Advertisment

നാടിനഭിമാനമായ ഈ ശാസ്ത്രജ്ഞർക്കുമുന്നിൽ നമുക്ക് ശിരസ്സു നമിക്കാം ..

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

മ്പരപ്പോടെ ലോകം. 100% തദ്ദേശീയമായ നിർമ്മിതി. അമേരിക്കയുടെ ഓഫർ നിരസിച്ച ശാസ്ത്രജ്ഞർ സാങ്കേതികമികവിൽ അവരെപ്പോലും ഞെട്ടിച്ചുകളഞ്ഞു.

Advertisment

" കൃതൃമചന്ദ്രോപരിതലം പരീക്ഷണങ്ങൾക്കായി ഭൂമിയിൽ തയ്യാറാക്കാനുള്ള മണ്ണിന് അമേരിക്ക ചോദിച്ച വില കിലോയ്ക്ക് 150 ഡോളർ.വേണ്ടത് 70 ടൺ മണ്ണ്. അത് നിരസിച്ച നമ്മുടെ ശാസ്ത്രജ്ഞർ മണ്ണും ഇവിടെത്തന്നെ കണ്ടെത്തി അമേരിക്കയ്ക്ക് തക്ക മറുപടി നൽകി."

publive-image

ലോകം അതിശയത്തോടെ ഉറ്റുനോക്കുന്ന ഇന്ത്യയുടെ ചന്ദ്രയാൻ -2 ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പേസ് സെന്ററിൽനിന്ന് ചന്ദ്രനെ ലക്ഷ്യമാക്കി ആകാശത്തേക്ക് കുതിക്കുമ്പോൾ ബഹിരാകാശപര്യവേഷണരംഗത്ത് കരുത്തുറ്റ ഒരു ശക്തിയായി ഇന്ത്യ മാറുകയാണ്.

അമേരിക്ക,റഷ്യ,ചൈന എന്നീ രാജ്യങ്ങൾക്കുശേഷം ചന്ദ്രനിൽ അന്തരീക്ഷപേടകമിറക്കുന്ന നാലാമത്തെ രാജ്യവും ചന്ദ്രന്റെ രഹസ്യങ്ങളുടെ കലവറയായ ദക്ഷിണധ്രുവത്തിൽ എത്തുന്ന ആദ്യത്തെ രാജ്യവുമായി ഇന്ത്യ മാറാൻ പോകുകയാണ്.

ചന്ദ്രനിലെ മഗ്നീഷ്യം, അലുമിനിയം, സിലിക്കോൺ, കാൽസ്യം, ടൈറ്റാനിയം, ഇരുമ്പ്, സോഡിയം ഉൾപ്പെടെയുള്ള ധാതുക്കളുടെ നിക്ഷേപവും അവിടെ ഐസ് രൂപത്തിൽ ഉറഞ്ഞുകി ടക്കുന്ന മഞ്ഞുകട്ടകളിലെ ജലത്തിന്റെ അളവും അന്തരീക്ഷ വ്യതിയാനങ്ങളും ചന്ദ്രനിലെ ഉപരിതലത്തി ലുണ്ടാകുന്ന മാറ്റങ്ങളും വിശദമായി ഗവേഷണം ചെയ്യുകയാണ് ഈ ദൗത്യത്തിന്റെ ലക്‌ഷ്യം.

ഇവിടെ ഒരു പ്രധാനകാര്യം പറയാനുള്ളത് , നമ്മുടെ ശാസ്ത്രജ്ഞരുടെ സാങ്കേതിക മികവിനെക്കുറിച്ചാണ്. നാസ, തങ്ങളുടെ ശാസ്ത്രജ്ഞർക്ക് ലഭ്യമാക്കുന്ന അത്രയും മികച്ച സൗകര്യങ്ങൾ നമ്മുടെ ശാസ്ത്രജ്ഞർക്ക് ഇപ്പോൾ ലഭ്യമല്ലെങ്കിലും അവർ ഗവേഷണ വിഷയങ്ങളിൽ ലോകത്തെ ഏതു ശാസ്ത്രസമൂഹത്തെക്കാളും മുന്നിലാണെന്നതിനുള്ള തെളിവുകളാണ് നമ്മൾ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സൂപ്പർ കമ്പ്യൂട്ടറും ,വിക്ഷേപണത്തിനുള്ള ക്രയോജനിക്ക് എഞ്ചിനുകളും.

publive-image

ഇപ്പോൾ ഇതിൽ നമ്മുടെ ശാസ്ത്രജ്ഞർ ഒരുപടികൂടി മുന്നിലേക്ക് പോയിരിക്കുന്നു. ചന്ദ്രനിൽ ഇറങ്ങുന്ന ചന്ദ്രയാൻ -2 പേടകത്തിൽ ചന്ദ്രോപരിതലത്തിലെ ഗവേഷണങ്ങൾക്കായി 27 കിലോ ഭാരവും 6 വീലുകളുമുള്ള സോളാർ എനർജിയിൽ സഞ്ചരിക്കുന്ന ഒരു റോവറുമുണ്ട് ( ചുറ്റിത്തിരിയുന്ന വാഹനം).വാഹനം നീങ്ങുന്നത നുസരിച് രണ്ടു വശങ്ങളിലായുള്ള ആറു വീലുകളിലും പതിച്ചിരിക്കുന്ന അശോകചക്രവും ,ISRO ചിഹ്നവും ചന്ദ്രനിലെ പ്രദലത്തിൽ അതേപടി പതിയുന്നതായിരിക്കുമെന്നതാണ് കൗതുകകരം.

