Advertisment

കൊറോണാ വൈറസ് - ഐസുലേഷനിൽ രോഗി മാത്രമല്ല ദൈവങ്ങളും !

New Update

രാധനാലയങ്ങൾ അടച്ചിടുന്നു. പ്രാർത്ഥനാസഭകൾ ഒഴിവാക്കുന്നു. ഉത്സവങ്ങൾക്കും പൊങ്കാലകൾക്കും ഭീഷണി. ഹോളി ആഘോഷങ്ങൾ പോലും പല സ്ഥലങ്ങളിലും ഒഴിവാക്കപ്പെടുന്നു. പ്രസാദങ്ങൾ കൈകൊ ണ്ടു വാങ്ങാനും ഭയം.

Advertisment

publive-image

ബീഹാറിലെ ബോധ്‌ഗയയിൽ ചൈനയിൽനിന്നുവരുന്ന ബുദ്ധഭിക്ഷുക്കളെ കർശനമായ സ്‌ക്രീനിംഗിനു വിധേയരാക്കി അവർക്ക് മറ്റുള്ളവരുമായി ഇടപഴകുന്നതിന് വിലക്കും ഏർപ്പെടുത്തി. ചൈനയിലെ ലൂണാർ ആഘോഷങ്ങളും റദ്ദാക്കി.

ഇന്ത്യയിൽ ഇതുവരെ 31 പേർക്ക്‌ വൈറസ് ബാധ സ്ഥിരീകരിച്ചരിക്കുന്നു. കേരളം 3 , ഡൽഹിയിൽ 2, ആഗ്രയിൽ 6, തെലുങ്കാനയിൽ 1 ,ജയ്‌പൂരിൽ 17, ഗുഡ്ഗാവിൽ 1 , ഉത്തർപ്രദേശിൽ 1 എന്ന രീതിയിലാണ് കോവിഡ് ബാധിതർ. ഇതിൽ കേരളത്തിലെ മൂന്നുപേരും പൂർണ്ണമായും രോഗവിമുക്തരായി ആശുപത്രി വിട്ടുപോയതാണ്.

publive-image

ലോകമെമ്പാടും മാസ്ക്കിന്റെ അഭാവം അനുഭവപ്പെടുന്നുണ്ട്. 9 കോടി മാസ്‌ക്കുകൾ ആവശ്യമായിവരു മെന്നാണ് WHO യുടെ മുന്നറിയിപ്പ്. ഇപ്പോൾ ഹൈദരാബാദിൽ ഒരു ദിവസം 2 ലക്ഷം മാസ്‌ക്കുകൾ നിർമ്മിക്കപ്പെടുന്നുണ്ട്.

ലോകമാകെ 81 രാജ്യങ്ങളിൽ കൊറോണവൈറസ് പടർന്നുകഴിഞ്ഞു. ഒരു ലക്ഷത്തിനടുത്താളുകൾ വൈറസ് ബാധിതരാണ്. 3281 പേർ ഇതുവരെ മരണപ്പെട്ടു. കൊറോണ ബാധയുമായി ബന്ധപ്പെട്ട വാർത്തകൾക്ക് ചൈന സെൻസർഷിപ്പ് ഏർപ്പെടുത്തി.

ദക്ഷിണ കൊറിയ, കംബോഡിയ, ഇറാക്ക്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾക്കു കൊറോണ വൈറസ് ഭീഷണി നേരിടാനായി ചൈന നല്ലൊരുതുക ഡൊണേഷൻ നൽകാൻ തീരുമാനിച്ചു.

publive-image

ബ്രിട്ടീഷ് പാർലമെന്റ് ഒരു മാസക്കാലത്തേക്ക് നിർത്തിവയ്ക്കാൻ ആലോചനയുണ്ട്. ഇന്ത്യൻ പാർലമെന്റിൽ അംഗങ്ങൾ മാസ്ക്ക് ധരിച്ചുവരാൻ തുടങ്ങിയിരിക്കുന്നു.

യൂറോപ്യൻ രാജ്യങ്ങളിൽ ആളുകൾ നിത്യോപയോഗസാധനങ്ങൾ കൂടുതലായി കരുതാൻ തുടങ്ങിയി രിക്കുന്നു. ഒപ്പം മാസ്‌ക്കുകളും അണുനാശിനികളും.

Advertisment