Advertisment

ഇനി ആ തമാശ വേണ്ട, ബീൽഫെൽഡ് നഗരം നിലവിലുണ്ട്. ഇല്ലെന്നു തെളിയിക്കുന്നവർക്ക് 8 കോടി രൂപാ സമ്മാനം !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

1994 ൽ ഒരു കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ അച്ചിം ഹോൾഡ് ( Achim Hold ) ഇന്റെനെറ്റിൽ തമാശരൂപേണ, Bielefeld എന്ന നഗരം നിലവിലില്ലെന്നു പ്രഖ്യാപിച്ചു. ആ തമാശ അങ്ങ് കാര്യമായി.

Advertisment

അതൊരു ശുദ്ധ തമാശയായിത്തന്നെ ലോകമാകെ പ്രചരിച്ചു. സോഷ്യൽ മീഡിയയിൽ ആളുകൾ അവസരത്തിലും അനവസരത്തിലും " Bielefeld എന്ന നഗരം നിലവിലില്ലെന്നു" പറഞ്ഞു രസിക്കാൻ തുടങ്ങി. ഇതൊരു രീതിയായി ഇന്റർനെറ്റിൽ വ്യാപിച്ചു.

publive-image

കമന്റുകൾക്കൊടുവിലും , മെസ്സേജുകളിലുമൊക്കെ ആളുകൾ "Bielefeld എന്ന നഗരം നിലവിലില്ല" എന്ന് രേഖപ്പെടുത്തുന്നതൊരു വിനോദമായി മാറപ്പെട്ടു.

എന്തിനേറെ 2012 ൽ ജർമ്മൻ ചാൻസലർ Angela Merkel തന്നെ ഒരു പ്രസംഗത്തിൽ ആളുകൾക്ക് രസം പകരാനായി Bielefeld എന്ന നഗരം നിലവിലില്ലെന്നു പറയുകയുണ്ടായി. ഏറെ രസകരമായ വസ്തുത Bielefeld എന്ന നഗരം ജർമ്മനിയിൽത്തന്നെയാണുള്ളതെന്നതാണ്.

പലർക്കും സംശയമാകും , സത്യത്തിൽ Bielefeld എന്ന നഗരം ലോകത്തു നിലവിലുണ്ടോ ? ഉണ്ട്. ജർമ്മനിയിലെ 18 മത്തെ വലിയ നഗരമാണ് ബീൽഫെൽഡ്. തലസ്ഥാനമായ ബർലിനിൽ നിന്നും 330 കിലോമീറ്റർ അകലെയായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. ഇവിടുത്തെ ജനസംഖ്യ 3 .34 ലക്ഷമാണ്.

publive-image

<ബീൽഫെൽഡ് യൂണിവേഴ്‌സിറ്റി>

കഴിഞ്ഞ 25 വർഷമായി തങ്ങളുടെ നഗരത്തെപ്പറ്റി ഇത്തരമൊരു ക്രൂരതമാശ ലോകമാകെ നടക്കുന്നതിൽ സഹികെട്ട് ബിൽഫെഡിലെ മേയർ ആണ് ഇപ്പോൾ രംഗത്തുവന്നിരിക്കുന്നത്. തങ്ങളുടെ നഗരം Bielefeld നിലവിലില്ലെന്ന് തെളിയിക്കുന്നവർക്ക് 1.1 മില്യൺ ഡോളർ ( ഏകദേശം 8 കോടി ഇന്ത്യൻ രൂപ ) പാരിതോഷികമായി നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച ട്വിറ്റർ വഴിയാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ഈ പ്രഖ്യാപനത്തോടെ ഇന്റർനെറ്റിൽ പ്രചരിക്കുന്ന തമാശ അവസാനിക്കുമെന്നാണ് ആ നാട്ടുകാരുടെ പ്രതീക്ഷ, എന്നാൽ ഇന്റർനെറ്റിലെ ഒരു ഭാഷാ ശൈലിയായി മാറിയ Bielefeld എന്ന നഗരം നിലവിലില്ലെന്ന താമാശ അത്രവേഗം ആളുകൾ ഉപേക്ഷിക്കുമെന്നു തോന്നുന്നില്ല. കാരണം ആളുകളുടെ സംസാരത്തിലും ഈ തമാശ പലപ്പോഴും കടന്നുവരിക പതിവാണ്.

Advertisment