Advertisment

അപൂർവ്വമായൊരു കാഴ്ച !! സിംഹക്കുട്ടിയെ തട്ടിയെടുത്ത് ലാളിക്കുന്ന വാനരൻ !

New Update

രു വാനരൻ, സിംഹക്കുട്ടിയെ തട്ടിയെടുത്ത് അതിനെ ലാളിക്കുന്ന അപൂർവ്വമായ ഈ രംഗങ്ങൾ പകർത്തിയത് ഒരു ടൂറിസ്റ്റ് ഗൈഡാണ്.

Advertisment

വാനരരിലെ 'ബബൂൺ' എന്നയിനമാണിത്. ലംഗൂർ എന്നറിയപ്പെടുന്നതുപോലെ ഒരിനം. ആഫ്രിക്കയിലെ ക്രൂഗൂർ നാഷണൽ പാർക്കിൽനിന്നാണ് ഇത് പകർത്തപ്പെട്ടത് .

publive-image

നാഷണൽ പാർക്കിലെ ഗൈഡ് 'കാർട്ട് ഷുൾസ് ' ആണ് ഇത് ക്യാമറയിൽ പകർത്തിയത്. വാനരരുടെ വലിയൊരു കൂട്ടം സിംഹക്കുട്ടിയെ വളയുകയായിരുന്നു. മറ്റു സിംഹങ്ങൾ ആവതു പണിപ്പെട്ടിട്ടും ഒടുവിൽ നിസ്സഹായരായി നോക്കിനിൽക്കാനേ കഴിഞ്ഞുള്ളു. നൂറുകണക്കിന് വാനരക്കൂട്ടം സിംഹത്തിന്റെ കുട്ടിയെ വലയിലാക്കിക്കഴിഞ്ഞിരുന്നു.

എന്നാൽ അതിൽ ഒരു വാനരൻ മറ്റുള്ളവരുടെ കണ്ണുവെട്ടിച്ച് സിംഹക്കുട്ടിയെ തട്ടിയെടുത്തുകൊണ്ട് മരച്ചില്ലയിലേക്കോടിക്കയറിയത് പെട്ടെന്നായിരുന്നു.

publive-image

ഗൈഡും സന്ദർശകരും അമ്പരന്നുനിൽക്കേ വാനരൻ കുട്ടിയുമായി ഒരു മരത്തിൽനിന്നു അടുത്തമരത്തിലേക്കെടുത്തു ചാടി. ഇത് പലയാവർത്തി തുടർന്നു. അത്രയും ഉയർത്തിൽ നിന്നു സിംഹക്കുട്ടി താഴെവീണാൽ അത് രക്ഷപെടുന്ന പ്രശ്നമേയില്ല. മരച്ചില്ലകൾ ചാടിക്കടന്ന് ഒടുവിലത്‌ ദൂരേയ്കകന്നുപോയി.

ഈ വാനരനെ മറ്റുള്ള വാനരർ പിന്തുടർന്നതുമില്ല. സിംഹക്കുട്ടിയെ ഇടയ്ക്കിടെ വാനരൻ ആശ്ലേഷിക്കുന്നുമുണ്ടായിരുന്നു. സാധാരണ ഇങ്ങനെ പിടികൂടുന്ന സിംഹത്തിന്റെയും പുലിയുടെയും കുഞ്ഞുങ്ങളെ വാനരർ കൊല്ലുകയാണ് പതിവ്.

ഈ സിംഹക്കുട്ടിയെയും ഒന്നുകിൽ ഈ വാനരനോ അല്ലെങ്കിൽ മറ്റുള്ളവരോ അപായപ്പെടുത്താനാണ് സാദ്ധ്യത.

Advertisment