Advertisment

കോവിഡ് 19 - ഇറ്റലിയിൽ അവസ്ഥ ഗുരുതരം: ഇതുവരെ 827 മരണം

New Update

കോവിഡ് 19 മൂലം ഇതുവരെ 827 മരണം. 12462 കേസുകൾ. രാജ്യത്തെ മുഴുവൻ ജനങ്ങളും ഐസുലേഷനിൽ. ചൈന കഴിഞ്ഞാൽ കോവിഡിന്റെ സംഹാര താണ്ഡവം ഏറ്റവും ഭീതിയിലാഴ്ത്തിയ രാജ്യം.

Advertisment

publive-image

എല്ലാ കടകളും സൂപ്പർമാർക്കറ്റുകളും അടച്ചിടാൻ ഇന്നലെ ഉത്തരവായിരിക്കുന്നു .ഏപ്രിൽ 3 വരെ സ്‌കൂളുക ൾക്കെല്ലാം അവധി നൽകപ്പെട്ടു. യോഗങ്ങളും ഒത്തുചേരലും യാത്രകളും നിരോധിച്ചു. മാർപ്പാപ്പയുടെ പ്രാർത്ഥനാസഭകളും ഒഴിവാക്കപ്പെട്ടിരിക്കുന്നു.

publive-image

കൊറോണ വൈറസ് പ്രതിരോധത്തിനും മുൻകരുതലുകൾക്കുമായി ഇറ്റാലിയൻ സർക്കാർ 25 ബില്യൺ യൂറോ ആണ് അനുവദിച്ചിരിക്കുന്നത്. ഫണ്ടിന്‌ യാതൊരു പ്രതിസന്ധിയില്ലെന്നും ഈ വിഷമഘട്ടം അനായാസം തരണം ചെയ്യുമെന്നും ഇറ്റലി പ്രധാനമന്ത്രി Giuseppe Conte പറഞ്ഞു.

publive-image

publive-image

Advertisment