Advertisment

 വ്യാജ വാർത്തകൾ പൊളിച്ചടുക്കാം ! ഇതാണ് ഏറ്റവും പുതിയ വ്യാജൻ

New Update

"കൊറോണയുമായി ബന്ധപ്പെട്ട ഏത് വാർത്തയും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് കുറ്റകരമായിരിക്കും. കൊറോണയുമായി ബന്ധപ്പെട്ട വിവരങ്ങൾ സർക്കാരുകൾക്ക് മാത്രമാണ് വെളിപ്പെടുത്താൻ അധികാരമുള്ളത്.

Advertisment

publive-image

തെറ്റായ പോസ്റ്റുകളും മെസ്സേജുകളും കണ്ടാൽ അഡ്മിൻ ഉൾപ്പെടെ മുഴുവൻ അംഗങ്ങക്കെതിരെയും ഐ ടി ആക്ട് പ്രകാരം നടപടി കൈക്കൊള്ളുന്നതായിരിക്കും. അതുകൊണ്ട് ശ്രദ്ധിക്കുക, സൂക്ഷിക്കുക, സുരക്ഷിതരാകുക." -

(രവി നായക്ക്, പ്രിൻസിപ്പൽ സെക്രട്ടറി, ആഭ്യന്തരമന്ത്രാലയം, ഭാരത സർക്കാർ)

മുകളിൽ നൽകിയിരുന്നതാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ഏറ്റവും വലിയ വ്യാജ വാർത്ത. അവസരം നോക്കി മുതലെടുപ്പുനടത്തുന്ന ഏതോ സാമൂഹ്യവിരുദ്ധരാണ് ഇതിനുപിന്നിൽ.

പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) നൽകുന്ന അറിയിപ്പു പ്രകാരം ഇത്തരത്തിലുള്ള യാതൊരുവിധമായ അറിയിപ്പുകളും കേന്ദ്രസർക്കാർ നാളിതുവരെ പുറത്തിറക്കിയിട്ടില്ല എന്നതാണ്.

സത്യസന്ധമായ വിവരങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ മറ്റുള്ളവർക്ക് കൈമാറുക എന്നത് ഓരോ പൗരന്റേയും കർത്തവ്യമാണ്. അതേപ്പറ്റി ബോധമില്ലാത്തവരാണ് ഇതുപോലുള്ള വ്യാജവാർത്തകൾ കെട്ടിച്ചമയ്ക്കുന്നത്.

Advertisment