ഗന്ധര്‍വന്‍റെ ‘പ്രമുഖനായ’ സഹോദരന്‍റെ ആത്മഹത്യ ‘ബന്ധുവാര് ശത്രുവാര് ‘ എന്ന ചോദ്യത്തോടെ ? മോഹന്‍ലാല്‍, മമ്മൂട്ടി, കെ കരുണാകരന്‍, വെള്ളാപ്പള്ളി നടേശന്‍ തുടങ്ങിയ പ്രമുഖരുടെ സഹോദരന്മാരുടെ ഗതിയെന്ത് ? പണവും പ്രതാപവും കൈവരുമ്പോള്‍ രക്തബന്ധങ്ങളുടെ വിലയെവിടെ ?

ദാസനും വിജയനും
Saturday, February 29, 2020

ഇക്കഴിഞ്ഞ അഞ്ചാം തിയതി കേരളത്തിലെ ഒരു ‘സാധാരണക്കാരനെ’ മരിച്ച രീതിയിൽ കണ്ടെത്തി. മരിച്ചത് സാധാരണക്കാരൻ ആയിരുന്നുവെങ്കിലും ഒരു വലിയ മനുഷ്യനെന്ന് പറയപ്പെടുന്ന ആളിന്റെ സ്വന്തം രക്തബന്ധത്തിലെ വലിയവനായ അനുജൻ ആയിരുന്നു എന്നതാണ് മരിച്ചയാളിന്റെ യുഎസ്‌പി.

ചേട്ടൻ ഹരിവരാസനവും പാടി നടക്കുമ്പോൾ അനുജൻ ‘ബന്ധുവാര് ശത്രുവാര്….’ എന്ന ദുഃഖഗാനവും മൂളിക്കൊണ്ട് കൊച്ചിക്കായലിൽ ജീവിതം ഹോമിക്കുകയായിരുന്നു . ചേട്ടൻ അമേരിക്കയിലും ദുബായിലും ഫൈവ്സ്റ്റാർ ബ്രഞ്ച് കഴിച്ചു കൊണ്ടിരിക്കുമ്പോൾ അനുജൻ പട്ടിണിയകറ്റാൻ മുണ്ട്  മുറുക്കികെട്ടുകയായിരുന്നു .

ലോകം എപ്പോഴും അങ്ങനെയായിരുന്നു . ദൈവത്തിനെ ആരാധിക്കുന്നവർ ചെയ്തുകൂട്ടുന്ന പ്രവർത്തികൾ സാത്താൻ ആരാധകരേക്കാൾ മോശമായിരുന്നു . ഒരു കയ്യിൽ ബൈബിളും ഖുർആനും ഗീതയും ഏന്തുമ്പോൾ മറുകയ്യിൽ കത്തിയും കുറുവടിയും കരുതിവെക്കുന്നു .

നമ്മുടെ പാട്ടിലെ ഗന്ധര്‍വന്‍റെ കാര്യം പറയുകയാണെങ്കിൽ വെളിയിൽ നിറയെ ഭക്തിയും മനസ്സിൽ നിറയെ മറ്റതുമായി നടക്കുന്നയാൾ എന്നാണ് അദ്ദേഹത്തിന്റെ അടുത്ത ഒരു ബന്ധു ഇതിനോട് പ്രതികരിച്ചത് . അഭിനയത്തിൽ ഞങ്ങള്‍ക്കും മുന്‍പേ ഭരത് അവാർഡ് എന്നേ വാങ്ങേണ്ടയാൾ എന്നാണ് മലയാളത്തിലെ മറ്റൊരു പ്രമുഖ നടൻ പറഞ്ഞത് .

ഗന്ധര്‍വന്‍റെ സ്വന്തം ഭാര്യയുടെ സ്വന്തം സഹോദരിയുടെ മകൻ ചെറിയ ചില കുറ്റങ്ങൾക്കായി വലിയ ശിക്ഷ അമേരിക്കൻ ജയിലിൽ ഏറ്റുവാങ്ങേണ്ടി വന്നപ്പോൾ കുരങ്ങന്മാരെപ്പോലെ മുഖം തിരിച്ചുകളഞ്ഞ കാര്യം ലോകത്തിനറിയാം .

