Advertisment

ചന്ദ്രയാൻ 2: ഇനി 35 കിലോമീറ്റർ ദൂരവും മൂന്നു ദിവസവും ബാക്കി

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

നി 35 കിലോമീറ്റർ ദൂരവും മൂന്നു ദിവസവും ബാക്കി. ഇന്നു വെളുപ്പിനു 3.42 ന് ചന്ദ്രയാൻ -2 ലെ വിക്രം ലാൻഡർ ഒരു തവണകൂടി ഡി ഓർബിറ്റ് ചെയ്ത് അതിന്റെ അവസാന ഭ്രമണപഥത്തിൽ എത്തിച്ചുകഴിഞ്ഞു. ഇപ്പോൾ ഓർബിറ്റർ ചന്ദ്രനിൽനിന്ന് കേവലം 35 കിലോമീറ്റർ ഉയരത്തിൽ ഭ്രമണം ചെയ്യുകയാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ലാൻഡർ, ചന്ദ്രയാൻ 2 ൽ നിന്ന് വേർപെട്ടത്‌. ഓർബിറ്ററും ലാൻഡറും വളരെ കൃത്യമായി പ്രവർത്തിക്കുന്നുണ്ട്.

Advertisment

publive-image

ഇനി അതിന്റെ ലാൻഡിംഗ് ആണ് നടക്കാൻ പോകുന്നത്.. അതുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ താഴെ വിവരിക്കുന്നു.

// സെപ്റ്റംബർ 7 നു രാത്രി 1.55 ന് വിക്രം ലാൻഡർ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ലാൻഡ് ചെയ്യും. അതായത് 1.40 ന് ലാൻഡർ ചന്ദനിൽ ലാൻഡ് ചെയ്യാൻ തുടങ്ങുകയും 15 മിനിറ്റ് സമയം കൊണ്ട് ലാൻഡിംഗ് പൂർത്തിയാ ക്കുകയും ചെയ്യും..

// വിക്രം ലാൻഡർ ലാൻഡ് ചെയ്തു രണ്ടു മണിക്കൂറിനുശേഷം വെളുപ്പിന് 3.55 നു റോവർ (പ്രഗ്യാൻ ) വെളിയിൽവരും. 5.05 നു റോവറിലെ സോളാർ പാനൽ തുറക്കപ്പെടും. 5.55 നു റോവർ പൂർണ്ണമായും ചന്ദ്രന്റെ പ്രദലത്തിൽ ഓടിയിറങ്ങും.

// ചന്ദ്രോപരിതലത്തിൽ ഇറങ്ങിയശേഷം റോവർ ആദ്യം ചെയ്യുക ലാൻഡറുൾപ്പെടെ സ്വന്തം സെൽഫിയെടുക്കുക എന്നതാണ്. ഈ സെൽഫി അന്നേദിവസം ഉച്ചയ്ക്ക് 11 മണിക്ക് ISRO യിൽ ലഭ്യമാകും.

// ലാൻഡറും ,റോവറും ഒരു ലൂണാർ ദിവസം ( ഭൂമിയിലെ 14 ദിവസം ) വരെ അവിടെ പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുന്നതാണ്. എന്നാൽ ഓർബിറ്റർ ഒരു വർഷം വരെ അവിടെ പല പദ്ധതികളുമായി തുടരുന്നതാണ്.

വിക്രം ലാൻഡിംഗും റോവർ ചന്ദ്രനിലിറങ്ങുന്നതും നാസയിലെയും മറ്റു രാജ്യങ്ങളിലെയും ശാസ്ത്രലോകം ലൈവായി വീക്ഷിക്കാനൊരുങ്ങുകയാണ്.

ഈ അസുലഭ ധന്യ മുഹൂർത്തങ്ങൾക്ക് സാക്ഷികളാകാൻ ശാസ്ത്രജ്ഞരോടൊപ്പം പ്രധാനമന്ത്രിയും സയൻസ് ക്വിസ് വഴി ഇന്ത്യയൊട്ടാകെ നിന്നും തെരഞ്ഞെടുക്കപ്പെട്ട 50 വിദ്യാർത്ഥികളും അവരുടെ രക്ഷകർത്താക്കളും ബാംഗ്ലൂരിലെ ISRO ആഡിറ്റോറിയത്തിൽ സന്നിഹിതരായിരിക്കും.

Advertisment