Advertisment

കൊറോണാ വൈറസ് - മൃഗങ്ങൾക്കും രക്ഷയില്ല !

New Update

ചൈനയിൽ മരണം 3000 ത്തോടടുക്കുകയാണ്. അവിടെ വൈറസ് ബാധയിൽ നിന്ന് രക്ഷപെടാനായി വളർത്തുമൃഗങ്ങളെയും വസ്ത്രവും മാസ്ക്കും ധരിപ്പിക്കുകയാണ്.

Advertisment

publive-image

ലോകമെമ്പാടുമായി 73 രാജ്യങ്ങളിൽ കൊറോണവൈറസ് പടർന്നുകഴിഞ്ഞു. WHO ഡയറക്ടർ ജനറൽ ഡോ.ടെഡ്റാസിന്റെ അഭിപ്രായത്തിൽ മുൻപൊരിക്കലും ഇത്ര ഭയാനകമായ ഇതുപോലുള്ള മഹാമാരി, അതായത് പെട്ടെന്ന് സ്ഥലം മാറുന്നതും പകരുന്നതുമായ ഒന്ന് ഉണ്ടായിട്ടില്ലെന്നാണ്.

3113 പേർ ഇതുവരെ ലോകമെമ്പാടുമായി കൊറോണവൈറസ് മൂലം മരണപ്പെട്ടു.90,900 പേർക്ക് ഇതുവരെ വൈറസ് ബാധിച്ചിട്ടുണ്ട്.ചൈനയിൽ മരണസംഖ്യ 2944 ആണ്.

അമേരിക്കയിൽ 6 പേർ മരണമടഞ്ഞപ്പോൾ 100 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

publive-image

വത്തിക്കാനിൽ ഫ്രാൻസിസ് മാർപ്പാപ്പക്കും കൊറോണബാധയുടെ സംശയത്താൽ പരിശോധനനട ത്തപ്പെട്ടെങ്കിലും ഫലം നെഗറ്റിവ് ആണ്. എങ്കിലും പൊതുപരിപാടികൾ അദ്ദേഹം താൽക്കാലികമായി ക്യാൻസൽ ചെയ്തിരിക്കുന്നു.

ഇറ്റലി, ഇറാൻ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യക്കാർക്ക് നൽകിയിരുന്ന വിസ ഇന്ന് ഇന്ത്യ റദ്ദാക്കുകയുണ്ടായി. ഈ രാജ്യക്കാർ ഇന്ത്യയിൽ പ്രവേശിക്കുന്നതിനും വിലക്കുണ്ട്.

ഇന്ത്യയിൽ കൊറോണവൈറസ് ബാധ സംശയിക്കുന്ന 7 പേരെ ഡൽഹിയിലെ സഫ്ദർജംഗ് ആശുപതിയുടെ ഐസുലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ജയ്പ്പൂർ .തെലുങ്കാന എന്നിവിടങ്ങളിൽ ഓരോ വ്യക്തിക്കുവീതം കൊറോണവൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യം ജാഗ്രതയിലാണ്.

Advertisment