Advertisment

ചൈന കോവിഡ് വസ്തുതകൾ ഒളിക്കുന്നു ? അവിടെ ഇതുവരെ മരിച്ചത് 3200 ആളുകൾ മാത്രമോ ?

New Update

വുഹാനിലെ ജനങ്ങളുടെ അഭിപ്രായത്തിൽ കോവിഡ് 19 ബാധിച്ച് അവിടെ ഇതുവരെ മരിച്ചത് 3200 അല്ല മറിച്ച്‌ 42000 ആളുകളാണത്രേ. വുഹാനിലെ 7 ശവസംസ്ക്കാര കേന്ദ്രങ്ങളിൽ നിന്ന് ദിവസം 500 അസ്ഥികലശങ്ങൾ (Urns) വീതം മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് നൽകുകയാണ്‌.

Advertisment

publive-image

ബ്രിട്ടനിലെ മെയിൽ ഓൺലൈൻ, ഡെയിലി മെയിൽ, ദി സൺ എന്നീ പത്രങ്ങളാണ് ഈ അവകാശവാദങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

ചൈനയിൽ കൊറോണബാധിച്ചു മരിച്ചവരുടെയെല്ലാം മൃതദേഹങ്ങൾ അഗ്നിയിൽ ദഹിപ്പിക്കുകയായിരുന്നു. കുടുംബാംഗങ്ങൾക്കോ മാറ്റാർക്കെങ്കിലുമോ അവിടേക്ക് പ്രവേശനമില്ല.

മരണമടഞ്ഞവരുടെ വീടുകളിൽ മരണപ്പെട്ടവരുടെ അസ്ഥികളടങ്ങിയ കലശം സർക്കാർ എത്തിച്ചു നൽകുന്നുണ്ടെന്നും, വാർത്തകൾ പുറം ലോകമറിയാതിരിക്കാനായി അവർ പൂർണ്ണമായ സെൻസറിംഗ് ഏർപ്പെടുത്തിയിരിക്കുകയാണെന്നും പത്രങ്ങൾ അവകാശപ്പെടുന്നു.

publive-image

ഹാങ്കൂ , ബുചാങ് , ഹന്യാങ് പ്രവിശ്യകളിലെ ആളുകൾക്ക് അവരുടെ മരണപ്പെട്ടവരുടെ കലശം ഏപ്രിൽ 5 നു നൽകുന്നതാണെന്ന അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

ഒരു ദിവസം ഒരു ശ്മാശാനത്തുനിന്നും 500 കലശങ്ങൾ വീതം 7 ശ്മശാനങ്ങളിൽ നിന്നായി ദിവസം 3500 കലശങ്ങൾ നല്കപ്പെടുകയാണ്. 12 ദിവസം ഇപ്രകാരം നൽകാനാണ് സർക്കാർ പദ്ധതി. ആ കണക്കുവച്ചു നോക്കുമ്പോൾ ആകെ 42000 മരണങ്ങൾ അവിടെ നടന്നുവെന്നാണ് അനുമാനം.

publive-image

വുഹാൻ സ്വദേശിയായ ജഹാങ് ( ZHANG ) എന്ന ടൈറ്റിൽ പേരുമാത്രം വെളിപ്പെടുത്തിയ വ്യക്തിയുടെ അഭിപ്രായത്തിൽ എല്ലാ ശ്മശാനങ്ങളിലും മുടങ്ങാതെ 24 മണിക്കൂറും ശവദാഹം നടന്നുവന്നിരുന്നു.

അദ്ദേഹം ശേഖരിച്ച കണക്കനുസരിച്ച് ഒരു മാസം 28000 മൃതദേഹങ്ങൾ അവിടെ സംസ്കരിച്ചിരുന്നതായി പറയപ്പെടുന്നു.

Advertisment