Advertisment

തുപ്പല്ലേ തോറ്റുപോകും ! പലരും ആവർത്തിക്കുന്ന ഈ ദുശീലങ്ങൾ മാറ്റിയെടുക്കേണ്ടത് അത്യാവശ്യമാണ്

New Update

ലക്ഷ്യമായി തുപ്പുന്നതും കാർക്കിച്ചു തുപ്പുന്നതും പരസ്യമായി പൊതുനിരത്തുകളിൽ മൂത്രമൊഴിക്കുന്നതും കൂടാതെ തുപ്പൽ പുരട്ടി നോട്ടെണ്ണുന്നതും ദുഃശീലം തന്നെയാണ്.

Advertisment

മറ്റൊരു ഗുരുതരവും അപകടകരവുമായ വിഷയം നമ്മുടെ നാട്ടിലെ വലുതും ചെറുതുമായ ചില

കടകളിൽ സാധനങ്ങൾ പൊതിഞ്ഞുതരാൻ പേപ്പർ , ക്യാരിബാഗ് എന്നിവ എടുക്കുമ്പോൾ അവർ പലരും വായിൽനിന്നും തുപ്പൽ പുരട്ടിയാണ് അവ വേർപെടുത്തുന്നതെന്ന കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ ?

publive-image

പഴക്കടക്കാർ വരെ ഇങ്ങനെയാണ് ചെയ്യുന്നത്. ചില ചായക്കടകളിൽ പലഹാരം പൊതിയുന്ന പേപ്പർ എടുക്കുമ്പോഴും അവർ ഇതാവർത്തിക്കാറുണ്ട്.

നിരവധി അനവധി കടക്കാരെ ഞാൻ നേരിട്ട് വിലക്കിയിട്ടുണ്ട്. പക്ഷേ പിന്നെയും അതുതന്നെയാണവർ ചെയ്യുന്നത്. അവർക്കതു ശീലമായിപ്പോയി.

കടകളിൽ സാനിറ്റൈസർ വച്ചതുപോലെ ചെറിയ പാത്രത്തിൽ വെള്ളം നിറച്ച സ്പോഞ്ചുകൾ വച്ചാൽ ഇത് ഒഴിവാക്കാവുന്നതാണ്. ഇവിടെ അടുത്ത് ഒരു പഴക്കടയിൽ അവർ ഇങ്ങനെ ചെയ്യുന്നുണ്ട്. ഞാനവരെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

കൊറോണ മാത്രമല്ല പലവിധത്തിലുള്ള അണുബാധ ഒഴിവാക്കാൻ ഇതുമൂലം കഴിയുന്നതാണ്. ഇനി ശ്രദ്ധയിൽപ്പെട്ടാൽ കടക്കാരെ ഓർമ്മിപ്പിക്കുക. മെല്ലെമെല്ലെ ഈ ദുഃശീലം നമുക്ക് മാറ്റിയെടുക്കാം.

Advertisment