Advertisment

കിളികളുടെ പാട്ടുമത്സരം ! നാല് റൗണ്ടുകള്‍, ഓരോ റൗണ്ടിലും ഓരോ പക്ഷിയും മൂന്നു തവണ വീതം പാടണം ! ഒരു മാസം നീണ്ടുനിൽക്കുന്ന മത്സരത്തില്‍ സമ്മാനവുമുണ്ട് !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

തായ്‌ലൻഡിലെ തെക്കൻ പ്രവിശ്യയിലുള്ള 'നാർത്ഥിവാട്ട്' മേഖലയിൽ എല്ലാവർഷവും നടക്കുന്ന കിളികളുടെ പാട്ടുമത്സരത്തിന്  (Bird Singing Competition) ഈ വർഷം ഇക്കഴിഞ്ഞ ചൊവാഴ്ചമുതൽ തുടക്കമായി.

Advertisment

തായ്‌ലാൻഡ് ,സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള 1800 വിവിധതരം പക്ഷികളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഇതിനുള്ള തയ്യാറെടുപ്പുകൾ കഴിഞ്ഞ മൂന്നുമാസമായി നടന്നുവരുകയായിരുന്നു.

publive-image

തത്ത, കുയിൽ, പ്രാവ് ,കുരുവികൾ ഉൾപ്പെടെയുള്ള പക്ഷികളാണ് ഇവിടെ മത്സരത്തിനെത്തിയിരിക്കുന്നത് . ഓരോ പക്ഷിയെയും കൂട്ടിനുള്ളിലടച് അത് 15 അടി ഉയരമുള്ള തൂണിൽ കൊളുത്തിയിട്ടിരിക്കുകയാണ്. കൂട്ടിനുള്ളിൽ പക്ഷിക്കുവേണ്ട ആഹാരവും വെള്ളവും വച്ചിട്ടുണ്ട്. കാവലായി പക്ഷികളുടെ ഉടമകളുമുണ്ട്.

മത്സരസമയത്ത് പക്ഷികളുടെ ഉടമ അവയെ കൂട്ടിൽനിന്നിറക്കി സ്റേജിൽകൊണ്ടുവന്നു പാട്ടുപാടിക്കുകയാണ് ചെയ്യുന്നത്. നല്ല പരിശീലനം നേടിയതാണ് ഈ പക്ഷികളെല്ലാം..

നാല് റൗണ്ടുകളായാണ് മത്സരം നടക്കുക. ഓരോ റൗണ്ടിലും ഓരോ പക്ഷിയും മൂന്നു തവണ വീതം പാട്ടു പാടേണ്ടതാണ്. 25 സെക്കന്റ് നേരമാണ് ഓരോ തവണയും പാടേണ്ടത്. മത്സരം ഒരു മാസം നീണ്ടുനിൽക്കും.

publive-image

മത്സരത്തിലെ ജഡ്‌ജിമാർ ഓരോ പക്ഷിയുടെയും പാട്ടുകൾ സസൂഷ്‌മം കേട്ടശേഷം അവയുടെ ബുദ്ധിയും പാടാനുള്ള കഴിവും അനുസരിച്ചാണ് നമ്പർ നൽകുക. കൂടുതൽ നമ്പർ ലഭിക്കുന്ന പക്ഷിയാകും വിജയിക്കുക.

ഇത്തവണ വിജയിക്കുന്ന പക്ഷിക്കുള്ള സമ്മാനത്തുക 1.5 ലക്ഷം ഇന്ത്യൻ രൂപയ്ക്കു തുല്യമായ Thai Baht ആണ്. കഴിഞ്ഞതവണ ഇത് നേരേ പകുതിയായിരുന്നു. ഇത്തവണ അത് റണ്ണർ അപ്പിനുള്ള സമ്മാനത്തുകയാണ്. ഇതുകൂടാതെ വിജയിക്കുന്ന പക്ഷികളുടെ ഉടമകൾക്ക് ട്രോഫിയും നല്കപ്പെടുന്നതാണ്.

 

 

Advertisment