Advertisment

കൊറോണ: യാഥാർഥ്യങ്ങൾ ഇവയൊക്കെയല്ലേ ? ഇതും നമ്മൾ അതിജീവിക്കുകതന്നെ ചെയ്യും

New Update

*  ഇറ്റലിയിൽനിന്നു വന്ന, ഇപ്പോൾ കൊറോണ ബാധിച്ച് ഐസുലേഷനിൽ കഴിയുന്ന റാന്നിയിലെ കുടുംബ ത്തിനൊപ്പം യാത്രചെയ്ത 'റോഡ്രിഗ്‌സ്; എന്ന വ്യക്തി പോസ്റ്റ് ചെയ്ത വീഡിയോ പ്രകാരം വിമാനത്താവളത്തിൽ ഇറങ്ങിയശേഷം എല്ലാ യാത്രക്കാരും കോവിഡ് 19 സ്ക്രീനിംഗ് ടെസ്റ്റിന് വിധേയാകണമെന്ന അനൗൺസ്‌ മെന്റ് വിമാനത്തിൽ ഉണ്ടായിരുന്നു എന്നാണ്.

Advertisment

അതനുസരിച്ച് കൊച്ചി എയർപോർട്ടിൽ പരിശോധനയുണ്ടായി രുന്നു എന്ന് അദ്ദേഹവും ആരോഗ്യമന്ത്രിയും വ്യക്തമാക്കുന്നു.

publive-image

* വീടിനടുത്തുള്ള മാർത്തോമ്മാ ആശുപത്രിയിൽ പോയത് അമ്മച്ചിക്ക് ഹൈപ്പർ ടെൻഷനുള്ള മരുന്നിനാ ണെന്ന് അവർ കള്ളം പറയുകയും ആശുപത്രിയിൽ നിന്ന് DOLO ടാബ്‌ലെറ്റ് വാങ്ങിയത് വെളിവാക്കിയപ്പോൾ പനിയും ചുമയുമുണ്ടെനന്ന് അവർ സമ്മതിക്കുകയായിരുന്നെന്നു പത്തനംതിട്ട കളക്ടറും വ്യക്തമാക്കുന്നു..

* മന്ത്രി ഇന്ന് നിയമസഭയിൽ പറഞ്ഞതിൻപ്രകാരം ആരോഗ്യവകുപ്പുദ്യോഗസ്ഥരോട് ഇവർ സഹകരിച്ചില്ല. ആരോഗ്യവകുപ്പ് കൊണ്ടുപോയ ആംബുലൻസിൽ കയറാൻ ഇവർ സമ്മതിച്ചില്ല.വളരെയേറെ പണിപ്പെട്ടാണ് ഇവർ ഒടുവിൽ സ്വന്തം വാഹനത്തിൽ ആശുപത്രിയിൽ വരാൻ തയ്യറായത്.

* ഇവർ സഞ്ചരിച്ച പല സ്ഥലങ്ങളും വെളിപ്പെടുത്താൻ അവർ തയ്യറായില്ല. ഒടുവിൽ പോലീസും ആരോഗ്യ വകുപ്പും ശേഖരിച്ച പല സ്ഥലങ്ങളിലെ CCTV ദൃശ്യങ്ങൾ കാണിച്ചപ്പോഴാണ് അവർ സമ്മതിച്ചത്.അത് വച്ചാണ് ഇവർ പോയ സ്ഥലങ്ങളുടെ വിവരശേഖരണം നടത്തിയതെന്നും മന്ത്രി സഭയിൽ വെളിപ്പെടുത്തി.

* പത്തനംതിട്ട കളക്ടർ ഈ കുടുംബത്തിന്റെ വാദങ്ങൾ രണ്ടുദിവസം മുൻപ് തന്നെ തള്ളിക്കളഞ്ഞതാണ്. ഇപ്പോൾ വിവാദമുണ്ടാക്കേണ്ട സമയമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പത്തനംതിട്ട കളക്ടറും ആരോഗ്യ വകുപ്പുദ്യോഗസ്ഥരും പോലീസും രാപ്പകൽ അവിടെ നടത്തുന്ന പ്രവർത്തനങ്ങൾ ശ്‌ളാഘനീയമാണ്.

