Advertisment

കാതലായ ചോദ്യം ! രാജ്യത്തെ പരമോന്നത നീതിപീഠവും ആർ ടി ഐ പരിധിക്കുള്ളിൽ. എന്നാൽ രാഷ്ട്രീയപാർട്ടികൾ എന്തുകൊണ്ട് വിവരാവകാശനിയമത്തെ എതിർക്കുന്നു ?

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

തിഹാസികമായ വിധിപ്രസ്താവത്തിലൂടെ സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ച് 13 നവംബർ 2019 ൽ , സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫിസും ഇനിമുതൽ വിവാരാവകാശ നിയമപരിധിക്കുള്ളിൽ ഉൾപ്പെടുത്തി ജനങ്ങളുടെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടിനൽകാൻ ബാദ്ധ്യസ്ഥമാക്കപ്പെട്ടിരിക്കുന്നു.

Advertisment

publive-image

ജനാധിപത്യത്തിൽ ജനങ്ങളാണ് യജമാനന്മാർ എന്ന പരമസത്യം സുപ്രീംകോടതി ഈ വിധിയിലൂടെ അടിവരയിട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പക്ഷേ ഇനിയെങ്കിലും ഇത് ഉൾക്കൊള്ളേണ്ടത് ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികളാണ്.

ഇന്ത്യയിൽ പ്രതിവർഷം 60 ലക്ഷത്തോളം വിവരാവകാശ അപേക്ഷകളാണ് വിവിധ വകുപ്പുകളിലായി സമർപ്പിക്കപ്പെടുന്നത്. എന്നാൽ ഇന്നും രാഷ്ട്രീയപാർട്ടികൾ മാത്രമാണ് ഈ നിയമത്തിനെതിരേ മുഖം തിരിച്ചുനി ൽക്കുന്നത്. അവർ കൂടി ഇതിന്റെ ഭാഗമായാൽ രാജ്യത്ത് അഴിമതി ഇല്ലാതാക്കാനുള്ള നടപടികളിൽ വലിയൊരു ചവിട്ടുപടിയാകും അതെന്നതിൽ ഒരു തർക്കവുമില്ല.

ഭരണപ്രതിപക്ഷ ഭേദമന്യേ എല്ലാ പാർട്ടികളും തങ്ങൾ വിവരാവകാശനിയമപരിധിക്കുള്ളിൽ വരുന്നതിനെ നഖശിഖാന്തം എതിർക്കുകയാണ്. ജനപക്ഷത്തെന്നവകാശപ്പെടുന്ന ഇടതുപക്ഷവും ഇക്കാര്യത്തിൽ ഭിന്നമല്ല.

ഒളിക്കാനുള്ളവർക്കല്ലേ മറച്ചുവയ്ക്കേണ്ടതുള്ളൂ? രാഷ്ട്രീയപാർട്ടികൾക്ക് ടാക്സിൽ ലഭിക്കുന്ന ആനുകൂല്യം, കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന വസ്തുക്കൾ, പ്രകടനപത്രികയിൽ പറഞ്ഞ വിഷയങ്ങളുടെ നടപ്പാക്കൽ, പാർട്ടി ഫണ്ടിലേക്ക് ലഭിക്കുന്ന സംഭാവനകളുടെ സ്രോതസ്സ്,

ക്രിമിനൽ പശ്ചാത്തലമുള്ള നേതാക്കളുടെ വിവരങ്ങൾ, പാർട്ടി ഫണ്ട് ചെലവഴിക്കുന്ന വഴികൾ , എം എൽ എ, എം പി തുടങ്ങി ജനപ്രതിനിധികളുടെ പ്രവർത്തനങ്ങൾ, ഇതൊക്കെ അറിയാനായുള്ള അവകാശം ജനങ്ങൾക്കുണ്ട്. ജനങ്ങളിൽനിന്ന് സംഭാവനപിരിക്കുന്ന ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾക്ക് ജനങ്ങളോട് പൂർണ്ണമായ ഉത്തരവാദിത്വം ഉണ്ടാകേണ്ടത് അനിവാര്യ വുമാണ്‌.

രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും വിവരാവകാശനിയമപരിധിയിൽ വരുമെന്നും സാമൂഹ്യഉത്തര വാദിത്വത്തിൽനിന്ന് അവർക്ക് ഒഴിഞ്ഞുനിൽക്കാനാകില്ലെന്നും വരവുചെലവുക ണക്കുകൾ ഉൾപ്പെടെ ആർ ടി ഐ പ്രകാരം നല്കണമെന്നുമുള്ള 2013 ലെ ചീഫ് ഇൻഫർമേഷൻ കമ്മീഷണറുടെ ഉത്തരവിനെതിരേ രാജ്യത്തെ മുഴുവൻ രാഷ്ട്രീയപാർട്ടികളും ഒറ്റക്കെട്ടായി അണിനിരന്നതും നമ്മൾ കണ്ടതാണ്.

സാമാജികരുടെ ആനുകൂ ല്യങ്ങൾ വർദ്ധിപ്പിക്കുന്ന വിഷയത്തിനല്ലാതെ എല്ലാ പാർട്ടികളും ഒന്നിച്ചത് ഇക്കാര്യത്തിനുവേണ്ടി മാത്രമായിരുന്നു എന്നതും ശ്രദ്ധേയമാണ്.

publive-image

CIC ഉത്തരവ് തങ്ങൾ അംഗീകരിക്കില്ലെന്ന് എല്ലാവരും ഒരേസ്വരത്തിൽ പ്രഖ്യാപിച്ചു.ഇന്നും അവരുടെ സമീപനം അതുതന്നെയാണ്.

ആരാണ് രാഷ്ട്രീയപാർട്ടികൾക്ക് ഇത്ര ഭീമമായ ഫണ്ട് നൽകുന്നതെന്നും അതിനുള്ള കാരണവും അവർക്കോ ട്ടുനൽകി അധികാരത്തിലേറ്റുന്ന ജനങ്ങൾക്കറിയാനുള്ള അവകാശം തീർച്ചയായുമുണ്ട്. നിർഭാഗ്യവശാൽ കേന്ദ്രസംസ്ഥാനസർക്കാരുകൾ വിവരാവകാശനിയമം കൂടുതൽ ദുർബലമാക്കാനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്.

വോട്ടുനൽകി അധികാരത്തിലേറ്റിയാൽപ്പിന്നെ ജനങ്ങളോട് അടുത്ത അഞ്ചുവർഷക്കാലം ഒരു മറുപടിയും പറയാൻ രാഷ്ട്രീയക്കാർക്ക് ഇന്ന് ബാദ്ധ്യതയില്ല. നിയമം അവരുണ്ടാക്കുന്നു, നടപ്പാക്കുന്നു,കാര്യങ്ങൾ അവർ തീരുമാനിക്കുന്നു, നടപ്പിൽ വരുത്തുന്നു.

ജനങ്ങളോട് ഒരു വിഷയവും ആലോചിക്കാറേയില്ല. എന്നാൽ വികസിത രാജ്യങ്ങളിൽ സുപ്രധാനനിയമനിർമ്മാണവും, തീരുമാനങ്ങളും കൈക്കൊള്ളുമ്പോൾ ജനങ്ങൾ ക്കിടയിൽ റഫറണ്ടം ( അഭിപ്രായസർവ്വേ) നടത്തുക പതിവാണ്..

വിവരാവകാശ നിയമപരിധിയിൽ വന്നതോടുകൂടി സുപ്രീംകോടതിയുടെ പ്രവർത്തനം കൂടുതൽ സുതാര്യ മായിരിക്കുകയാണ്. ഇത് മാതൃകയാക്കി രാജ്യത്തെ എല്ലാ രാഷ്ട്രീയപാർട്ടികളും ആർ ടി ഐ ആക്റ്റിന്റെ പരിധിയിൽ വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അഴിമതിയും സ്വജനപക്ഷപാതവും നല്ലൊരളവുവരെ ഇല്ലാതാക്കാൻ വിവരാവകാശനിയമം കൊണ്ട് കഴിയുന്നുമുണ്ട്.

Advertisment