Advertisment

വോട്ടിനുപകരം പാരിതോഷികമായി വീടുകളിൽ വിതരണം ചെയ്ത സാധനങ്ങൾ തിരിച്ചു ചോദിച്ച് തെരഞ്ഞെടുപ്പിൽ തോറ്റ നേതാവ്. സാധനങ്ങൾ നഗരമദ്ധ്യത്തിൽ കൂട്ടിയിട്ട് ജനങ്ങൾ ! നാടിനൊത്ത നേതാക്കളും ജനങ്ങളും !

New Update

ഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തോറ്റ നേതാവ് , വോട്ടിനുപകരം പാരിതോഷികമായി വീടുകളിൽ വിതരണം ചെയ്ത സാധനങ്ങൾ തിരിച്ചു ചോദിച്ചു. ജനങ്ങളവയെല്ലാം നഗരമദ്ധ്യത്തിൽ കൊണ്ടുവന്നു കൂട്ടിയിട്ടു.

Advertisment

വോട്ടിനുപകരം നോട്ട് എന്ന രീതി ഇപ്പോഴും പരസ്യമായും രഹസ്യമായും നടക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാണ് ഛത്തീസ്‌ ഗഡ്‌. തലസ്ഥാനമായ റായ്പ്പൂരിനോട് ചേർന്ന 'മന്ദിർഹസൗദ്‌' മണ്ഡലത്തിലെ 'ഭാൻസോദ് ' പഞ്ചായത്തു തെരഞ്ഞെടുപ്പിലാണ് രസകരമായ ഈ സംഭവം നടന്നിരിക്കുന്നത്.

publive-image

ഭാൻസോദ് പഞ്ചായത്ത് വാർഡ് നമ്പർ 7 ലെ സ്ഥാനാർത്ഥിയായിരുന്ന 'മനോഹർ ദേവാംഗൻ' ആണ് കഥാപുരുഷൻ. എതിരാളി ബന്ധുവായ ചന്ദ്രഹാസ് ദേവാംഗൻ .

മനോഹർ ദേവാംഗൻ വോട്ടർമാരെ സ്വാധീനിക്കാനായി വീടുവീടാന്തരം മിക്സി,കുക്കർ, തേപ്പുപെട്ടി,സാരി, പാന്റ്-ഷർട്ട് കൂടാതെ അരക്കുപ്പി വീതം മദ്യവും വിതരണം ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ജയിക്കുമെന്ന ഉറച്ചവിശ്വാസത്തിലുമായിരുന്നു അദ്ദേഹം.

എന്നാൽ തെരഞ്ഞെടുപ്പുഫലം വന്നപ്പോൾ മനോഹറിന് കെട്ടിവച്ചതുകപോലും നഷ്ടമായി. സാധനങ്ങൾ ഇരുകൈയുംനീട്ടി വാങ്ങിയവർ തനിക്ക് വോട്ടുചെയ്തില്ലെന്നു മനസ്സിലാക്കിയ മനോഹർ ദേവാംഗൻ പ്രതികാരത്തോടെ സ്വന്തം അനുജനെയും കൂട്ടി ഓരോ വീടുകളിലും കയറിയിറങ്ങി ആളുകളെ ഭീഷണിപ്പെ ടുത്തുകയും കയ്യേറ്റം ചെയ്യുകയുമുണ്ടായി.

ഇതുകൂടാതെ താൻ നൽകിയ സാധനങ്ങൾ 24 മണിക്കൂറിനകം മടക്കിനൽകണമെന്നും ഇല്ലെങ്കിൽ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്നും മുന്നറിയിപ്പും നൽകി.

ചിലർ പോലീസിൽ പരാതിപ്പെട്ടു. മറ്റു ചിലരാകട്ടെ ലഭിച്ച സാധനങ്ങൾ മദ്യമുൾപ്പെടെ പരസ്യമായി നഗരമദ്ധ്യത്തിൽ കൊണ്ടുവന്നു കൂട്ടിയിട്ടു.

വാർത്ത കാട്ടുതീപോലെ പടർന്നു. പത്രങ്ങളും ചാനലുകളുംഇത് വാർത്തയാക്കി. പോലീസ് സ്ഥലത്തെത്തി സാധനങ്ങളെല്ലാം ജപ്തിചെയ്യുകയും മനോഹർ ദേവാംഗനും സഹോദരനുമെതിരേ ആളുകളെ ഭീഷണി പ്പെടുത്തിയതിനും ,മർദ്ദിച്ചതിനും വോട്ടിനായി പാരിതോഷികങ്ങൾ നൽകിയതിനും കേസ് രജിസ്റ്റർ ചെയ്യുകയുമുണ്ടായി. മനോഹറും സഹോദരനും ഇപ്പോഴും ഒളിവിലാണ്.

പലപ്പോഴും നോക്കുകുത്തികളാകുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ വിഷയത്തിൽ റായ്പ്പൂർ ജില്ലാ കലക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമനുസരിച്ച് വോട്ടർമാർക്ക് സമ്മാനമോ പ്രലോഭനമോ നൽകുന്നത് കുറ്റകരമാണ്.

രണ്ടു സ്ഥാനാർത്ഥികളും രണ്ടു രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികളായിരുന്നു. വിജയിച്ച സ്ഥാനാർഥി ആളുകൾക്ക് കൂടുതൽ പണം വിതരണം ചെയ്താണ് വിജയിച്ചതെന്ന ആരോപണം മറുഭാഗവും ഉന്നയിക്കുന്നുണ്ട്..

Advertisment