Advertisment

കൊറോണ വൈറസ് എന്നവസാനിക്കും ? എന്നാണ് ലോകത്തിന് ഇതിൽ നിന്നും പൂർണ്ണ മോചനം ലഭിക്കുക - പഠനങ്ങൾ പറയുന്നതിങ്ങനെ ..

New Update

ലോകമാകെ ഭീതിപരത്തി പടർന്നുപിടിച്ച കോവിഡ് 19 എന്ന മഹാമാരിയിൽ നിന്ന് എന്നാണ് ലോകത്തിന് മോചനം ലഭിക്കുന്നത് ? ഓരോ വ്യക്തിയുടെയും മനസ്സിലുയരുന്ന ചോദ്യമിതാണ്.

Advertisment

30 ലക്ഷത്തിലധികമാൾക്കാർ രോഗബാധിതരാകുകയും 2 ലക്ഷത്തിലധികം പേർ മരണപ്പെടുകയും ലോകമാകെയുള്ള പകുതിയിലധികം ജനങ്ങൾ ലോക്ക് ഡൗണിലാകുകയും ചെയ്ത കോവിഡ് രോഗബാധ 9 ഡിസംബർ 2020 നു പൂർണ്ണമായും ലോകത്തുനിന്നില്ലാതാകുമെന്നാണ് സിംഗപ്പൂർ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ആൻഡ് ഡിസൈനിലെ ഡേറ്റ - ഡ്രിവൺ ഇന്നവേഷൻ ലാബ് (ഡി ഡി ഐ) നൽകുന്ന വിവരം.

publive-image

ഡേറ്റ - ഡ്രിവൺ ഇന്നവേഷൻ ലാബിലെ ഗവേഷകർ ഓരോ രാജ്യത്തെയും രോഗബാധയും മരണവും രോഗവിമുക്തിയും ഉൾപ്പെടെ നടത്തിയ പഠനത്തിലാണ് വളരെ വിശദമായ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.

ചൈന, സൗത്ത് കൊറിയ, വിയറ്റ്‌നാം, ന്യൂസിലാൻഡ് , ആസ്‌ത്രേലിയ, ഐസ്‌ലാൻഡ് എന്നീ രാജ്യങ്ങൾ ഇപ്പോൾ 99% വും കൊറോണ വിമുക്തമായതും അവർ പഠനവിധേയമാക്കിയിരുന്നു.

publive-image

ഡേറ്റ - ഡ്രിവൺ ഇന്നവേഷൻ ലാബ് റിപ്പോർട്ട് പ്രകാരം ഇപ്പോഴത്തെ നിലവച്ച്‌ ഭാരതത്തിൽ നിന്ന് കോവിഡ് വൈറസ് 2020 ജൂലൈ 26 നുള്ളിൽ ഇല്ലാതാകുമത്രേ. അമേരിക്കയിൽ ആഗസ്റ്റ് 27 നും സ്പെയിനിൽ അഗസ്റ്റ്‌ 7 നും ഇറ്റലിയിൽ ആഗസ്റ്റ് 25 നും കോവിഡ് പൂർണ്ണമായും ഇല്ലാതാകുമെന്നാണ് റിപ്പോർട്ട് പറയുന്നത്.

ഗവേഷകർ മൂന്നു ഘട്ടമായുള്ള കോവിഡ് ഉന്മൂലനമാണ് കണക്കാക്കിയിരിക്കുന്നത്. ആദ്യഘട്ടം 97 % വൈറസ് മുക്തിയും രണ്ടാം ഘട്ടം 99 % വും മൂന്നാം ഘട്ടം 100 % എന്ന നിലയിലുമാണ് അന്തിമ റിപ്പോർട്ടിന് രൂപം നൽകിയിരിക്കുന്നത്. അവരുടെ അഭിപ്രായത്തിൽ തീയതികളിൽ ചെറിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാമെങ്കിലും വലിയ അന്തരം വരാനുള്ള സാധ്യത തള്ളിക്കളയുന്നു.

publive-image

സിംഗപ്പൂർ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി ആൻഡ് ഡിസൈനിലെ ഡേറ്റ - ഡ്രിവൺ ഇന്നവേഷൻ ലാബിന്റെ റിപ്പോർട്ടിൽ ചൈനയിലെ വുഹാൻ പ്രവിശ്യ 2020 ഏപ്രിൽ 9 ന് കോവിഡ് രോഗവിമുക്തമാകുമെന്ന് പറഞ്ഞിരുന്ന ദിവസം തന്നെ വുഹാനിലെ ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചു. ചൈനയിൽ ഇപ്പോഴും കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും സംഖ്യ വളരെ കുറവാണ്.

അതായത് ലോകത്തുനിന്ന് കൊറോണ ഇല്ലാതാകുന്നത് ഇപ്രകാരമാകും. 97 % , 2020 മെയ് 30 നകവും, 99 % ജൂൺ 17 നകവും, 100 % 2020 ഡിസംബർ 9 നുള്ളിലുമായിരിക്കുമെന്നാണ്.

ബ്രിട്ടനിൽ 16 മെയ് മുതൽ 17 അഗസ്റ്റിനുള്ളിലും, ഫ്രാൻസിൽ 6 മെയ് മുതൽ 5 ആഗസ്റ്റിനുള്ളിലും, കാനഡയിൽ 18 മെയ് മുതൽ 9 ആഗസ്റ്റിനിടയിലും ,ജർമ്മനിയിൽ 3 മെയ് മുതൽ 1 ആഗസ്റ്റിനുള്ളിലും കോവിഡ്  ബാധ പൂർണ്ണമായും ഇല്ലാതാകുമെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

Advertisment