നല്ലപ്പം സമയത്ത് അമേരിക്കയിൽ കുടിയേറിയപ്പോൾ എല്ലാ സൗകര്യങ്ങളും പരസ്പരം നുകരുകയും ഒരു പ്രശ്നം വന്നപ്പോൾ കൈമലർത്തുകയും ചെയ്തുവെന്നാണ് അമേരിക്കൻ ജയിലിൽ കഴിയുന്ന ആനന്ദ് ജോണിന്റെ വേണ്ടപ്പെട്ടവർ പറയുന്നത് . അഞ്ച് ലക്ഷം രൂപക്ക് സമ്മതിച്ച ഗാനമേളയിൽ പതിനയ്യായിരം രൂപ കുറഞ്ഞപ്പോൾ സ്റ്റേജില്‍ കയറാതെ നടത്തിപ്പുകാരെ വെള്ളം കുടിപ്പിച്ചയാൾക്ക് എന്ത് ആത്മാർത്ഥത എന്നതും സത്യം തന്നെ !!

നമ്മുടെ കേരളത്തിന്റെ സ്വന്തം ലാലേട്ടൻ , ദി കംപ്ലീറ്റ് ആക്ടർ എന്ന കേണൽ , അദ്ദേഹത്തിന്റെ സ്വന്തം സഹോദരൻ പ്യാരിലാൽ മരണപ്പെട്ടു . മിലിറ്ററി പരിശീലനത്തിന്റെ പേരിലായിരുന്നു മരണം എങ്കിലും സ്വത്ത് തർക്കമായിരുന്നു ഹൃദയ സ്തംഭനത്തിന് കാരണമായത് എന്നാണ് വേണ്ടപ്പെട്ടവർ പറയുന്നത് .

മമ്മുട്ടിയുടെ രണ്ടു സഹോദരങ്ങൾ , ഇബ്രാഹിം കുട്ടിയും സക്കറിയയും . മമ്മുട്ടി അവരെ സഹായിച്ചിട്ടില്ല എന്ന് പറയുവാനാവില്ല എങ്കിലും ഇപ്പറഞ്ഞ റോക്കറ്റിന്റെ തീ അവരിലും ബാധിച്ചുവെന്നത് കാണാം .

അനുജന്മാർക്കുവേണ്ടിയാണ് മമ്മുട്ടി സുറുമി വീഡിയോസ് എന്ന ഒരു സ്ഥാപനം എൺപതുകളിൽ കൊച്ചിയിൽ ആരംഭിച്ചതെങ്കിലും ചില കെടുകാര്യസ്ഥതകള്‍ കാരണം അത് അടച്ചുപൂട്ടുകയായിരുന്നു . പിന്നീട് മായാവിയെന്ന സിനിമ ഇവർക്കായി മമ്മുട്ടി അഭിനയിച്ചുകൊടുത്തെങ്കിലും ഇപ്പോഴും കുടുംബങ്ങളിലെ സന്തുലനാവസ്ഥ ഇല്ലായ്മ നിഴലിക്കുന്നു.

ലീഡർ കെ കരുണാകരന്റെ സഹോദരനും വളരെ കഷ്ടപ്പാടുകളിലൂടെയായിരുന്നു കടന്നുപോയത് . വെള്ളാപ്പള്ളി നടേശന്റെ സഹോദരന് സ്വത്ത് വീതിച്ചപ്പോൾ കിട്ടിയ തറവാട് വീട് ചേട്ടന് കൊടുക്കാതെ ചേട്ടന്റെ പ്രധാന എതിരാളിയായ ഗോകുലം ഗോപാലന് ചുളു വിലക്ക് വിൽക്കണമെങ്കിൽ അവിടെയും സഹോദന്മാരുടെ ഈഗോകൾ നിഴലിച്ചുനിൽക്കുന്നു .

വെള്ളാപ്പള്ളി നടേശൻ തന്നോട് ന്യായം കാണിച്ചില്ല എന്നാണ് സഹോദരന്റെ നിലപാട് . വെള്ളാപ്പള്ളിക്കും അദ്ദേഹത്തിന്റെ ഭാഗം എന്തെങ്കിലും പറയുവാനുണ്ടാകും . ഇരിങ്ങാലക്കുടയിലെ ഒരു പ്രമുഖ കോടീശ്വരന്റെ അനുജൻ ഇരിങ്ങാലക്കുട ഠാണാവിൽ ഓട്ടോറിക്ഷ ഓടിച്ചു നടന്നിരുന്നു .

