Advertisment

ബൈക്ക് ആംബുലൻസ് - ചെലവ് കുറവ്, ദുർഘടമായ വഴികളിലും എത്തും

New Update

ല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഇപ്പോൾ ബൈക്ക് ആംബുലൻസ് നിലവിലുണ്ട്. റോഡുകളുടെ പരിതാപാവസ്ഥയിലും എവിടെയും കടന്നുചെല്ലാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഈ ആംബുലൻസുകളുടെ ചെലവു കുറവും മറ്റൊരു പ്ലസ് പോയിന്റാണ്.

Advertisment

publive-image

മൂന്നുവീലുള്ള ബൈക്കിന്റെ വശത്തായാണ് രോഗിയേ കിടത്താനുള്ള ബെഡ്. ഓക്സിജൻ സിലിണ്ടറുൾപ്പെടെ 52 വിവിധയിനം മരുന്നുകളും ഇതിൽ സൂക്ഷിക്കാവുന്നതാണ്. രോഗിയുൾപ്പെടെ മൂന്നുപേർക്ക് യാത്ര ചെയ്യാം.

ഡൽഹി, ഗോവ, ബാംഗ്ലൂർ, മുംബൈ തുടങ്ങിയ സ്ഥലങ്ങളിൽ ബൈക്ക് ആംബുലൻസ് നിലവിലുണ്ട്, അത് വലിയ വിജയവുമാണ്. ചെലവ് കുറവും ദുർഘടമായ വഴികളിലും എത്തുമെന്നതും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്.

1.80 ലക്ഷം രൂപയാണ് ഒരു ബൈക്ക് ആംബുലൻസിന്റെ വില. ആരോഗ്യരംഗത്ത് വളരെ പിന്നോക്കാവസ്ഥയിലുള്ള ജാർഖണ്ടിൽ വ്യാപകമായി ബൈക്ക് ആംബുലൻസിനു കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു. അവിടുത്തെ മൊത്തം 20 ജില്ലകളിലെയും 539 ആരോഗ്യകേന്ദ്രങ്ങൾക്കായി 321 ബൈക്ക് ആംബുലൻസുകൾ വാങ്ങാൻ സർക്കാർ അനുമതി നൽകിയിരിക്കുകയാണ്.

ഗ്രാമീണമേഖലകളിലെ സാധാരണക്കാർക്ക് വലിയൊരു വരദാനമാണ് ബൈക്ക് ആംബുലൻസ്.

Advertisment