Advertisment

കൊറോണ വൈറസ് !! നിരവധി മൃതദേഹങ്ങൾ ഒന്നിച്ചു കൂട്ടിയിട്ടു കത്തിച്ചതായി സംശയം !

New Update

സാറ്റലൈറ്റ് ചിത്രത്തിൽ High Level Sulphur dioxide (SO2) നിരവധി മൃതദേഹങ്ങൾ ഒന്നിച്ചു കൂട്ടിയിട്ടു കത്തിച്ചതായി സംശയം.

Advertisment

തിങ്കളാഴ്ച പകർത്തപ്പെട്ട സാറ്റലൈറ്റ് ചിത്രങ്ങളിൽ ചൈനയിലെ കൊറോണ വൈറസ് ബാധിതമേഖലകളായ വുഹാൻ, ചോംഗ്‌കിങ് (Chongqing) നഗരങ്ങൾക്ക് മുകളിൽ വലിയ അളവിൽ സൾഫർ ഡൈഓക്സയിഡ് (SO2) ഗ്യാസ് കാണപ്പെടുകയുണ്ടായി.

publive-image

മെഡിക്കൽ വേസ്റ്റുകളോ മുതദേഹങ്ങളോ കൂട്ടിയിട്ടു കത്തിക്കുമ്പോൾ മാത്രമേ ഇത് സംഭവിക്കുകയുള്ളൂ. കൊറോണ വൈറസ് ബാധമൂലം മരണപ്പെട്ടവരുടെ യഥാർത്ഥ കണക്കുകൾ ചൈന പുറത്തുവിടുന്നില്ലെന്ന സംശയം പാശ്ചാത്യമാദ്ധ്യമങ്ങൾക്കെല്ലാമുണ്ട്.

ചൈനയിൽ മൃതദേഹങ്ങൾ കത്തിക്കുന്ന രീതിയില്ല. എന്നാൽ കൊറോണ വൈറസ് ബാധിച്ചുമരിച്ചവരുടെ മൃതദേഹങ്ങൾ വളരെ രഹസ്യമായി ആളൊഴിഞ്ഞ സ്ഥലങ്ങളിൽ പെട്ടെന്നുതന്നെ സംസ്കരിക്കുകയാണ്‌ ചെയ്യുന്നതെന്ന് ചൈനീസ് അധികൃതർ മുൻപ് വ്യക്തമാക്കിയിരുന്നു.

ചൈനയിലെ മരണനിരക്ക് പുറം ലോകമറിയാതിരിക്കാൻ ആയിരക്കണക്കിന് മൃതദേഹങ്ങൾ ഒന്നിച്ച് അതീവരഹസ്യമായ രീതിയിൽ കൂട്ടിയിട്ടു കത്തിച്ചിട്ടുണ്ടാകാമെന്ന സംശയം വിദേശമാദ്ധ്യമങ്ങളും പങ്കുവയ്ക്കുന്നുണ്ട്.

ഇങ്ങനെ ചെയ്യുമ്പോൾ SO2 ഗ്യാസിനൊപ്പം നൈട്രജൻ ഓക്‌സൈഡും ഉണ്ടാകാറുണ്ട്.ഇതും അന്തരീക്ഷത്തിൽ ദൃശ്യമാണ്.

വുഹാനിലെ അന്തരീക്ഷത്തിൽ SO2 വിന്റെ അളവ് ഇപ്പോൾ 1700 ug ഘനമീറ്ററാണ്.ഇത് അനുവദനീയമായ അളവിന്റെ 21 ഇരട്ടി അധികമാണ്. 80 ug അളവ് പോലും അപകടകരമാണ്.ഇതേ അവസ്ഥതന്നെയാണ് ചോംഗ്‌കിങ് നഗരത്തിലും.അവിടെയും ഈ മഹാമാരി അപകടകരമായ രീതിയിൽ പടർന്നിട്ടുണ്ട്.

publive-image

Wuhan -Chongqing നഗരങ്ങൾതമ്മിൽ 900 കിലോമീറ്റർ ദൂരമുണ്ട്. ബുള്ളറ്റ് ട്രെയിനിൽ 4 -5 മണിക്കൂറുകൊണ്ട് എത്തപ്പെടാവുന്നതാണ് ഈ ദൂരം. ദിവസം ഈ റൂട്ടിൽ 31 ബുള്ളറ്റ് ട്രെയിനുകളാണ് ഓടിക്കൊണ്ടിരുന്നത്. അതെല്ലാം പൂർണ്ണമായും ഇപ്പോൾ നിർത്തലാക്കിയിരിക്കുകയാണ്.

രണ്ടു നഗരങ്ങളും തീർത്തും Lockdown ആണ്. ജനങ്ങൾ പുറത്തിറങ്ങാതെ വീടിനുള്ളിൽത്തന്നെ കഴിയുന്നു. വ്യവസായശാലകളെല്ലാം അടച്ചുപൂട്ടപ്പെട്ടിരിക്കുന്നു. ആ അവസ്ഥയിൽ ഇത്രയധികം സൾഫർ ഡൈ ഓക്സയിഡ് ഗ്യാസ് ഉണ്ടാകാൻ മറ്റു കാരണങ്ങളൊന്നും ഇല്ലതാനും.

ചൈന പലതും ഒളിക്കുന്നുവെന്നും കൊറോണ വൈറസ് ബാധയുടെ യഥാർത്ഥ ചിത്രം അവർ ലോകത്തിനു മുന്നിൽ തുറന്നുകാട്ടുന്നില്ലെന്നുമുള്ള സംശയം പാശ്ചാത്യ രാജ്യങ്ങളിൽ ശക്തമാണ്.

Advertisment