Advertisment

ഫ്രഞ്ച് സ്‌പൈഡർമാനെ പോലീസ് പൊക്കി ! യാതൊരു സുരാക്ഷാ ഉപകാരണങ്ങളുമില്ലാതെ ഏതുയരമുള്ള കെട്ടിടത്തിലും അനായാസം കയറുന്ന അലെൻ റോബർ !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

യാതൊരു സുരാക്ഷാ ഉപകാരണങ്ങളുമില്ലാതെ ലോകത്തെ ഏതുയരമുള്ള കെട്ടിടത്തിലും അനായാസം കയറുന്ന ഫ്രീ ക്ലിംബര്‍ 57 കാരനായ അലെൻ റോബർട്ട് (Alain Robert) ഫ്രാൻസിലെ സ്പൈഡര്‍മാന്‍ എന്നാണറിയപ്പെടുന്നത്..

Advertisment

publive-image

കക്ഷി ആരുമറിയാതെ ഇക്കഴിഞ്ഞ ശനിയാഴ്ച ജർമ്മനിയിലെ ഫ്രാൻക് ഫെർട്ടിലുള്ള 42 നില സ്കൈപ്പർ (SKIPER ) ടവറിൽ 20 മിനിട്ടുകൊണ്ടാണ് 153 മീറ്റർ ഉയരെ കയറിപ്പറ്റിയത്. ഗ്ളാസ് സ്‌ട്രക്‌ചറിൽ നിർമ്മിച്ചിരിക്കുന്ന കെട്ടിടത്തിൽ സുരക്ഷയ്ക്കുള്ള യാതൊരു ഉപകരണങ്ങളുമില്ലാതെ അനായാസം കയറിപ്പോകുന്ന അലന്റെ സാഹസികത അവിടെക്കൂടിയ ആളുകൾ മൊബൈലിൽ പകർത്തുകയും ചെയ്തു.

publive-image

വിവരമറിഞ്ഞു പോലീസ് സ്ഥലത്തെത്തി അലനെ കെട്ടിടത്തിൽനിന്നും താഴെയിറക്കി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ജീവനപകടത്തിലാക്കുന്ന കൃത്യം ചെയ്തതിനു അറസ്റ്റു ചെയ്യുകയായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.

publive-image

അലൻ ഇതുപോലെ മറ്റു പല ഉയരമുള്ള കെട്ടിടങ്ങളിലും അനുവാദമില്ലാതെ കയറിയിട്ടുണ്ട്. 2018 ഒക്ടോബറിൽ ലണ്ടനിലെ ഉയരമുള്ള സെൽസ്‌ഫോർസ് ( 662 മീറ്റർ ) കെട്ടിടത്തിനുമുകളിൽ സാഹസികമായി കയറിയതിനു പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു കയർപോലും ഉപയോഗിക്കാതെയാണ് അദ്ദേഹം കെട്ടിടങ്ങളുടെ ഉയരെ കയറുന്നത്.

publive-image

ഇദ്ദേഹം ലോകത്തെ ഏറ്റവും ഉയരം കൂടിയ ദുബായിലെ ബുർജ് ഖലീഫ, പാരീസിലെ ഈഫൽ ടവർ,ന്യു യോർക്കിലെ എമ്പയർ സ്റ്റേറ്റ് ബിൽഡിംഗ് തായ്‌വാനിലെ തായ്‌പെ ടവർ എന്നിവയിലെല്ലാം ഇതേ രീതിയിൽ ഫ്രീ ക്ലിംബിംഗ് നടത്തിയിട്ടുണ്ട്.

publive-image

ജീവൻ അപകടത്തിലായേക്കാവുന്ന ഈ നടപടി അവസാനിപ്പിക്കണമെന്ന് പലരും അദ്ദേഹത്തെ ഉപദേശിച്ചിട്ടുണ്ടെങ്കിലും സ്‌പൈഡർമാൻ അലൻ റോബർട്ട് അതൊന്നും ഗൗനിക്കാറേയില്ല. ഫ്രീ ക്ലിംബിംഗ് അദ്ദേഹത്തിന് വലിയൊരു ഹരമാണ്.

Advertisment