Advertisment

സ്നേഹിച്ചു.. ലാളിച്ചു .. പരിപാലിച്ചു .. ഒടുവിൽ ??

New Update

ക്ഷിണാഫ്രിക്കയിലെ ക്രൂഗർ നാഷണൽ പാർക്കിൽനിന്ന് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ 'റേഞ്ചർ റെനോൾഡ് മുൾമെൻ' മണിക്കൂറുകളുടെ ശ്രമഫലമായി പകർത്തിയ അപൂർവ്വ ദൃശ്യങ്ങളാണ് ഇവയെല്ലാം.

Advertisment

publive-image

ഒരു മാൻകുട്ടിയെ അതിന്റെ അമ്മയുടെ അടുത്തുനിന്നും പിടികൂടിയ പുലി അതിനെ കൊല്ലാതെ ലാളിക്കുകയും അതിനോടൊപ്പം ഏറെനേരം ഓടിച്ചാടി കളിക്കുകയും ചെയ്ത കാഴ്ച കൗതുകകരമായിരുന്നു.

publive-image

19000 ഏക്കർ വിസ്തൃതിയുള്ള ക്രൂഗർ നാഷണൽ പാർക്കിൽ ഈ അദ്‌ഭുതദൃശ്യം പകർത്താൻ ഫോട്ടോഗ്രാഫർ റേഞ്ചർ റെനോൾഡ് മുൾമെൻ തന്റെ ക്യാമറയുമായി വാഹനത്തിൽ കഴിച്ചുകൂട്ടിയത് മണിക്കൂറുകളായിരുന്നു.

publive-image

പുലിക്കൊപ്പം ഓടിച്ചാടി ഉല്ലസിച്ചുനടന്ന മാന്കുട്ടിയുടെ അമ്മ അവിടെ വന്നെത്തുകയും ദൂരെനിന്ന് ഒച്ചവയ്ക്കുകയും ചെയ്തതോടെ പുലി ജാഗരൂകനായി മാൻകുട്ടിയെ തന്നിൽ ചേർത്തുനിർത്തുകയായിരുന്നു.

അമ്മയുടെ വിളികേട്ട് ഒടുവിൽ മാൻപേട അമ്മയ്ക്കരുകിലേക്ക് കുതിച്ചതും പാഞ്ഞെത്തിയ പുലി അതിന്റെ കഴുത്തിൽ പിടിച്ചതും ഒരുമിച്ചായിരുന്നു. അതോടെ അതിന്റെ കഥ കഴിഞ്ഞു.

Advertisment