* നമ്മെക്കാൾ എല്ലാ രംഗത്തും അഭിവൃദ്ധി പ്രാപിച്ച വികസിത രാജ്യങ്ങളായ ഇറ്റലിയിലും ജപ്പാനിലും അമേ രിക്കയിലും എന്തുകൊണ്ടാണ് സ്ഥിതി ചൈനയേക്കാൾ ഗുരുതരമായതെന്നു ചിന്തിക്കണം.അവിടെല്ലാം എയർപോർട്ടിൽ തെർമൽ സ്‌ക്രീനിംഗ് ടെസ്റ്റ് ഉണ്ടായിരുന്നു എന്നുമോർക്കണം.

* ആദ്യം കൊറോണ ബാധിച്ച മൂന്നുപേരെ പരിപൂർണ്ണ രോഗവിമുക്തരാക്കി മാതൃക കാട്ടിയതാണ് നമ്മൾ. കല്ലെറിയുന്നവരും കണ്ണടച്ചു വിമർശിക്കുന്നവരും ഈ സത്യം ഉൾക്കൊള്ളണം.

publive-image

* ഇറ്റലിയിലെ മുഴുവൻ ജനതയും ഐസുലേഷനിലാണ്. അമേരിക്കയിൽ പല സ്ഥലത്തും അടിയന്തരാ വസ്ഥയാണ്‌. ആഹാരത്തിനും വെള്ളത്തിനും അവിടെ ക്ഷാമമായിത്തുടങ്ങി. ജപ്പാനിലും ഇറാനിലും സ്ഥിതി മെച്ചമല്ല. ബ്രിട്ടനിൽ കൊറോണാ വൈറസ് പടരുകയാണ്.മന്ത്രിക്കുവരെ വൈറസ് ബാധയേറ്റിരിക്കുന്നു.

* എയർപോർട്ടുകളിൽ പരിശോധന എല്ലാ രാജ്യങ്ങളിലുമുണ്ട്. വികസിത രാജ്യങ്ങളിൽ അത് കർശനവുമാണ്. എന്നിട്ടും ആ രാജ്യങ്ങളിൽ ഗുരുതരമായി വൈറസ് പടർന്നുകഴിഞ്ഞിരിക്കുന്നു എന്നതാണ് വാസ്തവം.

* ഒരു കുടുംബം മനപ്പൂർവ്വമോ അല്ലാതെയോ വരുത്തിവച്ച വീഴ്ചയാണ് ഇപ്പോൾ കേരളത്തിൽ വിനയായി മാറിയിരിക്കുന്നത്. എയർപോർട്ടിൽ അവർ പരിശോധനയ്ക്ക് എന്തുകൊണ്ട് വിധേയരായില്ല എന്നത് അന്വേഷണത്തിൽ തെളിയട്ടെ. നമുക്ക് കാത്തിരിക്കാം.

* രാഷ്ട്രീയത്തിനുപരിയായി ഈ വിഷയത്തെ നാം കാണണം. വിവാദമുണ്ടാക്കാനുള്ള സമയമല്ല ഇത്. കൊറോണവൈറസ് പകരുന്നത് തടയാൻ വേണ്ട പഴുതടച്ച പ്രവർത്തനമികവും തികഞ്ഞ ജാഗ്രതയും പുലർത്തുന്ന നമ്മുടെ ആരോഗ്യവകുപ്പു പ്രവർത്തകരും ഡോക്ടർമാരും ഒപ്പം അവർക്ക് വേണ്ട പരിപൂർണ്ണ പിന്തുണനൽകുന്ന ജില്ലാ ഭരണകൂടങ്ങളും ആരോഗ്യമന്ത്രിയും അഭിനന്ദനാപാത്രങ്ങളാണ്.

ഈ സമയം ഒത്തൊരുമയോടുള്ള മുകരുതലാണ് എല്ലാഭാഗത്തുനിന്നുമുണ്ടാകുന്നത്. ഇതും നമ്മൾ അതിജീവിക്കുകതന്നെ ചെയ്യും. കല്ലെറിയാൻ ശ്രമിക്കുന്നവർ ഒരു നിമിഷം ഓർക്കുക.

Advertisment