Advertisment

ചൈനയിലെ വുഹാനിൽനിന്നു അവർ മടങ്ങിയെത്തി !

New Update

കൊറോണ വൈറസ് ഭീതി നിലനിൽക്കുന്ന ചൈനയിലെ വുഹാനിൽനിന്ന് 324 ഇന്ത്യക്കാരുമായി എയർ ഇന്ത്യയുടെ ജംബോ 747 ഡബിൾ ഡക്കർ വിമാനം ഇന്ന് (ശനിയാഴ്ച) രാവിലെ ഡൽഹിയിലെത്തി.

Advertisment

publive-image

211 വിദ്യാർത്ഥികളും 110 ഉദ്യോഗസ്ഥരും 3 കുട്ടികളുമാണ് യാത്രക്കാരിലുള്ളത്. ഇവരിൽ 103 പേരേ 14 ദിവസത്തേക്ക് ചാവ്‌ലയിലുള്ള ITBP കേന്ദ്രത്തിലും മറ്റുള്ളവരെ സൈന്യത്തിന്റെ മനേസർ ക്യാമ്പിലും നിരീക്ഷണത്തിനായി പാർപ്പിക്കുന്നതാണ്.

publive-image

വിമാനത്തിൽ രാം മനോഹർ ലോഹ്യാ ആശുപത്രിയിലെ 5 ഡോക്ടർമാരും രണ്ടു പാരാമെഡിക്കൽ സ്റ്റാഫുമാണുണ്ടായിരുന്നത്. ഇവരെക്കൂടാതെ 5 കോക്‌പിറ്റ്‌ ക്രൂ മെമ്പർമാരും 15 ക്യാബിൻ ക്രൂ മെമ്പർമാരുമു ണ്ടായിരുന്നു.

publive-image

വുഹാനിൽക്കുടുങ്ങിയ ബാക്കിയുള്ളവരെക്കൂടി കൊണ്ടുവരാനായി മറ്റൊരു വിമാനം ഇന്നുച്ചയ്ക്ക് ഒരു മണിക്ക് ഡൽഹിയിൽനിന്ന് വുഹാനിലേക്ക് യാത്രയാകും.

WHO പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ലോകത്തെ 21 രാജ്യങ്ങളിൽ ഇതുവരെ കൊറോണ വൈറസ് സംക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടത്രേ.

publive-image

ചൈനയിൽ ഇതുവരെ കൊറോണവൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 259 ആയി ഉയർന്നിട്ടുണ്ട്.17988 പേർക്ക് വൈറസ്ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതിൽ 1795 പേരുടെ നില ഗുരുതരമാണ്.

Advertisment