Advertisment

'ഭഗവാൻ, അങ്ങ് എനിക്ക് അവസാനത്തെ അവസരം തന്നതായി ഞാൻ കരുതുന്നു..' - ഭഗവാന് മോഷ്ടാവെഴുതിയ കത്ത് !!

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

"ഹേ ഭഗവാൻ, ഞാൻ വളരെ ബുദ്ധിമുട്ടിലാണ്. ഞാൻ ഇന്നുവരെ ചെയ്ത എല്ലാ തെറ്റുകളും അങ്ങ് ക്ഷമിച്ചു മാപ്പാക്കിയിട്ടുണ്ട്. ഇന്നത്തേതിനുശേഷം ഞാൻ ഇനി ഒരു തെറ്റും ചെയ്യുകയില്ല. വിശ്വസത്തിന്റെ പേരിൽ ,എന്റെ അച്ഛനമ്മമാരുടെ പേരിൽ അങ്ങ് സദയം വരണം. എന്റെ കഷ്ടപ്പാടുകൾ തീർത്തുതരണം.

Advertisment

publive-image

എല്ലാം നേരെയായാൽ ഞാൻ മനസ്സിലാക്കും അങ്ങ് എന്നോട് ക്ഷമിച്ചിരിക്കുന്നു എന്ന്. അങ്ങ് എനിക്ക് അവസാനത്തെ അവസരം തന്നതായി ഞാൻ കരുതുന്നു. ഒക്കെ ശരിയായാൽ ഭഗവാൻ ഞാനുറപ്പുതരുന്നു അങ്ങയുടെ ഏതെങ്കിലും ക്ഷേത്രത്തിൽ ഞാൻ പ്രായശ്ചിത്തമായി 500 രൂപ നൽകുന്നതായിരിക്കും.സത്യം ."

മദ്ധ്യപ്രദേശിലെ 'സാരണി' നഗര വാർഡ് നമ്പർ 2 ലെ ഹനുമാൻ ക്ഷേത്രത്തിന്റെ വഞ്ചിപ്പെട്ടി കുത്തിത്തുറന്ന് അതിലുണ്ടായിരുന്ന 50000 രൂപയോളം മോഷ്ടിച്ചശേഷമാണ് മോഷ്ട്ടാവ് അവിടെ ഈ കത്ത്‌ നിക്ഷേപിച്ചത്.

കഴിഞ്ഞ തികളാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. രാവിലെ ക്ഷേത്രത്തിലെത്തിയ ഭക്തരാണ് വഞ്ചി പൊളിച്ചിരിക്കുന്നതും അതിലിട്ടിരുന്ന കത്തും കണ്ടത്. കുറ്റവാളിയെ പിടികൂടാൻ സാരണി പോലീസ് പല പഴയ മോഷ്ട്ടാക്കളെയും വിളിച്ചുവരുത്തി അവരുടെ കയ്യക്ഷരം പരിശോധിക്കുകയാണിപ്പോൾ.

Advertisment