Advertisment

മനുഷ്യപുത്രന് തലചായ്ക്കാൻ .... ഒരു 'ബിഗ് സ്ലീപ്പ് ഔട്ട്' !

New Update

മേരിക്ക മുതൽ ഹോംഗ്‌കോംഗ് വരെ 52 ലധികം നഗരങ്ങളിൽ ഏകദേശം 50000 ത്തിലധികം ആളുകൾ

ഇക്കഴിഞ്ഞ ഡിസംബർ 7 ന് രാത്രി വലിയൊരു "ബിഗ് സ്ലീപ്പ് ഔട്ട് ഇവന്റ്" നടത്തുകയുണ്ടായി.

Advertisment

publive-image

മഴയും തണുപ്പും മൈനസ് കാലാവസ്ഥയും വകവെക്കാതെ തുറസ്സായ തെരുവുകളിൽ ഒരു രാത്രിമുഴുവൻ വാട്ടർപ്രൂഫ് ബെഡ്‌ഡിൽ കഴിച്ചുകൂട്ടിയായിരുന്നു ഇവർ ലോകമാകെയുള്ള ഭാവനരഹിതരായ ആളുകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഈ വലിയ കൂട്ടായ്മയിൽ ലോകമെമ്പാടുമുള്ള കലാകാരന്മാരും ഹോളിവുഡ് താരങ്ങളും ഗായകരുമുണ്ടായിരുന്നു.

publive-image

യുദ്ധവും കെടുതികളും മൂലം അശരണരായിക്കഴിയുന്നവർക്ക്‌ വീടുനിർമ്മിക്കാൻ ധനശേഖരണം നടത്തു കയായിരുന്നു ഈ ഇവന്റ് കൊണ്ട് അവർ ലക്ഷ്യമിട്ടത്. സംഗതി വലിയ വിജയമാകുകയും അതുവഴി ഇതുവരെ 350 കോടി ഡോളർ ശേഖരിക്കാനും അവർക്കു കഴിഞ്ഞിരിക്കുന്നു.

publive-image

ഇവന്റിൽ യുവതീയുവാക്കളുടെ വൻതോതിലുള്ള പങ്കാളിത്തം അമേരിക്കയിലെ ടൈം സ്‌ക്വയറിലും ലണ്ടനിലെ ട്രാഫൽ സ്‌ക്വയർ,എഡിൻബർഗ് എന്നിവിടങ്ങളിലും ദൃശ്യമായിരുന്നു. ലണ്ടനിൽ മഴയും മൈനസ് 10 ഡിഗ്രി താപനിലയായിരുന്നിട്ടും അവരുടെ ഉത്സാഹത്തിനു കുറവൊന്നുമുണ്ടായില്ല.

ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം ഇന്ന് ലോകത്ത് 110 കോടി ജനങ്ങൾ വലിയ ദുരിതമനുഭവിച്ചാണ് ജീവിക്കുന്നത്. അതിൽ 10 കോടിയിലധികം ജനങ്ങൾക്ക് തലചായ്ക്കാൻ സ്വന്തമായി വീടില്ലാത്തവരാണ്. ഈ പത്തുകോടിയിൽ ഏഴു കോടി ആളുകൾ യുദ്ധവും കെടുതികളും മൂലം നാടുവിടേണ്ടിവന്നവരാണ്..

publive-image

ചാരിറ്റിയിൽ നിന്ന് ശേഖരിച്ച തുക വീടില്ലാത്ത അശരണർക്ക് വീടുനിർമ്മിക്കാനായി ഐക്യരാഷ്ട്രസഭയ്‌ക്ക്‌ കൈമാറപ്പെടും. സംഭാവനകൾ ഇപ്പോഴും പ്രവഹിക്കുകയാണെന്ന് ഇതിന്റെ സംഘാടകൻ Josh Little John പറഞ്ഞു.

Advertisment