Advertisment

ചൈനയുടെ കരുത്ത് ! സൈന്യത്തിന്റെ ശക്തിപ്രകടനവും ജനങ്ങളുടെ ആവേശവും

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുടെയും ചൈനീസ് കമ്യൂണിസ്റ്റ് ഭരണത്തിന്റെയും 70 -മത് വാർഷികാഘോഷങ്ങൾക്ക് ബീജിംഗിൽ തുടക്കമായി. ഇന്ന് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തികശക്തിയായി ചൈന മാറിക്കഴിഞ്ഞിരിക്കുന്നു.  ചൈനയുടെ കരുത്തു വിളിച്ചോതുന്ന പരേഡിൽ 15000 സൈനികരും 160 യുദ്ധവിമാനങ്ങളും 580 ടാങ്കുകളും മറ്റു ആധുനിക ഡ്രോണുകളും പങ്കെടുക്കുന്നുണ്ട്..

Advertisment

publive-image

ആഘോഷങ്ങൾ ഗ്രാമീണ മേഖലകളിൽ വരെ എത്തിക്കാനായി 32 ഇഞ്ചിന്റെ 6.20 ലക്ഷം ടീ.വി സെറ്റുകൾ സർക്കാർ സൗജന്യ മായി വിതരണം ചെയ്തുകഴിഞ്ഞു..

publive-image

ഈ ആഘോഷങ്ങളിൽ ചൈനീസ് രാഷ്ട്രപതി ഷീ ജിൻപിങ് രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് തന്റെ സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളോട് വിവരിക്കുന്നതാണ്.

publive-image

1989 ൽ ആയിരങ്ങൾ കൊലചെയ്യപ്പെട്ട ടിയാനന്മെൻ സ്‌ക്വയറിലാണ് ആഘോഷങ്ങൾ കൂടുതലും നടക്കുക എന്നതും ശ്രദ്ധേയമാണ്.മാവോയുടെ വിശാലമായ പോസ്റ്ററുകൾ കയ്യിലേന്തിയ ഒരു പറ്റം യുവാക്കൾ ടിയാന്മെൻ സ്‌ക്വയറിൽ നിന്ന് സ്ഥിരമായി ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കുന്നുണ്ട്.." കമ്യൂണിസ്റ്റു പാർട്ടിയില്ലാതെ ചൈനയില്ല" എന്ന്.

publive-image

രാജ്യമെങ്ങും ഉത്സവലഹരിയിലാണ്. സ്‌കൂളുകളിൽ " ഞാൻ എന്റെ രാജ്യത്തെ അളവറ്റു സ്നേഹിക്കുന്നു" എന്ന പേരിൽ പ്രോഗ്രാമുകൾ നടത്തപ്പെടുന്നു. 1921 ലാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമാകുന്നത്.1946 മുതൽ 1949 വരെനടന്ന മൂന്നുവർഷത്തെ ഗൃഹയുദ്ധത്തിനുശേഷമാണ് 1949 ൽ കമ്യൂണിസ്റ്റ് പാർട്ടി ചൈനയിൽ അധികാരം കയ്യാളുന്നത്. ഈ ദിവസമാണ് ചൈന സ്വാതന്ത്ര്യദിനമായും ആഘോഷിക്കുന്നതും.

publive-image

ഇതൊക്കെയാണെങ്കിലും ചൈനീസ് നേതൃത്വം ഹോംങ്കോംഗിലെ പ്രക്ഷോഭത്തിലും , ഉയിഗർ മുസ്ലീമുകൾ ഉയർത്തുന്ന പ്രതിഷേധത്തിലും വലിയ അങ്കലാപ്പിലാണ്. അതുമൂലം ആഘോഷങ്ങളിൽ ലൈവ് എന്റർടൈൻ പരിപാടികളും, പട്ടം പറത്തലും ,ആകാശ ഡൈവും ,പ്രാവുപറത്തലുകളും പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്. പ്രതിഷേധക്കാർ കടന്നുകയറാതിരിക്കാൻ വൻ സുരക്ഷയാണ് ബീജിംഗിൽ ഒരുക്കിയിരിക്കുന്നത്..

publive-image

publive-image

Advertisment