Advertisment

ഇങ്ങനെയും മനുഷ്യരുണ്ടോ ? നമ്മുടെ ധാരണകളെല്ലാം തകിടം മറിക്കുന്ന വാർത്തകളാണ് ഈ രാജ്യങ്ങളിൽനിന്ന് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്

New Update

ബ്രിട്ടനെപ്പറ്റി നമ്മൾ പഠിച്ചിരുന്നതും കേട്ടതുമൊക്കെ ലോകമെമ്പാടും സൂര്യനസ്തമിക്കാത്ത സമ്പന്ന സാമ്രാജ്യമെന്നായിരുന്നു. ഒപ്പം വിദ്യാസമ്പന്നരും ബുദ്ധിമാന്മാരും എന്നാണ്.

Advertisment

അതുപോലെ അമേരിക്കയെപ്പറ്റിയും നമ്മുടെ ധാരണ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക - സൈനിക ശക്തിയായ ലോക പൊലീസ് എന്നായിരുന്നു.

publive-image

എന്നാൽ ഈ ധാരണയെല്ലാം തകിടം മറിക്കുന്ന വാർത്തകളാണ് ആ രാജ്യങ്ങളിൽനിന്ന് ഇപ്പോൾ അടിക്കടി വന്നുകൊണ്ടിരിക്കുന്നത്.

കൊറോണാ വൈറസ് ബ്രിട്ടനിലും അമേരിക്കയിലും അതിരൂക്ഷമായി പടരുകയാണ്. ആളുകൾ ദിനം പ്രതി മരിച്ചുവീഴുന്നു. അനേകം പേർ ദിവസവും രോഗബാധിതരാകുന്നു. അവിടുത്തെ ആരോഗ്യമേഖല എന്ത് ചെയ്യണമെന്നറിയാതെ അന്തംവിട്ടു നിൽക്കുകയാണ്.

publive-image

വിലക്കുകളും , നിരോധനങ്ങളും മുന്നറിയിപ്പുകളും ഇപ്പോഴും ജനങ്ങൾ കാര്യമായെടുത്തിട്ടില്ല. സാമൂഹ്യ പ്രതിബദ്ധതയും, സഹജീവികളോട് കരുണയും, ഈ ഗുരുതരമായ അവസ്ഥയെപ്പറ്റിയുള്ള അവബോധവും അവിടുത്തെ ജനതയെ തൊട്ടുതീണ്ടിയിട്ടില്ല എന്ന് തോന്നുന്നു.

ഈ രാജ്യങ്ങളിലെ മലയാളികളാണ് അവിടെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. അവർ ദിവസങ്ങളായി കുഞ്ഞുങ്ങൾക്കൊപ്പം വീടുകൾക്കുള്ളിലാണ്. സാധനങ്ങൾക്കുപോലും പുറത്തുപോകാനാകാത്ത സ്ഥിതി. നാട്ടിലുള്ള ബന്ധുക്കളുമായി സംസാരിക്കാൻ ഫോൺ മാത്രമാണ് അവരുടെ ആശ്രയം.

publive-image

ചാൾസ് രാജകുമാരനു പിറകേ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും കോവിഡ് ബാധ സ്ഥിരീകരിച്ചു. അതേപ്പറ്റി പ്രധാനമന്ത്രി വളരെ ലാഘവത്തോടെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

" Over the last 24 hours I have developed mild symptoms and tested positive for corona virus.

I am now self-isolating, but I will continue to lead the government’s response via video-conference as we fight this virus.

Together we will beat this. #StayHomeSaveLives " ഇതാണ് ആ ട്വീറ്റ് . ജനങ്ങൾക്ക് ഒരുപദേശവും അതിലില്ല.

ബ്രിട്ടനിൽ കൊറോണ വൈറസ് അതിവേഗം പകരുകയാണ്. ഇന്നലെ മാത്രം മരിച്ചത് ഒരു ഡോക്ടറുൾപ്പെടെ 100 പേരാണ്. 11000 ത്തിലധികം പേർ വൈറസ് ബാധിതരാണ്. ആകെ മരണം 578.

കൊറോണ വൈറസ് മൂലം ലോകമാകെ 25000 ത്തോളം ആളുകൾ ഇതുവരെ മരണപ്പെട്ടു. 5.5 ലക്ഷമാളുകൾ വൈറസ് ബാധിതരാണ്.

അമേരിക്കയിലെ പവർഫുൾ സിറ്റിയായ ന്യൂ യോർക്ക് അടച്ചിട്ടെങ്കിലും മരണസംഖ്യ കുറയുന്നില്ല. ന്യു യോർക്കിൽ ഇന്നലെ മരിച്ചത് 100 പേരാണ്. അവിടെ ആകെ മരണം 365 ആണ്.

അമേരിക്കയിലാണ് ലോകത്തേറ്റവും കൂടുതൽ വൈറസ് ബാധിതരുള്ളത് - 85612. ഇതുവരെ മരണം - 1301.

publive-image

ഇറ്റലിയിൽ 41 ആരോഗ്യ പ്രവർത്തകർ വൈറസ് ബാധിച്ചു മരിച്ചു. 5000 ത്തിലധികം ഡോക്ടർമാർ, നേഴ്സ്‌മാർ, ടെക്‌നീഷ്യൻസ്, ആംബുലൻസ് ഡ്രൈവർമാർ എന്നിവർ വൈറസ് ബാധിതരാണ്.

ഇതുവരെ അവിടെ മരണം 8125 ആയിരിക്കുന്നു. ഇറ്റലിയിൽ ഇന്നലെ മാത്രം മരിച്ചത് 712 പേരാണ്. ഇന്നലെ രോഗം സ്ഥിരീകരിച്ചത് 6150 പേർക്ക്. ആകെ വൈറസ് ബാധിതർ 81000 പേർ.

കൊറോണാ വൈറസ് വളരെ രൂക്ഷമായി പടരുന്ന സ്‌പെയിനിൽ 10000 ആരോഗ്യ പ്രവർത്തകർ കോവിഡ് ബാധിതരാണ്. ഇന്നലെ അവിടെ മരിച്ചത് 769 പേരാണ്. ആകെ മരണം 4858. വൈറസ് ബാധിതർ 64059.

Advertisment