Advertisment

ഇത് ബെയ്ജിംഗിലെ ഡാക്‌സിംഗ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ബെയ്‌ജിംഗ് നഗരത്തിലെ രണ്ടാമത്തെ എയർപോർട്ട് . ലോകത്തെതന്നെ അതിമനോഹരമായ എയർപോർട്ട് . ചൈനയുടെ 70 മത് സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് അല്പനാളുകൾക്കുമുൻപാണ് ഇത് ജനങ്ങൾക്കായി തുറന്നുകൊടുത്തത്.

Advertisment

publive-image

ഡാക്‌സിംഗ് എയർപോർട്ടിന്റെ നിർമ്മിതിയും മനോഹാരിതയും ലോകമെങ്ങും ഇന്ന് ചർച്ചയാണ്. ഈ എയർപോർട്ട് കാണാനായിമാത്രം ആയിരക്കണക്കിന് ടൂറിസ്റ്റുകളാണ് ബെയ്‌ജിംഗിൽ എത്തുന്നത്.

publive-image

ലോക എയർപോർട്ട് കൗൺസിലിന്റെ റിപ്പോർട്ട് പ്രകാരം അറ്റ്‌ലാന്റാ കഴിഞ്ഞാൽ ഏറ്റവും തിരക്കുള്ള എയർപോർട്ടായി ഡാക്ക്‌സിംഗ് മാറിയിരിക്കുകയാണ്.

publive-image

70 ലക്ഷം സ്‌ക്വയർ മീറ്റർ അതായത് 98 ഫുട്ബാൾ ഗ്രൗണ്ടിന് തുല്യമായ സ്ഥലവിസ്തൃതിയുള്ള ഈ എയർപോർട്ടിൽ 2025 വരെ ഏകദേശം 17 കോടി ആളുകൾ യാത്രചെയ്യുമെന്നാണ് കണക്കാക്കുന്നത്.

publive-image

ന്യുയോർക്ക് , ലണ്ടൻ നഗരങ്ങൾപോലെ രണ്ട് വിശാലമായ അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള നഗരമായി ബെയ്‌ജിംഗും മാറിക്കഴിഞ്ഞിരിക്കുന്നു.

Advertisment