ശശി തരൂരിനെ മറ്റൊരു അബ്ദുള്ളക്കുട്ടിയാക്കാന്‍ തള്ളി .. തള്ളി .. നോക്കിയ കൊണാപ്പന്മാര്‍ക്ക് നല്ല നമസ്കാരം ! തരൂരാണ് ശരി ? കാലത്തിനു മുമ്പേ നടക്കുന്നവന്‍ ! കഴിഞ്ഞ നൂറ്റാണ്ടിലെ ചിന്തയുമായി നടക്കുന്ന കോണ്‍ഗ്രസിലെ സുമനസുകള്‍ക്ക് സലാം.. സലാം !

author-image
ദാസനും വിജയനും
Updated On
New Update

ശി തരൂർ, കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയാകുവാൻ പോലും യോഗ്യന്‍  , കേരളത്തിലെ കോൺഗ്രസ്സിലെ തന്തക്ക് പിറന്നവൻ എന്നൊക്കെ പറയാവുന്ന വ്യക്തിത്വം. നേതാവ് എന്ന് അദ്ദേഹത്തെകുറിച്ച് പറഞ്ഞുകൊണ്ട് അദ്ദേഹത്തെ തരം താഴ്ത്തിക്കാണിക്കുവാന്‍ വയ്യ.

Advertisment

ഇവിടത്തെ ഈ കൊണാപ്പന്മാർ എത്ര കുരച്ചാലും ശശി തരൂരിനെ ഒരു അബ്ദുള്ളക്കുട്ടിയാക്കുവാൻ സോഷ്യൽ മീഡിയ സമ്മതിക്കില്ല . അബ്ദുള്ളക്കുട്ടി പണ്ടേ ഒരു രണ്ടു൦കെട്ടവനാണെന്ന് സരിത നായർ ആരോപണം ഉന്നയിച്ചപ്പോൾ അത് കേട്ട് ബാംഗ്ലൂരിലേക്ക് കൂടുമാറിയപ്പോൾതന്നെ മനസ്സിലാക്കിയതാണ്.publive-image

ഒരു ആരോപണത്തിന്റെ പേരിൽ നാടുവിടണമെങ്കിൽ നമ്മുടെ കുഞ്ഞാലിക്കുട്ടി ഇപ്പോൾ ഏതെങ്കിലും ആഫ്രിക്കൻ രാജ്യത്തിൽ പോയി വേറെ പെണ്ണും കെട്ടി ജീവിച്ചേനെ !

ഇവിടെ ഇപ്പോൾ നടക്കുന്നത് നൂറു ശതമാനവും അസൂയയാണ്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ചിലർക്കൊക്കെ പഴയ ആ തറവാടിത്തം ഉറഞ്ഞു പൊന്തിയിരിക്കുന്നു.

നിങ്ങളൊക്കെ ഒരു കാര്യം മനസിലാക്കുന്നത് നന്ന്. ചാനലുകാരായ ചാനലുകാരും പത്രക്കാരും എഴുതിയും കാണിച്ചും നാശകോശമാക്കിയ നിങ്ങളുടെയൊക്കെ ഇമേജ് തിരിച്ചുകൊണ്ടുവന്നതും ലക്ഷക്കണക്കിന് വോട്ടുകൾ തന്നു ജയിപ്പിച്ചെടുത്തതും നൂറു ശതമാനവും സോഷ്യൽ മീഡിയയുടെ കരുത്ത് മാത്രമാണ്.

അതിന്റെയൊക്കെ തെളിവാണ് ഉണ്ണിത്താനും മുരളീധരനും പ്രതാപനും ഈഡനും ആരിഫും ഒക്കെ അനുഭവിച്ചത്‌ . വടകരയിൽ മുരളിധരനെ സ്വീകരിക്കുവാൻ ആളെകൂട്ടിയത് ചാനലുകാരല്ല , പത്രക്കാരല്ല , എല്ലാം സോഷ്യൽ മീഡിയയിലെ ഗ്രൂപ്പുകളാണ് .

അത് നന്നായി പ്രതാപനും അറിയാം . പ്രതാപൻ ജയിക്കില്ലെന്ന് പറഞ്ഞതും ചാനലുകാരാണ് . ഒരിക്കലും ജയിക്കില്ലെന്ന് പാർട്ടിയും പത്രങ്ങളും എല്ലാം പറഞ്ഞപ്പോഴും പാലക്കാട്ടെ ശ്രീകണ്ഠൻ ജയിക്കുമെന്ന് ഉറപ്പിച്ചത് സോഷ്യൽ മീഡിയ മാത്രമാണ് .

ഇന്നിപ്പോൾ കേരളത്തിലെ സകലമാന ചാനലുകാരും പത്രക്കാരും വാർത്തകൾ മോഷ്ടിക്കുന്നത് സോഷ്യൽമീഡിയയിൽ നിന്നുമാണ് . അവർക്കുള്ള ഏക കഴിവ് കുറെ പരട്ടകളെ വിളിച്ചിരുത്തി ഒരു മണിക്കൂർ ന്യുസ് അവർ ചര്‍ച്ച ചെയ്യുന്നതല്ലാതെ വേറെ ഒരു കഴിവും കാണുന്നില്ല .

publive-image

യൂസഫലിക്ക പറഞ്ഞപോലെ ഒരാള്‍ ഒരു ചാനലില്‍ ചെല്ലുമ്പോള്‍ രാഷ്ട്രീയ നിരീക്ഷകന്‍ വേറൊന്നില്‍ സാമൂഹ്യ നിരീക്ഷകന്‍ അടുത്തിടത്ത് പരിസ്ഥിതി നിരീക്ഷകന്‍ ... ഇതാണ് അങ്കം ! ഇവരാണ് കേരളം ഭരിക്കുന്നത്.

