Advertisment

തടിയിൽ തീർത്ത മഹാവിസ്മയം ! ദേവതാരുവിന്റെ തടിയിൽ തീർത്ത കെട്ടിടത്തിൽ 24 നിലകളിലായുള്ളത് 150 മുറികൾ !

New Update

പൂർണ്ണമായും തടിയിൽനിർമ്മിച്ച 99.9 അടി ഉയരമുള്ള ചൈനയിലെ ഈ കെട്ടിടം മൂന്നു കാറ്റഗറിയിലായി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കാർഡിൽ ഇടം പിടിച്ചിരിക്കുകയാണ്.

Advertisment

രണ്ടു വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കിയ കെട്ടിടത്തിൽ 24 നിലകളിലായി 150 മുറികളുണ്ട്. ചൈനയിലെ 'ഗുയിഷോയി' പ്രവിശ്യയിലുള്ള 'യിങ്ങ്ഷാൻ' നഗരത്തിലാണ് ഈ കെട്ടിടം സ്ഥിതിചെയ്യുന്നത്.

publive-image

ആർക്കിടെക്റ്റ് 'സൂയി ഹേംഗിന്റെ' ഡിസൈനിലാണ് കെട്ടിടം തയ്യാറായത്. മേൽക്കൂരയും ഭിത്തികളുമെല്ലാം തടിയിലാണ് നിർമ്മിച്ചിരിക്കുന്നത്. പൂർണ്ണമായും ഇക്കോഫ്രണ്ട്‌ലി ആയ ഈ കെട്ടിടത്തിനായി ദേവതാരുവിന്റെ തടികൾ മാത്രമാണുപയോഗിച്ചിരിക്കുന്നതും.

ലോകത്തെ ആദ്യത്തെ തടികൊണ്ടുള്ള ബിൽഡിംഗ്, ഉയരമുള്ളത്, മനോഹരമായ ആർക്കിടെക്റ്റ് എന്നീ വിഭാഗങ്ങളിലായാണ് ഇത് ഗിന്നസ് ബുക്കിൽ ഇടം നേടിയിരിക്കുന്നത്.

Advertisment