ഒരു കാര്യം നാമെല്ലാം മനസിലാക്കേണ്ടത് : ആരെയും സഹായിക്കാതെ കുറെയൊക്കെ വർഷങ്ങൾ കഴിഞ്ഞുകൂടാമെങ്കിലും അവരവരുടെ അവസാന കാലഘട്ടങ്ങളിൽ ഇപ്പറഞ്ഞവരുടെയോ അല്ലങ്കിൽ അവരുടെ മക്കളുടെയോ സഹായം തേടേണ്ടിവന്നവരാണ് അധികപേരും .

ഖുറാനിൽ പറയുന്നതുപോലെ , നിങ്ങളുടെ സക്കാത്തിന്റെ ഒരു ഭാഗം ആദ്യം എത്തിക്കേണ്ടത് രക്തബന്ധങ്ങളിൽ പിറന്ന സഹോദരങ്ങളിലും സഹോദരിമാരിലും വേണ്ടപ്പെട്ട കുടുംബങ്ങളിലും ആകണമെന്നാണ് . അതിനു ശേഷം മാത്രമേ നാട്ടുകാരിലും പരിസരങ്ങളിലും എത്തിക്കേണ്ടത്.

ഇവിടെ സഹോദരങ്ങൾ വളരെ ഉന്നതിയിൽ വിലസുമ്പോൾ മറ്റുള്ള സഹോദരങ്ങൾക്ക് ഒരു അത്യവശ്യം നേരിട്ടാൽ നാട്ടുകാരിൽ നിന്നും മറ്റുള്ള ബന്ധുക്കളിൽ നിന്നും സഹായമോ മറ്റുള്ള അനുകമ്പയോ ലഭിക്കുന്നില്ല എന്നതാണ് . അവരൊക്കെ കരുതുന്നത് സൗകര്യമുള്ളയാൾ ചെയ്യുന്നതൊക്കെ ശരിയാണെന്നും സഹോദരങ്ങളുടെ കയ്യിലിരുപ്പിനാലാണ് അവരെ സഹായിക്കാത്തത് എന്നൊക്കെയാണ് .

ഒരിക്കൽ ഐഎസ്ആർഒ യിലെ ഒരു ശാസ്ത്രജ്ഞന്‍ പറഞ്ഞതിങ്ങനെ . അദ്ദേഹം ഒരു നല്ല അസ്‌ട്രോളാജർ കൂടിയായിരുന്നു . ” നിങ്ങളുടെ വീട്ടിൽ ഒരാൾ റോക്കറ്റ് പോലെ കുതിക്കുന്നു . നിങ്ങളുടെ മാതാപിതാക്കളുടെ എല്ലാ നന്മയും അദ്ദേഹത്തിന് ലഭിക്കുമ്പോൾ ആ കുടുംബത്തിൽ ഏൽക്കേണ്ട എല്ലാവിധ ബാധകളും നെഗറ്റീവുകളും കണ്ണേറുകളും കരിനാവുകളും ഇളയമക്കളായ നിങ്ങളിൽ അടിഞ്ഞുകൂടുന്നു .

റോക്കറ്റ് കുതിക്കുമ്പോൾ ഉണ്ടാകുന്ന തീ ഏൽക്കുന്നത് ഇളയമക്കളിൽ ആയതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് ”. ഈ ശാസ്ത്രജ്ഞൻ അന്ന് ഉദാഹരണമായി പറഞ്ഞത് യേശുദാസിന്റെ കുടുംബവും മോഹൻലാലിൻറെ കുടുംബവും മമ്മുട്ടിയുടെ കുടുംബവും വെള്ളാപ്പള്ളിയുടെ കുടുംബവും ഭരതൻ കാട്ടിക്കുളത്തിന്റെ കുടുംബവും ലീഡർ കെ കരുണാകരന്റെ കുടുംബവും പിണറായി വിജയൻറെ കുടുംബവുമൊക്കെയാണ്…

ഇനിയിപ്പോൾ സ്വന്തം അനുഭവങ്ങളിൽ നിന്നും എടുക്കുകയാണെങ്കിൽ : സ്വന്തം പിതാവ് താമസിക്കുവാൻ വീടില്ലാതെ പല ബന്ധുവീടുകളിലും അലഞ്ഞുതിരിഞ്ഞായിരുന്നു പഠിച്ചിരുന്നത് . തെരുവ് വിളക്കിന്റെ അടിയിലിരുന്നു പഠിച്ചാണ് എസ്എസ്എൽസി ഒന്നാം സ്ഥാനം നേടിയതും പിന്നീടുള്ള ഉന്നത വിദ്യാഭ്യാസം നേടിയതും .