ഒരു ഉദാഹരണം പറയാം : ജയലളിത മരിച്ചതിനു ശേഷം അവരുടെ ഒരു ബന്ധു ദീപ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചു . അപ്പോൾ ഞങ്ങൾ
കൊടുങ്ങല്ലൂരിന്റെ അടുത്തുള്ള കോണത്തുകുന്നിൽ മുളംപറമ്പ് തറവാടിന്റെ എറായത്ത് രാഷ്ട്രീയ ചർച്ചകളിൽ മുഴുകിയിരുന്നു .

കാരണം അന്ന് ഹർത്താൽ ആയിരുന്നു . അപ്പോൾ കലാഭവൻ മണികണ്ഠൻ ചുമ്മാ പറഞ്ഞു '' അമ്മയുടെ ബന്ധു ദീപയുടെ പുതിയ പാർട്ടിയുടെ പേര്
'അമ്മ ഡിഎംകെ'' എന്നാണെന്ന് !

ഞങ്ങൾ അപ്പോൾ തന്നെ ഒരു തമാശയ്ക്ക് എന്നോണം അത് ഓൺലൈൻ വാർത്തയാക്കി . പിന്നീട് മാതൃഭൂമിയും മനോരമയും മറ്റുള്ള ചാനലുകാരും അതേറ്റു പിടിച്ചു . അതുപോലെ ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഞങ്ങൾ എഴുതി.

'' ഐഎം വിജയൻ ആലത്തൂരിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി '' എന്ന് . ഈ വാർത്ത കേരളം മുഴുവൻ ഏറ്റെടുക്കുകയും ഹൈക്കമാന്റ് വരെ എത്തിക്കുകയും ചെയ്തു . പക്ഷേ വിജയന്‍ തന്നെ അത് വെട്ടി ..

ഈ ശശി തരൂരാണ് ഇന്റൻർനെറ്റ് എന്താണെന്നും ട്വിറ്റര്‍ എന്താണെന്നും ഒക്കെ കോൺഗ്രസ്സുകാരെയും മലയാളികളെയും പഠിപ്പിച്ചത്. എന്നിട്ടും ആ മനുഷ്യനെ ആദ്യമേ ഒറ്റപ്പെടുത്തി ഒതുക്കി നിർത്തി .

publive-image

സോണിയാഗാന്ധിക്ക്‌ സ്വൽപ്പം വിവരമുള്ളതുകൊണ്ട് അദ്ദേഹത്തെ സംരക്ഷിച്ചു നിർത്തി . അന്നൊന്നും ഒരു ബിജെപിക്കോ മോദിജിക്കോ പിണറായിക്കോ കെ മുരളീധരനോ പ്രതാപനോ സോഷ്യൽ മീഡിയ എന്താണെന്ന് അറിയില്ലായിരുന്നു .

ബരാക്ക് ഒബാമയാണ് സോഷ്യൽ മീഡിയയയെ ആദ്യമായി ഉപയോഗപ്പെടുത്തി ഭരണത്തിൽ കയറിയത് . അന്നൊക്കെ എല്ലാവര്‍ക്കും ഈ കംബ്യൂട്ടറിനോടും സോഷ്യൽ മീഡിയയോടും ഫേസ്ബുക്കിനോടും ട്വിറ്ററിനോടും ഒക്കെ പുച്ഛമായിരുന്നു . ഇന്നിപ്പോൾ ഇതില്ലാതെ ഇവന്മാർക്കൊന്നും ഉറക്കം വരില്ലാതായിരിക്കുന്നു.

ലോക്സഭയിൽ അമിത്ഷാ മോഡി അച്ചുതണ്ടിന്റെ കളികള്‍ക്കെതിരെ നന്നായി സംസാരിച്ചുകൊണ്ട് അങ്കം വെട്ടുവാൻ പ്രാപ്തൻ ശശി തരൂർ ആണെന്ന തിരിച്ചറിവ് മലയാളിക്കു പണ്ടേ ഉണ്ടായിരുന്നു. രാജേഷ് പൈലറ്റിന്റെ മകനായ സച്ചിൻ പൈലറ്റ് അതേറ്റു പറഞ്ഞപ്പോൾ ഇവിടത്തെ ചിലർക്ക് തോന്നിയ കൃമികടിയാണ് ഇന്നിപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് .

അസൂയ എന്ന് പറയുവാനാവില്ല ഇതിനെയൊക്കെ . ഒരു മാതിരി ജ്യുതമനസ്സാണ് ഇതിന്റെയൊക്കെ പിന്നിൽ . എന്തായാലും കഴിഞ്ഞ തിരഞ്ഞെടുപ്പ് വിജയത്തിൽ അഹംഭവിച്ചു തൊഴുത്തിൽ കുത്ത് തുടങ്ങിയാൽ അതേ ഭഗവാൻ തന്നെ തോളിൽ മാറാപ്പു കയറ്റിയും കാണിച്ചു തരും .

അനുഭവങ്ങളെ ഗുരുവായി കാണണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ,

കേരളത്തിലെ ഒരു പാവം വോട്ടറായ പോരാളി ദാസനുംകൂലിയെഴുത്തുകാരൻ പോരാളി വിജയനും

Advertisment