Advertisment

ഇത് കർമ്മഫലമോ ? ബി.എസ്.എൻ.എൽ ജീവനക്കാർക്ക് ശമ്പളം നൽകാൻ പണമില്ല. 13000 കോടിയുടെ കടബാദ്ധ്യത

New Update

ബി എസ് എന്‍ എല്‍ ജീവനക്കാരായ 1.74 ലക്ഷം പേർക്കും എം ടി എന്‍ എല്‍ ലെ 45000 ആളുകൾക്കും മാസങ്ങളായി ശമ്പളം മുടങ്ങിയിരിക്കുകയാണ്. ഈ ജൂൺ മാസത്തിലെ പോലും ശമ്പളത്തിനുള്ള ആവശ്യമായ 850 കോടി രൂപ സംഘടിപ്പിക്കാൻ അവർക്കിതുവരെ കഴിഞ്ഞിട്ടില്ല. നേരത്തെതന്നെ 13000 രൂപയുടെ കടക്കെണിയിലായതിനാൽ വൻ തകർച്ചയാണ് കമ്പനി നേരിടുന്നത്. ഇത് തുടർന്ന് നടത്തിക്കൊണ്ടുപോകുക ഏതാണ്ട് അസംഭാവ്യമായിരിക്കുന്നു എന്നുതന്നെ പറയാം...

Advertisment

publive-image

കഴിഞ്ഞമാസം കേന്ദ്ര ടെലികോം മന്ത്രാലയത്തിന്  ബി എസ് എന്‍ എല്‍ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം തകർച്ചയിലാണ്ട കമ്പനിയുടെ ഭാവി തീരുമാനിക്കുന്നതിനുള്ള ആക്ഷൻ പ്ലാൻ തയ്യാറാക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു.

ഇന്ന് ഭാരതത്തിലെ സ്വകാര്യ കമ്പനികൾ 4G, 5G സ്പെക്ട്രം വഴി സർവീസ് നൽകുമ്പോൾ ബി എസ് എന്‍ എലും -എം ടി എന്‍ എലും ഇപ്പോഴും പഴയ 3G സ്പെക്ട്രം വഴി സർവീസ് നൽകേണ്ട ഗതികേടിലാണ്.

ബി എസ് എന്‍ എല്‍ - എം ടി എന്‍ എല്‍ ലെ അധികാരികൾക്കും ജീവനക്കാർക്കും മാസാമാസം നൽകേണ്ട ശമ്പളം അവിടുത്തെ വരുമാനത്തിന്റെ എത്രയോ അധികമാണ്. 2017 -18 ലെ ഓപ്പറേറ്റിങ് റെവന്യുവിന്റെ 66% ജീവനക്കാരുടെയും അധികാരികളുടെയും ശമ്പളത്തിനും മാറ്റാനുകൂല്യങ്ങൾക്കും വേണ്ടിയാണ് ചെലവഴിച്ചത്. 2006 ൽ ഇത് വെറും 21% മായിരുന്നു.

നമ്മൾ അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം, 2017 -18 ൽ സ്വകാര്യ കമ്പനിയായ എയർടെലിന് തങ്ങളുടെ Operating Revenue വിന്റെ കേവലം 3% മാത്രമാണ് അവരുടെ ജീവനക്കാർക്കും അധികാരികൾക്കും ശമ്പളമായി നൽകേണ്ടിവന്നത് എന്നതാണ്.

മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥതയും പരിതാപകരമായ സർവീസ് നിലവാരവും ആധുനിക ടെക്‌നോള ജിയിൽ കസ്റ്റമർക്കു സർവീസ് ലഭ്യമാക്കാൻ കഴിയാത്തതുമാണ് ഇവരുടെ ഈ തകർച്ചക്കുള്ള മുഖ്യകാരണം. സർക്കാരിന്റെ ഇടപെടൽ ഉടനടി ഉണ്ടായാൽ മാത്രമേ താൽക്കാലികമായ ആശ്വാസം ഈ കമ്പനികൾക്ക് ലഭിക്കുകയുള്ളു. ഇക്കാര്യം ഇന്നലെ കോൺഗ്രസ്സിലെ രാജ്യസഭാ എം.പി രിപുൺ ബോറ രാജ്യസഭയിൽ ഉന്നയിക്കുകയും ബി എസ് എന്‍ എല്‍ ന് അടിയന്തര Bailout package ( തകർച്ചയിൽനിന്നു രക്ഷപെടാനുള്ള സഹായം) നല്കണമെന്നാവശ്യപ്പെടുകയും ചെയ്യുകയുണ്ടായി.

ബി എസ് എന്‍ എല്‍ / എം ടി എന്‍ എല്‍ കമ്പനികൾ 4G സ്പെക്ട്രം വഴി സർവീസ് നൽകാൻ കഴിയാതെ നിസ്സഹായരായി നിൽക്കുമ്പോൾ സർക്കാരാകട്ടെ 5G സ്പെക്ട്രം കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലുമാണ്.

2004 - 05 വർഷത്തെ അപേക്ഷിച് ബി എസ് എന്‍ എല്‍ മൊബൈൽ ഉപഭോക്താക്കളുടെ എണ്ണം ഇപ്പോൾ നേർപകുതിയാണ്. അതായത് 20 ശതമാനത്തിൽനിന്ന് വെറും 10 ശതമാനമായി ചുരുങ്ങി. മാത്രവുമല്ല ബി എസ് എന്‍ എല്‍ ഉപഭോക്താക്കളെ ക്കാൾ ജിയോ,എയർടെൽ,വോഡ -ഐഡിയ തുടങ്ങിയ സ്വകാര്യ കമ്പനികളുടെ ഉപഭോക്തൃ റവന്യുവും അധികമാണ്...

നല്ല സാമ്പത്തിക അടിത്തറയും , സുശക്തമായ സെറ്റപ്പുകളും, രാജ്യമാകെ വിശാലമായ സർവീസ് നെറ്റ്‌വർക്കും ഉണ്ടായിരുന്ന ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ വൻ വീഴ്ചയ്ക്ക് ആരാണ് കാരണക്കാർ ? ഇവരുടെ സ്ഥാനത്ത് സ്വകാര്യകമ്പനികൾ ഇവരേക്കാൾ വളരെ കുറഞ്ഞചിലവിൽ കസ്റ്റമാർക്ക് വളരെ മെച്ചമായ സർവീസ് നൽകി ഉന്നതലാഭം കൊയ്യുമ്പോൾ ആരായാലും ഈ ചോദ്യം ചോദിച്ചുപോകും..

Advertisment