Advertisment

അദ്‌ഭുതം അവിസ്മരണീയം ! കടുകുമണിപോലെ ബുധൻ

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

സൂര്യനടുത്തുകൂടി കടന്നുപോയ ബുധനാണ്‌ ചിത്രത്തിൽ.

Advertisment

ഇക്കഴിഞ്ഞ തിങ്കളാഴ്ച 11.30 GMT യിൽ തുടങ്ങി 5.5 മണിക്കൂർ നേരം ഈ അതിശയദൃശ്യം ആകാശവി ഹായസ്സിൽ കാണാനാകുമായിരുന്നു. 100 വർഷത്തിൽ 13 തവണയാണ് ഇങ്ങനെ സംഭവിക്കുന്നത്. അടുത്തതായി ഇത് കാണാൻ കഴിയുക 2032 ലായിരിക്കും.

publive-image

സൂര്യനെ അപേക്ഷിച്ച് അതിന്റെ 0.5 % വ്യാസമുള്ള ബുധൻ സൂര്യനെയാണ് വലം വയ്ക്കുന്നതെങ്കിലും പലപ്പോഴും ഇത് ഭൂമിക്കും സൂര്യനുമിടയിലായി വരാറുണ്ട്.

അപ്പോഴാണ് നമുക്ക് ഇങ്ങനെയുള്ള അഭൂതപൂർവ്വമായ ദൃശ്യം ലഭിക്കുന്നത്. ഭൂമിയിൽനിന്നു നോക്കുമ്പോൾ ബുധൻ ഒരു കടുകുമണിയോ കറുത്ത പൊട്ടുപോലെയോ ആണ് തോന്നപ്പെടുക.

publive-image

ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർ ഈ ദൃശ്യം അവരുടെ പ്രയോഗശാലകളിൽ ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ പകർത്തുകയും പഠനവിധേയമാക്കുകയും ചെയ്തിട്ടുണ്ട്.

Advertisment