പാചകത്തിനിടെ പാത്രം കരിഞ്ഞുപിടിച്ചോ ? വൃത്തിയാക്കാൻ ചില എളുപ്പവഴികളിതാ ..

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, March 13, 2019

പാചകത്തിനിടെ പാത്രത്തിന്റെ അടിയിൽ പിടിക്കുന്നത് പലപ്പോഴും ഉണ്ടാകാറുണ്ട്. അത് വൃത്തിയാക്കാൻ ഒരുപാട് സമയവും വേണ്ടി വരും. പാചകം ചെയ്യുമ്പോള്‍ ഇങ്ങനെ പാത്രത്തിന്റെ അടിയില്‍ പിടിച്ചാൽ മാറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില എളുപ്പവഴികളിതാ..

അടിയിൽ പിടിച്ച പാത്രത്തിൽ അല്പം വെള്ളവും സോപ്പ് പൊടിയും ഇട്ടിട്ടു അടുപ്പിൽ ചൂടാക്കുക.വീട്ടിൽ തിളച്ചതിനു ശേഷം ഇത് മാറ്റി വെക്കുക. ഈ വെള്ളം കളഞ്ഞ ശേഷം പാത്രം എളുപ്പം ഉരച്ചുകഴുകിഎടുക്കാം. അടിയിൽ പിടിച്ചത് പോന്നോളും.

മറ്റൊരു മാര്‍ഗ്ഗം, ആദ്യം കരി പിടിച്ച പാനില്‍ നിറയെ തണുത്ത വെളളം നിറച്ച് തിളപ്പിക്കുക. അതിന് ശേഷം തീ അണച്ച് അതിലേക്ക് ഒരു കപ്പ് വിനാഗിരി, ഒരു കപ്പ് ബേക്കിങ് സോഡ എന്നിവ ചേര്‍ത്ത് ഉരച്ചു കഴുകാം. കോട്ടിങ് പോകാതെ പാന്‍ വെട്ടിതിളങ്ങിക്കിട്ടും.

എണ്ണ, നെയ്യ് പോലുള്ളവ പാത്രത്തിനടിയിൽ പിടിച്ചാൽ സ്ക്രബിൽ അൽപം നാരങ്ങ നീരോ വിനാഗിരിയോ എടുത്ത് അതിന്റെ കൂടെ ഉപ്പും ചേർത്ത് കഴുകിയെടുക്കാം.

×