ഇതേ സമയത്ത് മൂത്ത സഹോദരൻ ആ ഗ്രാമത്തിലെ ഏറ്റവും വലിയ മരക്കച്ചവടക്കാരൻ ആയിരുന്നു . ഇഷ്ടം പോലെ പണം . ഇഷ്ടംപോലെ ഭൂമി . അന്നൊന്നും ഗൾഫിലെ പണമോ അമേരിക്കൻ പണമോ കേരളത്തെ സ്വാധീനിച്ചിരുന്നില്ല . സ്വന്തം സഹോദരൻ എവിടെയാണെന്നോ , എങ്ങനെ ജീവിക്കുന്നു എന്നോ തിരിഞ്ഞു നോക്കാതെ മരക്കച്ചവടക്കാരൻ നാട്ടിലെ രാജാവായി .

പിന്നീട് കല്യാണ ശേഷം മരക്കച്ചവടക്കാരൻ എല്ലാം വിറ്റുപെറുക്കി ഭാര്യവീട്ടിൽ ചേക്കേറി . സഹോദരൻ പഠിച്ചു വളർന്ന് സർക്കാരിൽ എൻജിനീയർ ആകുകയും മരക്കച്ചവടക്കാരന്റെ വീടിന്റെ അടുത്തുള്ള ഓഫീസിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു .

ആയിടക്ക് ഒരു അകന്ന ബന്ധു എൻജിനീയറുടെ ഓഫിസിൽ എത്തുകയും മരക്കച്ചവടക്കാരൻ സഹോദരൻ അത്യാസന്നനിലയിൽ സർക്കാർ ആശുപത്രി വരാന്തയിൽ കിടക്കുന്നു എന്നറിയിക്കുകയും ചെയ്തു . എൻജിനീയർ അദ്ദേഹത്തെ സ്വന്തം വീട്ടിൽ കൊണ്ടുവരികയും മക്കളെ ഏറ്റെടുക്കുകയും ചെയ്തപ്പോഴേക്കും ആ മനുഷ്യൻ കണ്ണടച്ചു . സഹോദരൻ സ്വന്തം മക്കളെപോലെ അവരെ വളർത്തി അവരൊക്കെ ഇപ്പോൾ നല്ല നിലയിലാവുകയും ചെയ്തു .

ഗുണപാഠം :  പലരും പലവഴിക്കും നമ്മളെ തെറ്റിദ്ധരിപ്പിച്ചേക്കാം , പക്ഷെ സഹോദരങ്ങൾ എന്നും സഹോദരങ്ങൾ തന്നെയാണ് . ഒരു അപകടം സംഭവിച്ചു എന്നറിഞ്ഞാൽ ആദ്യം ഓടിയെത്തുക ഇവരൊക്കെ തന്നെയാണ് . നല്ല സുഹൃത്തുക്കളും സഹോദരങ്ങളും എന്നും നമ്മുടെ ചുറ്റിനില്ലെങ്കിൽ ഒരുനാൾ ഖേദിക്കേണ്ടതായി വരും.

എത്രയോ ഹരിവരാസനങ്ങൾ പാടിയാലും , എത്രയോ ഭരത് അവാർഡുകൾ വാങ്ങിക്കൂട്ടിയാലും , എത്രയോ ബാറുകൾ തുറന്നാലും , എത്രയോ തവണ മുഖ്യമന്ത്രിക്കസേരയിൽ ഇരുന്നാലും രക്തബന്ധങ്ങൾക്ക് വിലകൽപ്പിക്കണം എന്നുമാത്രം ഉപദേശിച്ചുകൊണ്ട് ,

സഹോദരന്റെ വീട്ടിൽ നിന്നും ഇറക്കിവിട്ട വിഷമത്താൽ ദാസനും ആത്മഹത്യ ചെയുവാൻ കയറു വാങ്ങുന്നതിന് മുൻപ് വിജയനും

×