Advertisment

ക്രൂഡോയിൽ വിലയിടിവും ഇന്ത്യയിലെ വിലയും !

New Update

ക്രൂഡോയിൽ വില ഇന്നും താഴേക്കുതന്നെയാണ്. വ്യാപകമായ ഷെൽ ഓയിൽ ഉത്പാദനത്തിലൂടെ അമേരിക്ക എണ്ണയുടെ കാര്യത്തിൽ സ്വയം പര്യാപ്തമായതും, എണ്ണവില നിയന്ത്രിക്കാനായി ഉൽപ്പാദനം വെട്ടി ക്കുറയ്ക്കണമെന്ന സൗദി അറേബിയയുൾപ്പെടെയുള്ള ഒപ്പെക്ക്‌ രാജ്യങ്ങളുടെ നിർദ്ദേശം റഷ്യ പിന്തള്ളിയതുമാണ് ഇപ്പോഴത്തെ ഈ വമ്പൻ വിലയിടിവിനു കാരണമായത്.

Advertisment

publive-image

ലോകത്തെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദക രാജ്യങ്ങളായ സൗദി അറേബിയയും റഷ്യയുമായുള്ള കിടമ ത്സരം ഇപ്പോൾ കൂടുതൽ രൂക്ഷമായിരിക്കുന്നു. കോവിഡ് 19 മൂലം പലരാജ്യങ്ങളും ലോക്ക് ഡൗൺ പ്രഖ്യാപിച്ചി രിക്കുന്നതിനാൽ എണ്ണവിപണനം കുറഞ്ഞതും വലിയ ആഘാതമാണ്.

എന്നാൽ മുൻപുണ്ടായിരുന്ന വിലയിൽ നിന്ന് ക്രൂഡ് ഓയിലിന് 60% വരെ ഇടിവുണ്ടായിട്ടും അതിന്റെ പ്രയോജനം ഇന്ത്യൻ ജനതക്ക് കിട്ടുന്നില്ല എന്നതും യാഥാർഥ്യം.

2018 ൽ ബാരലിന് 76.41 ഡോളർ വിലയുണ്ടായിരുന്നത് ഇന്ന് ( 23/03/2020) കേവലം 22 ഡോളറായി താണിരിക്കുന്നു. അപ്പോഴും ഇന്ത്യൻ ഓയിൽ കമ്പനികൾ ഒരു രൂപപോലും കുറയ്ക്കാൻ തയ്യറായിട്ടില്ല എന്നത് അതിശയകരം തന്നെയാണ്.

Advertisment