലും നേടാമെന്ന വ്യാമോഹമാണ് സിദ്ദുവും ഇമ്രാനും ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളും ഒക്കെ കൂടി ഇല്ലാതാക്കിയത് .

അഭിനന്ദിന്റെ ഭാര്യയുടെ ചങ്കൂറ്റം മാത്രം മതി എല്ലാം എല്ലാവര്‍ക്കും  മനസിലാക്കുവാൻ .  ഇതുപോലെ തുറന്നുപറയുവാൻ ഓരോരോ പട്ടാളക്കാരനും അവരുടെ കുടുംബങ്ങളും തയാറാവണം . ഭരണാധികാരികളുടെ ചോരക്കൊതിയും സീറ്റ് മോഹങ്ങളും അവസാനിപ്പിക്കണം .

ഇപ്പോൾ ഭരണത്തിലിരിക്കുന്ന ചെറുപ്പക്കാർ ഇക്കാര്യത്തിൽ മൗനം വെടിയണം , കാര്യങ്ങൾ തുറന്നുപറയണം , മനുഷ്യനെ പച്ചക്ക് കുരുതികൊടുക്കുന്നത് അവസാനിപ്പിക്കണം .

സ്വന്തം നാടിനുവേണ്ടി ജീവൻ സമർപ്പിക്കുവാൻ തയാറാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് സുബേദാർ ദാസനും ബാർബർ വിജയനും

×