Advertisment

ഹിന്ദി - ചൈന ഭായി ഭായി. നിറങ്ങൾ വിതറിയും മിട്ടായി വിതരണം നടത്തിയും ഹോളി ആഘോഷം

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

"എന്നെ വിശ്വസിക്കൂ, ഞാനുറപ്പു തരുന്നു മസൂദ് അസ്ഹർ വിഷയത്തിൽ ഇന്ത്യയുടെ ആശങ്കകൾക്ക് ഉചിതമായ പരിഹാരം ഉണ്ടാകും. ഇപ്പോൾ സംഭവിച്ചത്‌ ചില സാങ്കേതിക തടസങ്ങളാണ്‌. ചർച്ചകൾ നടക്കുകയാണ്. ഇത് അടഞ്ഞ അദ്ധ്യായമല്ല. താൽക്കാലിക നിരോധനം മാത്രമാണ്. ദയവായി അൽപ്പം കാത്തിരിക്കുക."

Advertisment

ഇന്നലെ ഞായറാഴ്ച ചൈനീസ് എംബസിയിൽ നടന്ന ഹോളി മിലൻ ആഘോഷവേളയിൽ ചൈനീസ് അംബാസഡർ 'ലുവോ ജാഹുയി' ആണ് ഇന്ത്യക്ക് ഈ ഉറപ്പു നൽകിയിരിക്കുന്നത്.

publive-image

വളരെ സൗഹാർദ്ദപൂർണ്ണമായ അന്തരീക്ഷത്തിൽ ചൈനീസ് എംബസ്സി ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും ഇന്ത്യൻ പ്രതിനിധിസംഘാംഗങ്ങൾക്കൊപ്പം നിറങ്ങൾ പാരസ്‌പ്പരം ചാർത്തിയും വിതറിയും മിട്ടായി വിതരണം നടത്തിയും ഹോളി ആഘോഷിക്കുകയുണ്ടായി. ഉത്തരേന്ത്യയിൽ ഹോളിക്ക് മുന്നോടിയായാണ് എല്ലാ വർഷവും ചൈനീസ് എംബസ്സി ഹോളി മിലൻ ആഘോഷം സംഘടിപ്പിക്കുന്നത്. ഇക്കൊല്ലം ഹോളി മാർച് 21 നാണ്.

publive-image

പാക്കിസ്ഥാനുമായുള്ള ചൈനയുടെ അടുപ്പത്തിന് മുഖ്യമായും 4 കാരണങ്ങളാണുള്ളത്.

1 . ചൈനയിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ ഏറ്റവും കൂടുതൽ (77എണ്ണം ) ചൈനയുടേതാണ്. പാക്കിസ്ഥാനിൽ അവർ മുതൽ മുടക്കിയിരിക്കുന്നത് ( Ecconomic Corridor ഉൾപ്പെടെ) 7 ലക്ഷം കോടി ഇന്ത്യൻ രൂപയാണ്.

2 . ദക്ഷിണേഷ്യയിലെ ഒരു വലിയ സാമ്പത്തികശക്തിയായി ഉയരുന്നതിൽനിന്ന് ഇന്ത്യയെ തടയുക. അതിനു പാക്കിസ്ഥാനെ കരുവാക്കി രാജ്യത്തിനുള്ളിൽ ആഭ്യന്തര പ്രശ്നങ്ങളുണ്ടാക്കി അതിൽ തളച്ചിടുക.

publive-image

3 .ചൈനയിലെ അയ്‌ഗർ മുസ്‌ലിം വിഭാഗങ്ങൾക്കെതിരെ നിരവധി നിയന്ത്രണങ്ങൾ ചൈന ഏർപ്പെടുത്തി യിട്ടുണ്ട്. അവർക്ക് പരസ്യമായി പ്രാർത്ഥനയ്ക്കുപോലും വിലക്കുണ്ട്. ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയിൽ ഈ വിഷയത്തിൽ പാക്കിസ്ഥാൻ ചൈനയുടെ നിലപാടുകളെ പൂർണ്ണമായും പിന്തുണയ്ക്കാറുണ്ട്.

4 .ടിബറ്റൻ ആത്മഗുരു ദലൈലാമ ചൈനയുടെ ദൃഷ്ടിയിൽ രാജ്യദ്രോഹകുറ്റം ചെയ്ത വിഘടനവാദിയാണ്. ഇന്ത്യ , അദ്ദേഹത്തിന് ടിബറ്റൻ സർക്കാർ ഉണ്ടാക്കാനും , അതിന്റെ ആസ്ഥാനമായി ഹിമാചൽ പ്രദേശിലെ ധർമ്മശാല വിട്ടുനൽകിയതും ഒരു രാഷ്ട്രത്തലവനെന്ന നിലയിലുള്ള പരിഗണ നൽകുന്നതും ചൈനയെ കുറച്ചൊന്നുമല്ല അസ്വസ്ഥരാക്കുന്നത്.

publive-image

Advertisment