Advertisment

ഉയരമില്ലായ്‌മയിൽ നിന്നുയരങ്ങളിലേക്ക് ! 2 അടി ഉയരമുള്ള ബോബോയ്‌ക്ക്‌ 6 അടി ഉയരമുള്ള പഞ്ചാബി സുന്ദരി വധുവായി

New Update

ബോബോ എന്നാണ് വിളിപ്പേരെങ്കിലും യഥാർത്ഥ പേര് ബുർഹാൻ ചിസ്തി എന്നാണ്. ആൾ പാക്കിസ്ഥാൻ സ്വദേശിയാണെങ്കിലും നോർവെയുടെ തലസ്ഥാനമായ ഓസ്‌ലോയിലാണ് താമസം.

Advertisment

publive-image

ജന്മനാ പോളിയോ രോഗബാധിതനായ ബോബോ വീൽചെയറിലാണ് കഴിയുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ ബോബോയ്‌ക്ക്‌ ലോകമെമ്പാടും ആരാധകരുണ്ട്. ചാരിറ്റിയും സാമൂഹ്യസേവനവും വഴി അദ്ദേഹം വളരെ പോപ്പുലറുമാണ്.സെലിബ്രിറ്റികൾ ഉൾപ്പെടെ അനേകായിരങ്ങൾ അദ്ദേഹത്തിനു ആരാധകരായുണ്ട്.

publive-image

ശാരീരിക വൈകല്യം ജീവിതയാത്രയിൽ തടസ്സമാകാതിരിക്കാനും മറ്റുള്ളവർക്കൊപ്പം വിജയം കൈവരിക്കാനും പ്രേരണനൽകുന്ന മഹത്തായ സന്ദേശങ്ങൾ അദ്ദേഹം സമൂഹത്തിനു നിരന്തരം നൽകിവരുന്നുണ്ട്.

ബോളിവുഡ് താരം സൽമാൻ ഖാന്റെ Being Humen കാമ്പെയിന്റെ നോർവേയിലെ പ്രതിനിധികൂടിയായ അദ്ദേഹത്തിന് 2017 ലെ Best inspirational person award ലഭിക്കുകയുണ്ടായി.

publive-image

ബോബോയുടെ ആരാധികകൂടിയായ പാക്കിസ്ഥാൻ പഞ്ചാബിലെ ഡിസൈനർ ആയ ഫൗസിയ അദ്ദേഹ ത്തോട് വിവാഹാഭ്യർത്ഥന നടത്തുകയും ഓസ്ലോയിലെത്തി വിവാഹം കഴിക്കുകയുമായിരുന്നു.ഫൗസിയക്ക് 6 അടി ഉയരമുണ്ട്. തങ്ങൾക്കിടയിലുള്ള ഉയരവ്യത്യാസം ഭാവിദാമ്പത്യജീവിതത്തിന് ഒരിക്കലും തടസ്സമാകില്ലെന്നാണ് വിവാഹച്ചടങ്ങുകൾക്കുശേഷം ബോബോ പറഞ്ഞത്.

publive-image

വിവാഹച്ചടങ്ങുകളിൽ ബോബോയുടെ ആരാധകരായ ലോകത്തെ 13 രാജ്യങ്ങളിൽനിന്നുള്ള ആളുകൾ പങ്കെടുക്കുകയുണ്ടായി.

Advertisment