Advertisment

ഇതും ക്രിക്കറ്റ് തന്നെ ! മലപ്പുറത്ത് 4 റണ്ണിന് മുഴുവൻ ടീമും ഔട്ട്. 4 റണ്ണുകളും എക്സ്ട്രാ. ഒരാളും അക്കൗണ്ട് തുറന്നില്ല !

New Update

ലപ്പുറത്തെ പെരിന്തൽമണ്ണ സ്റ്റേഡിയത്തിൽ നടന്ന ( 30 overs per side North Zone inter district match) അണ്ടർ 19 പെൺകുട്ടികളുടെ 30 ഓവർ വീതമുള്ള ക്രിക്കറ്റ് മത്സരത്തിലാണ് കാസർഗോഡ് ടീമിന് ഈ ദയനീയ പരാജയം സംഭവിച്ചത്. വായനാടുമായായിരുന്നു മത്സരം.

Advertisment

publive-image

ആദ്യം ടോസ് ജയിച്ച കാസർഗോഡ് ക്യാപ്റ്റൻ എസ്‌ .അക്ഷത ടോസ് ജയിച്ചശേഷം ബാറ്റിംഗ് തെരഞ്ഞെടു ത്തത് വലിയ വിനയായി. ഒരൊറ്റയാൾ പോലും അക്കൗണ്ട് തുറന്നില്ലെന്നു മാത്രമല്ല എല്ലാവരും ഒരേപോലെ ( ക്ളീൻ ബോൾഡ്) ആകുന്ന ( DUCK TALES ) റിക്കാർഡും കാസർഗോഡ് ടീമിന്റെ മേൽ കുറിക്കപ്പെട്ടു. ടീം സ്കോർ 4 റൺസ്.അതും എല്ലാം എക്സ്ട്രാ വഴി ലഭിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വയനാട് ടീം ആദ്യഓവറിൽത്തന്നെ വിജയിക്കാനുള്ള 5 റൺസ് നേടി മാച് 10 വിക്കറ്റിന് ജയിക്കുകയായിരുന്നു. വയനാടിന്റെ വി.ജെ.ജോഷിത ഹാട്രിക്ക് നേടുകയും ചെയ്തു.

ഇതിനുമുൻപ് 2017 ൽ കേരളത്തിനെതിരെ കളിച്ച നാഗാലാൻഡ് അണ്ടർ 19 പെൺകുട്ടികളുടെ ക്രിക്കറ്റ് മത്സരത്തിൽ നാഗാലാൻഡ് ടീം എടുത്തത് കേവലം 2 റൺസ്. മറുപടി ബാറ്റിങ്ങിൽ കേരളാ ടീം രണ്ടു ബോളുകളിൽ അന്ന് വിജയ റൺസ് നേടുകയായിരുന്നു.

Advertisment