പരീക്ഷണങ്ങൾക്കായി ചന്ദ്രോപരിതലത്തിൽ സഞ്ചരിക്കാൻ പോകുന്ന റോവർ ഭൂമിയിൽ ഓടിക്കാനുള്ള ചന്ദ്രനിലേതിനു സമാനമായ പരിശീലന പ്രദലം ഭൂമിയിൽ നിർമ്മിക്കാൻ അനുയോജ്യമായ മണ്ണ് അമേരി ക്കയിൽ മാത്രമാണുള്ളത്. അത് അതീവരഹസ്യമായാണ് അവർ അലാസ്‌ക്ക പ്രവിശ്യയിലെവിടെയോനി ന്നാണ്‌ ഖനനം ചെയ്യുന്നത്. അവരാണ് ഈ മണ്ണ് പരീക്ഷണാവശ്യങ്ങൾക്കായി റഷ്യ, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾക്കു വിൽക്കുന്നത്. ചന്ദ്രോപരിതലത്തിലെ മണ്ണിനുസമാനമായ മണ്ണാണിത്.

ഇന്ത്യ അമേരിക്കയോട് ഈ ആവശ്യമുന്നയിച്ചപ്പോൾ നമ്മുടെ ശാസ്ത്രമുന്നേറ്റത്തിൽ വലിയ ശുഷ്ക്കാന്തി കാട്ടാത്ത അവർ ഒരു കിലോ മണ്ണിനാവശ്യപ്പെട്ടത് 150 ഡോളറായിരുന്നു.ഏകദേശം 70 ടണ്ണോളം മണ്ണാണ് നമുക്ക് വേണ്ടിയിരുന്നത്.

ഇവിടെയാണ് നമ്മുടെ ശാസ്ത്രജ്ഞരുടെ രാജ്യത്തോടുള്ള അർപ്പണമനോഭാവം പ്രകാശമായത്. അമേരിക്കയുടെ മണ്ണ്, പരിശീലനത്തിനാവശ്യമില്ലെന്നു തീരുമാനിച്ച അവർ സമാനമായ മണ്ണുതേടി ഇന്ത്യയുടെ ഓരോ മുക്കിലും മൂലയിലും സഞ്ചരിച്ചു.

publive-image

ഒടുവിൽ മാസങ്ങൾ നീണ്ട പരിശ്രമങ്ങൾക്കു ശേഷം തമിഴ് നാട്ടിലെ സേലത്തുനിന്നു അനുയോജ്യമായ മണ്ണ് കണ്ടെത്തുകയും അതുപയോഗിച് ബാംഗ്ലൂരിലെ പരീക്ഷണശാലയിൽ ചന്ദ്രോപരിതലത്തിലെ കൃതൃമ പ്രദലം വിജയകരമായി നിർമ്മിക്കുകയുമായിരുന്നു. ഇത് അമേരിക്കയെ സംബന്ധിച്ചി ടത്തോളം വലിയൊരു തിരിച്ചടിയാണ്. നമുക്കുതരാൻ വിസമ്മതിച്ച ടെക്‌നോളജി രാജ്യത്തു തന്നെ വികസിപ്പിച് ഇപ്പോൾ കയറ്റുമതി ചെയ്യുന്ന സൂപ്പർ കമ്പ്യൂട്ടർ പോലെ അന്തരീക്ഷ പരീക്ഷണാവശ്യ ത്തിനുള്ള മണ്ണും ഇനി മറ്റുരാജ്യങ്ങൾക്കു വിൽക്കാൻ നാം കരുത്താർജ്ജിച്ചിരിക്കുന്നു.

രണ്ടു വനിതാശാസ്ത്രജ്ഞരുൾപ്പെടെ 30 % വനിതകളുടെ പങ്കാളിത്തം ചന്ദ്രയാൻ -2 മിഷനു പിന്നിലുണ്ടെന്നതും ശ്രദ്ധേയമാണ്.

ചന്ദ്രയാൻ -2 ൽ ഒരു ഓർബിറ്റർ (Orbiter), വിക്രം എന്ന് പേരിട്ട ലാൻഡർ (Lander) , പ്രഗ്യാൻ റോവർ ( Pragyaan rover) എന്നിവയാണുള്ളത്. ചന്ദ്രയാൻ -2 ഹെലികോപ്റ്റർ ലാൻഡ് ചെയ്യുന്നതുപോലെ വളരെ സാവധാനമാകും ( Soft Landing) ചന്ദ്രനിൽ ലാൻഡ് ചെയ്യുക എന്നതാണ് കൗതുകകരം. 14 ദിവസമാണ് ലാൻഡ് റോവർ ചന്ദ്രനിൽ നടത്തുന്ന പരീക്ഷങ്ങളുടെ കാലാവധി.

