Advertisment

വഴികാട്ടിയത് കോൺഗ്രസ്സ് തന്നെ !

New Update

റിട്ടയർ ചെയ്യുന്ന ന്യായാധിപന്മാർക്ക് വീണ്ടും പദവികളും സ്ഥാനമാനങ്ങളും നൽകുന്ന രീതി ജനാധിപത്യത്തിൽ ആശാസ്യമല്ല. ഇതുപോലുള്ള ഓഫറുകൾ മൂലം ജുഡീഷ്യറിയെ സ്വാധീനിക്കാനും അതുവഴി നീതിയുടെ പാതയിൽനിന്നു വ്യതിചലിക്കാൻ ന്യായാധിപന്മാരെ പ്രേരിപ്പിക്കാനും സാദ്ധ്യതയുണ്ട്.

Advertisment

publive-image

ഇതിന് ആദ്യം തുടക്കമിട്ടത് കേന്ദ്രത്തിലെ കോൺഗ്രസ്സ് സക്കാരാണ്.

# ജസ്റ്റിസ് ബഹ്‌റുൽ ഇസ്‌ലാം 1962 ,68 , 1983 - 89 വർഷങ്ങളിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി രാജ്യസഭ അംഗമായിരുന്നു.

# 1979 - 84 . സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് എം. ഹിദായത്തുള്ളയെ ഉപരാഷ്ട്രപതിയാക്കിയത് കോൺഗ്രസ് ഉൾപ്പെടെ എല്ലാ പാർട്ടികളും ചേർന്നാണ്.

# 1998 - 2004 സി ജെ ഐ ( Chief Justice of India) ആയിരുന്ന രംഗനാഥ് മിശ്ര കൊണ്ഗ്രെസ്സ് സ്ഥാനാർത്ഥിയായി രാജ്യസഭയിലെത്തി.

# 1997 -2001 ജസ്റ്റിസ് ഫാത്തിമാബീവി തമിഴ്നാട് ഗവർണ്ണറാകുന്നത് കോൺഗ്രസ്സ് പിന്തുണയോടെ കേന്ദ്രം ഭരിച്ച എച്ച് ഡി  ദേവഗൗഡയുടെ പീരിയഡിലാണ്.

നരേന്ദ്രമോദി സർക്കാർ ജസ്റ്റിസ് പി.സതാശിവത്തെ കേരളാ ഗവർണ്ണർ ആക്കിയതും ഇപ്പോൾ ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്‌തതും കൂടി ചേർത്തുവായിച്ചാൽ കാര്യങ്ങൾ ഏറെക്കുറെ വ്യക്തമാകും.

Advertisment