Advertisment

ഇതാ മറ്റൊരു വമ്പൻ നുണപ്രചാരണം കൂടി പൊളിയുന്നു !

New Update

മേരിക്കൻ എഴുത്തുകാരൻ " DEAN KOONTZ " എഴുതിയ 1981 ൽ പുറത്തിറങ്ങിയ 'The Eyes of Darkness' എന്ന പുസ്തകത്തിൽ " ഒരു ചൈനീസ് ശാസ്ത്രജ്ഞൻ, വുഹാനിലെ RDNA ലബോറട്ടറിയിൽ വികസിപ്പിച്ചെടുത്ത വുഹാൻ -400 എന്ന വൈറസ് മനുഷ്യരിലേക്കുമാത്രം പകരുന്ന ഒന്നാണെന്നും മൃഗങ്ങളെ ഇത് ബാധിക്കി ല്ലെന്നും മനുഷ്യശരീരത്തിന് പുറത്ത് ഒരു മിനിറ്റിൽക്കൂടുതൽ ഇവയ്ക്ക് ജീവിക്കാൻ കഴിയില്ലെന്നും എഴുതിയിരിക്കുന്നുവത്രേ.

Advertisment

publive-image

സത്യം എന്തെന്നറിയാതെ ആളുകൾ DEAN KOONTZ ന്റെ നോവൽ ലോകമെമ്പാടും ഷെയർ ചെയ്യുകയാണ്. ഇംഗ്ലീഷ്,ഇൻഡോനേഷ്യ,സ്പാനിഷ്,ഫ്രഞ്ച് എന്നീ ഭാഷകളിലാണ് ആൾക്കാർ ഇത് ഷെയർ ചെയ്യുന്നത്. ഇന്ത്യയിലും ഇത് വ്യാപകമായി ഷെയർ ചെയ്യപ്പെടുകയാണ്.

ആരോ നടത്തിയ അതിവിദഗ്ദ്ധമായ ഒരു കരവിരുതാണ് യഥാർത്ഥത്തിൽ ഇതിനുപിന്നിലുള്ളത്. 1981 ലെഴുതിയ നോവലിൽ ' വുഹാൻ 400 ' എന്നല്ല Gorki - 400 എന്നായിരുന്നു എഴുതിയിരുന്നത്. അതാണ് Wuhan -400 എന്ന് തിരുത്തിയിരിക്കുന്നത്. നോവലിൽപ്പറയുന്ന അവകാശവാദങ്ങളും കൊറോണ വൈറസും തമ്മിൽ യാതൊരു ബന്ധവുമില്ല.

publive-image

DEAN KOONTZ ന്റെ നോവൽപ്രകാരം Gorki -400 എന്ന ജൈവായുധം റഷ്യയിലാണ് കണ്ടുപിടിക്കപ്പെട്ടതെന്നും നോവലിൽ COVID 19 നെപ്പറ്റി ഒരക്ഷരം പോലും പ്രതിപാദിക്കുന്നില്ലെന്നും South China Morning Post ആദ്യലക്ക ത്തിന്റെ കോപ്പി പ്രസിദ്ധീകരിച്ചുകൊണ്ട് വെളിപ്പെടുത്തിയിരിക്കുന്നു.

പല അന്തരാഷ്ട്ര ഏജൻസികളും നടത്തിയ പഠനത്തിൽ കൊറോണ വൈറസ് മനുഷ്യനിർമ്മിതമല്ലെന്നും അത് മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്ക് പകർന്നതാണെന്നും അസന്നിഗ്ധമായി തെളിഞ്ഞിരിക്കുകയാണ്.

publive-image

ശാസ്ത്ര ഓൺലൈൻ മാഗസിനായ thelancet.com ഈ ഗൂഡാലോചനപരമായ കൃതൃമത്തെ അപലപിച്ചിട്ടുണ്ട് ( കാണുക റിപ്പോർട്ട്) കൊറോണവൈറസ് മനുഷ്യനിർമ്മിതമാണെന്നുള്ള അവകാശവാദങ്ങളും അവർ ഖണ്ഡിക്കുന്നു. വന്യജീവികളിൽനിന്ന് മനുഷ്യരിലേക്ക് ഈ വൈറസ് പകരുകയായിരുന്നു എന്നും സമർത്ഥിക്കുന്നു.

വുഹാനിലെ സീ ഫുഡ് മാർക്കറ്റിൽ നടന്ന അനധികൃത വന്യജീവികളുടെ വിപണനത്തിലൂടെയാണ് കൊ റോണ വൈറസ് മനുഷ്യനിലേക്ക് പടർന്നതെന്നുതന്നെയാണ് ചൈനയുൾപ്പെടെയുള്ള ലോകരാജ്യ ങ്ങളുടെയും നിലപാട്. അന്വേഷണത്തിൽ ഇത് വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു.

publive-image

വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ അറിയിപ്പുപ്രകാരം ജലദോഷം,പനി കുടുംബത്തിൽ പ്പെട്ടതാണ് കൊറോണ വൈറസെന്നും മുൻപൊരിക്കലും മനുഷ്യരിൽ കാണപ്പെടാത്ത ഇവ മനുഷ്യരിലെത്തിയത് മൃഗങ്ങളിൽ കൂടെയാണെന്നും വ്യക്തമാക്കുന്നു.

വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ കൊറോണ വൈറസ് ചില മണിക്കൂറുകൾ വായുവിലും 2 മുതൽ 3 ദിവസം വരെ പ്രതലങ്ങളിലും നിലനിൽക്കുമെന്നാണ്.

publive-image

അതുകൊണ്ട് ദയവുചെയ്ത് ഈ വ്യാജവാർത്ത ( FAKE NEWS) ആരും വിശ്വസിക്കരുത്. DEAN KOONTZ എഴുതിയ The Eyes of Darkness എന്ന നോവലിൽ COVID 19 നേപ്പറ്റിയോ വുഹാനെപ്പറ്റിയോ ഒന്നും പ്രതിപാദിച്ചിട്ടില്ല. മറിച്ച് റഷ്യയിൽ ഉടലെടുത്ത Gorki - 400 നെപ്പറ്റിയാണ് വിവരിക്കുന്നത്. ഇത് കൃതൃമത്വത്തിലൂടെ ഏതോ സാമൂഹിക വിരുദ്ധർ Wuhan - 400 എന്ന് തിരുത്തുകയായിരുന്നു.

publive-image

Advertisment