Advertisment

44 -)൦ വയസിൽ ബ്രിട്ടനിലെ അമ്മ ജന്മം നൽകുന്നത് 23 -മത്തെ കുഞ്ഞിന്. 10 ബെഡ് റൂമുകളുള്ള വീട്ടിൽ ആഹാരത്തിനുമാത്രം ഒരാഴ്ച ചെലവാകുന്നത് 35000 രൂപ.. ബ്രിട്ടനിലെ ഏറ്റവും വലിയ കുടുംബം !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

44 കാരി വീട്ടമ്മ സൂ റെഡ്‌ഫോർഡ് അടുത്ത ഏപ്രിലിൽ 23 -മത്തെ കുഞ്ഞിന് ജന്മം നൽകും.

Advertisment

ബ്രിട്ടനിലെ ഏറ്റവും വലിയ ഈ കുടുംബം ലങ്കാഷെയറിലെ 'മോർക്കേമ്പേ' എന്ന സ്ഥലത്താണ് താമസം. ഭർത്താവ് നോയൽ റെഡ്‌ഫോർഡ് ബേക്കറി വ്യവസായിയാണ്.

publive-image

കഴിഞ്ഞവർഷം 22 മത്തെ കുഞ്ഞുപിറന്നപ്പോൾ ഇത് തന്റെ അവസാനത്തെ പ്രസവമാണെന്ന് സൂ പറഞ്ഞിരുന്നു. എന്നാൽ ഇക്കഴിഞ്ഞദിവസം നടത്തിയ അൾട്രാസൗണ്ട് ടെസ്റ്റിൽ താൻ 15 ആഴ്ച ഗർഭധാരിണിയാണെന്നും അടുത്ത ഏപ്രിലിൽ ഒരാൺകുഞ്ഞിന് ജന്മം നൽകുമെന്നും സോഷ്യൽ മീഡിയയിലൂടെ ലോകത്തെ അവർതന്നെ അറിയിച്ചു.ആൺകുഞ് എന്നത് തന്റെ പ്രതീക്ഷയാണെന്നും അവർ പറഞ്ഞു.

publive-image

11 ആൺകുട്ടികൾക്ക് ജന്മം നൽകിയ സൂവിന്റെ 17 മത്തെ കുഞ്ഞു ആൽഫി ഇന്നീ ലോകത്തില്ല. മൂത്ത മകനായ ക്രിസും അതിനിളയ മകൾ സോഫിയയും വിവാഹിതരായി പ്രത്യേകം താമസമാണ്. മകൾ സോഫിയക്ക് മൂന്നുമക്കളുമുണ്ട്.

publive-image

10 ബെഡ് റൂമുകളുള്ള ഒരു വാടകവീട്ടിലാണ് ഈ കുടുംബം ഇപ്പോൾ കഴിയുന്നത്. ആഹാരത്തിനുമാത്രം ഒരാഴ്ച ഇവർക്ക് ചെലവാകുന്നത് 400 പൗണ്ടാണ് അതായത് ഏകദേശം 35000 രൂപ. ഒരു ദിവസം 18 കിലോ തുണികളാണ് മെഷീനിൽ കഴുകുന്നത്. മറ്റുള്ള ചെലവുകൾ പുറമേ.

publive-image

ഇതയധികം മക്കളുമായി ഒത്തൊരുമയോടെ ഒരു വീട്ടിൽക്കഴിയുന്നത് വളരെ നല്ലൊരനുഭൂതിയാണെന്നാണ് നോയൽ റെഡ്‌ഫോർഡ് പറയുന്നത്.

ചിത്രത്തിൽ അമേരിക്കയിൽ പഠിക്കുന്ന മൂത്തമക്കളായ ക്രിസ്, ബോണി എന്നിവരൊഴികെ മറ്റുള്ള 19 പേരെയും കാണാം.

 

Advertisment