Advertisment

ആഗ്രഹിക്കിന്നുവോ ഭൂട്ടാനിലേക്കൊരു യാത്ര ?

New Update

ളരെ ചെലവുകുറഞ്ഞ രീതിയിൽ ഏഷ്യയിലെ ഏറ്റവും സമൃദ്ധവും സമ്പന്നവും പ്രകൃതിരമണീയവുമായ കുഞ്ഞുരാജ്യം ഭൂട്ടാനിലേക്ക് ഒരു മനോഹരമായ ടൂർ പാക്കേജുമായി IRCTC എത്തിയിരിക്കുന്നു.

Advertisment

publive-image

ഇന്ത്യക്കും ചൈനയ്ക്കുമിടയിൽ ഹിമാലയത്തിന്റെ മടിത്തട്ടിലുള്ള ഭൂട്ടാനിലേക്ക് വളരെ കുറഞ്ഞനിരക്കിൽ 5 രാത്രിയും 6 പകലുമുള്ള ഒരു ആകർഷക പാക്കേജാണ്‌ ഇപ്പോൾ IRCTC ഒരുക്കിയിരിക്കുന്നത്.ലോകത്തിന്റെ നാനാഭാഗ ത്തുനിന്നും ധാരാളം സന്ദർശകരെത്തുന്ന ഭൂട്ടാൻ സന്ദർശനം ജീവിതത്തിലെ വലിയൊരനുഭൂതിയായിരിക്കും.

അടുത്ത മാർച്ച് 25 നു ഡൽഹിയിൽനിന്നാണ് യാത്ര ആരംഭിക്കുക.പാക്കേജിന്റെ പേര് Adbhut Bhutan Ex Delhi എന്നാണ്.വിമാനത്തിലെ ഇക്കോണോമി ക്ളാസ്സിലാകും ഭൂട്ടാനിലേക്കുള്ള യാത്രയും മടക്കവും.ഭൂട്ടാനിലെ പ്രസിദ്ധമായ പാരോ,തിമ്പു,പുനഘാ എന്നീ സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരമുണ്ടാകും.

ഭൂട്ടാനിലെ യാത്ര ബസ്സിലായിരിക്കും. വഴിയോര കാഴ്ചകളും ഗ്രാമീണഭംഗിയും മതിമറന്നാസ്വദിക്കാൻ നല്ലൊരവസരമാകും ഭൂട്ടാനിലെ റോഡുയാത്രകൾ.

publive-image

സ്റ്റാൻഡേർഡ് കാറ്റഗറിയിലുളള ഹോട്ടലുകളിലാകും താമസം.രാവിലത്തെ ബ്രേക്ക് ഫാസ്റ്റും,രാത്രി ഡിന്നറും ,ഭൂട്ടാനിലെ ടൂറിസ്റ്റ് പെർമിറ്റ് ഫീസും പാക്കേജിന്റെ ഭാഗമാണ്. ഉച്ചഭക്ഷണം സ്വന്തം ചെലവിലായിരിക്കും. ഇംഗ്ലീഷ് ,ഹിന്ദി ഭാഷകളറിയാവുന്ന ഗൈഡിന്റെ സേവനം യാത്രയിലുടനീളം ലഭ്യമാണ്.

നിങ്ങൾ ഒറ്റക്കാണ് യാത്രചെയ്യുന്നതെങ്കിൽ 52600 രൂപയാണ് പാക്കേജ് ചാർജ്. രണ്ടുപേർ ഒരുമിച്ചാണെങ്കിൽ ഓരോരുത്തർക്കും 47400 രൂപ വീതമാകും.മൂന്നുപേരാണെങ്കിൽ ഓരോരുത്തർക്കും 42350 രൂപ വീതമാകും.

5 വയസ്സുമുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് പ്രത്യേകം ബെഡ് ആവശ്യപ്പെടുകയാണെങ്കിൽ 31850 രൂപയും ബെഡ് ആവശ്യമില്ലെങ്കിൽ 29350 രൂപയുമാകും ചാർജ് നൽകേണ്ടിവരിക.

publive-image

വെക്കേഷൻ സമയം ഇത്ര കുറഞ്ഞചിലവിൽ ഭൂട്ടാൻപോലൊരു വിദേശരാജ്യത്തു പോകാനുള്ള അസുലഭാ വസരം പരമാവധി പ്രയോജനപ്പെടുത്തുക.

റെയിൽവേ സ്റ്റേഷനുകളിലെ റിസർവേഷൻ കൗണ്ടർ വഴി ആർക്കും ഈ ടൂർ പാക്കേജ് ( Adbhut Bhutan Ex Delhi ) അനായാസം ബുക്ക് ചെയ്യാവുന്നതാണ്. അതുമല്ലെങ്കിൽ IRCTC യുടെ വെബ്‌സൈറ്റുവഴിയും ബുക്ക് ചെയ്യാം.

Advertisment