Advertisment

വ്യർത്ഥമാകില്ല ഈ ബലിദാനം !! ആരുടേയും കണ്ണുനനയിക്കും ഈ ദൃശ്യങ്ങൾ !

New Update

ഴിഞ്ഞ ശനിയാഴ്ച ജമ്മുവിലെ ഹന്ത്വാഡ സെക്ടറിൽ ഗ്രാമവാസികളെ തടവിലാക്കിയ തീവ്രവാദികളുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ദേശീയ റൈഫിൾ 21 ലെ കമാൻഡിംഗ് ഓഫിസർ കേണൽ അശുതോഷ് ശർമ്മയുടെ മൃതദേഹം രാജസ്ഥാനിലെ ജയ്പ്പൂരിൽ സൈനിക ബഹുമതികളോടെ ചൊവ്വാഴ്ച സംസ്ക്കരിക്കുകയുണ്ടായി. ഏറ്റുമുട്ടലിൽ കേണൽ അശുതോഷ് ശർമ്മയുൾപ്പെടെ 5 സൈനികർ വീരമൃത്യുവരിച്ചു.

Advertisment

സംസ്ക്കാര ചടങ്ങുകളിൽനിന്നും പകർത്തിയ ഈ ദൃശ്യങ്ങൾ ആരുടേയും കണ്ണുനനയിക്കുന്നവയാണ്.

publive-image

കേണൽ അശുതോഷ് ശർമ്മ.

publive-image

കേണൽ അശുതോഷ് ശർമ്മയുടെ ശരീരത്തു പുതപ്പിച്ചിരുന്ന ദേശീയപതാക , ആർമി ഓഫിസർ അദ്ദേഹത്തിൻറെ ഭാര്യക്ക് കൈമാറിയപ്പോൾ അതിലവർ നിറകണ്ണുകളോടെ ചുംബിക്കുന്നു.

publive-image

ചിതയിൽ വച്ചിരിക്കുന്ന ഭർത്താവ് കേണൽ അശുതോഷ് ശർമ്മയുടെ മൃതദേഹത്തിനരുകിൽ നിന്ന് അദ്ദേഹത്തിൻറെ ഭാര്യ പല്ലവി ശർമ്മ തൻ്റെ ചുനരിയുടെ പല്ലു ( ഷാൾ) കൊണ്ട് കാറ്റുവീശി നൽകുന്നു. കേണൽ അശുതോഷ് ശർമ്മയെ പുതപ്പിച്ചിരുന്ന ദേശീയപതാകയാണ് അവർ മാറോടണച്ചിരിക്കുന്നത്.

publive-image

ഭർത്താവിന് അവസാനമായി വിടനൽകുന്ന ഭാര്യ പല്ലവി ശർമ്മ.

publive-image

ഭർത്താവിന് ഭാര്യയുടെ അവസാന സല്യൂട്ട്.

publive-image

മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മൃതദേഹത്തിൽ പുഷ്പചക്രം സമർപ്പിക്കുന്നു.

publive-image

ചിതയ്ക്ക് മൂകാഗ്നി നൽകുംമുമ്പ് കേണൽ അശുതോഷ് ശർമ്മയുടെ ജ്യേഷ്ഠൻ പീയൂഷ് അമ്മയുടെ കാൽതൊട്ടുവണങ്ങുന്നു .

publive-image

കേണൽ അശുതോഷ് ശർമ്മയുടെ മൃതദേഹം അഗ്നിക്കു സമർപ്പിച്ചപ്പോൾ ചിതയ്ക്കരുകിൽ അമ്മയോടടുത്തുനിൽക്കുന്ന 9 വയസ്സുകാരി ഏകമകൾ തമന്ന.

publive-image

ഇതേ ആക്രമണത്തിൽ കൊല്ലപ്പെട്ട മേജർ അനൂജ് സൂദിന്റെ ശവസംസ്‌കാരം പഞ്ച്കുലയിൽ നടന്നപ്പോൾ അദ്ദേഹത്തിൻ്റെ ഭാര്യ ആകൃതി സൂദ് അന്ത്യോപചാരം അർപ്പിക്കുന്നു.

publive-image

Advertisment