Advertisment

കൊറോണ വൈറസിന്‌ ഹോമിയോ മരുന്ന് - ഒരു വ്യാജ പ്രചാരണം !

New Update

കൊറോണ വൈറസിനുള്ള ഹോമിയോ മരുന്ന് ( Arsenic Album 30 ) എന്നപേരിൽ ആയുഷ് മന്ത്രാലത്തിൻ്റെ പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത് മുഴുവൻ വ്യാജവാർത്തകളാണ്. കേന്ദ്ര സർക്കാർ അധീന തയിലുള്ള ആയുഷ് മന്ത്രാലയം ഒരിക്കലും ഇങ്ങനെയൊരാവകാശവാദം ഉന്നയിച്ചിട്ടില്ല എന്നറിയിച്ചിരിക്കുന്നു.

Advertisment

publive-image

AYUSH മന്ത്രാലയം ,ആയൂർവ്വേദം ,യോഗ,പരമ്പരാഗത ചികിത്സ, യൂനാനി, സിദ്ധവൈദ്യം, ഹോമിയോപ്പതി എന്നീ പരമ്പരാഗതവും ബദൽ ( Alternate) ചികിത്സാരീതികളും പ്രോത്സാഹിപ്പിക്കുന്ന കേന്ദ്രസർക്കാർ വിഭാഗമാണ്. 2017 ൽ കേന്ദ്രസർക്കാർ നടത്തിയ ഒരു സർവ്വേപ്രകാരം ഇന്ത്യയിൽ 7% ആളുകൾ ഈ ചികിത്സാരീതികൾ അവലംബിക്കുന്നുണ്ടത്രേ.

ആയുഷ് മന്ത്രാലയം ഇക്കഴിഞ്ഞ ജനുവരി 29 നു പുറപ്പെടുവിച്ച പ്രസ്സ് നോട്ടിൽ ഹോമിയോപ്പതിയിലും യൂനാനിയിലും കൊറോണ വൈറസിനെ ചെറുക്കാനുള്ള മരുന്നുണ്ടെന്നു വ്യക്തമാക്കിയതാണ് ഇപ്പോൾ ഈ കുഴപ്പങ്ങൾക്കെല്ലാം കാരണമായത്.

ഈ പരസ്യം വലിയ വിവാദമായി മാറി. കൊറോണവൈറസിനെ ഇല്ലാതാക്കാൻ നിലവിൽ ലോകത്തു മരുന്നുകളൊന്നും ലഭ്യമല്ല. കൂടാതെ അതിനുള്ള വാക്‌സിൻ കണ്ടുപിടി ക്കാൻ ഇനിയും സമയമെടുക്കുമെന്നാണ് അനുമാനം.

publive-image

ഈ പരസ്യത്തിനെതിരേ ഉയർന്ന പ്രതിഷേധത്തെത്തുടർന്ന് ആയുഷ് മന്ത്രി ശ്രീപദ് നായിക്കുതന്നെ ഇപ്പോൾ വിശദീകരണവുമായി രംഗത്തുവന്നിരിക്കുകയാണ്.

" ജനുവരി 29 ലെ പരസ്യത്തിൽ രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കാൻ ആ മരുന്നുകൾക്ക് കഴിവുണ്ടെന്നും ഒരിക്കലും അവ കൊറോണവൈറസുകളെ ഇല്ലാതാക്കുന്നവയല്ലെന്നും" അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു.

Arsenic Album 30 മരുന്നിൽ ഇന്നുവരെ കൊറോണ വൈറസ് പ്രതിരോധത്തിനോ ചികിത്സക്കോ വേണ്ടിയുള്ള യാതൊരുവിധ പരീക്ഷണങ്ങളോ ടെസ്റ്റുകളോ നടത്തിയിട്ടില്ല എന്ന് The Logical Indian എന്ന വെബ്‌സൈറ്റും വ്യക്തമാക്കുന്നു.

publive-image

ഇത് ഒരു സാധാരണ പരസ്യം മാത്രമായിരുന്നു.രോഗചികിത്സയുമായി ബന്ധപ്പെട്ടുള്ളതായിരുന്നില്ല.ഈ മരുന്നുകളിലൂടെ കൊറോണ വൈറസിന് ചികിത്സയോ പ്രതിരോധമോ സാദ്ധ്യമാണെന്ന ഒരാവകാശവാദവും മന്ത്രാലയം ഉന്നയിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഹോമിയോപ്പതി ഒരു പ്രത്യേകതരം ചികിത്സാശൈലിയാണ്. അത് 18 -)o നൂറ്റാണ്ടിന്റെ അവസാനത്തിൽ യൂറോപ്പിൽ ഉത്ഭവിച്ച് ഇന്ത്യയിൽ പ്രാചാരം നേടുകയാണുണ്ടായത്.

Arsenic Album 30 കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന മരുന്നെന്ന തരത്തിലുള്ള വാട്സ്ആപ്പ് സന്ദേശ ങ്ങൾ ഇന്ത്യയിൽനിന്ന് നിരവധി വിദേശരാജ്യങ്ങളിലും പ്രചരിച്ചിട്ടുണ്ട്.ഈ പരസ്യങ്ങളെത്തുടർന്ന് മരുന്നിന്റെ ഡിമാൻഡ് വർദ്ധിക്കുകയും തെലുങ്കാനയിൽമാത്രം 3500 പേർ ഇത് വാങ്ങുകയും ചെയ്തിട്ടുണ്ട്. അതുപോലെ പല സ്ഥലങ്ങളിലും.

Advertisment