640 ടൺ ഭാരവും 44 മീറ്റർ ഉയരവുമുള്ള ( 15 നിലയുള്ള കെട്ടിടത്തിന് സമം) GSLV MK -III എന്ന ഭീമൻ റോക്കറ്റിലാണ് ചന്ദ്രയാൻ - 2 കുതിച്ചുയരുന്നത്. 375 കോടി രൂപ ചിലവിട്ടു നിർമ്മിച്ച ഈ റോക്കറ്റിന്‌ " ബാഹുബലി" എന്നാണു തെലുങ്ക് മാദ്ധ്യമങ്ങൾ പേരിട്ടിരിക്കുന്നത്. ചന്ദ്രയാൻ - 2 നു മൂന്നു ഘടകങ്ങളാ ണുള്ളത്. ഒന്ന്. ചന്ദ്രോപരിതലത്തിൽ ഒരു വര്ഷം വരെ ചുറ്റി അദ്ധ്യയനം നടത്തുന്ന ഓർബിറ്റർ.ഇതിന്റെ ഭാരം 3500 കിലോയും ഉയരം 2.5 മീറ്ററുമാണ്.രണ്ട് .ലാൻഡ് റോവറുമായി ചന്ദ്രനിലിറങ്ങുന്ന ലാൻഡർ.ഇതിന് 1400 കിലോ ഭാരവും 3.5 മീറ്റർ ഉയരവുമാണുള്ളത്. മൂന്ന്.6 വീലുകളും ഒരു മീറ്റർ ഉയരവുമുള്ള ലാൻഡ് റോവർ, ഭാരം 27 കിലോ ഉയരം ഒരു മീറ്റർ.

publive-image

ഇത്തവണ ചാന്ദ്രയാൻ -2 ചന്ദ്രോപരിതലത്തിലെത്താൻ 54 ദിവസമെടുക്കും.സെപ്റ്റംബർ 6 നോ 7 നോ ചന്ദ്രോപരിതലത്തിൽ പേടകം ലാൻഡ് ചെയ്യും. 14 ദിവത്തെ പരീക്ഷണങ്ങളിൽ ഒരു ദിവസം അമേരിക്കയുടെ നാസയും പങ്കെടുക്കുന്നു എന്നതാണ് ഏറ്റവും പുതിയ വിവരം.

2008 ൽ വിക്ഷേപിച്ച നമ്മുടെ ആദ്യത്തെ മിഷനായ ചന്ദ്രയാൻ -1 ചന്ദ്രനിൽ ഇറങ്ങിയിരുന്നില്ല. എങ്കിലും 312 ദിവസം ചന്ദ്രോപരിതലത്തെ വലംവച് നിരവധി വിവരങ്ങൾ നമുക്ക് ലഭ്യമാക്കിയിരുന്നു. അതിൽ പ്രധാനപ്പെട്ടതായിരുന്നു ചന്ദ്രോപരിതലത്തിലെ ഗർത്തങ്ങളിൽ ഉറഞ്ഞുകിടക്കുന്ന മഞ്ഞുപാളികൾക്കുള്ളിൽ ജലസാന്നിദ്ധ്യമുണ്ടെന്നത്.

രാജ്യത്തിന്റെ ആരോഗ്യം,വിദ്യാഭ്യാസം,കൃഷി,സാങ്കേതികവിദ്യ തുടങ്ങി രാജ്യപുരോഗതിക്കുതന്നെ ശാസ്ത്രവിജ്ഞാനം അനിവാര്യഘടകമാണ്. പ്രത്യേകിച്ചും വികസ്വര രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം. ഇവിടെ എടുത്തുപറയേണ്ട ഒരു പ്രധാന വിഷയം ലോകത്തെ മറ്റേതു രാജ്യങ്ങളിലേതിനേയും അപേക്ഷിച് ഇന്ത്യയുടെ ശാസ്ത്ര സാങ്കേതികവിദ്യയും ബഹിരാകാശ പര്യവേഷണങ്ങളും വളരെ ചെലവുകുറഞ്ഞതാണ് എന്ന സത്യം ശാസ്ത്രലോകം അംഗീകരിച്ചതാണ്. നൂറുകണക്കിനുപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള കരാർ നമുക്ക് ലഭിക്കുന്നത് അതുകൊണ്ടുകൂടിയാണ്.

കർമ്മനിരതരും കഴിവുള്ളവരും സർവ്വോപരി രാജ്യത്തോട് പ്രതിബദ്ധതയുമുള്ള നമ്മുടെ ശാസ്ത്രജ്ഞർ എന്നെന്നും നാടിനഭിമാനമാണ്.

Advertisment