Advertisment

വികസനത്തിന്റെ ഡൽഹി മോഡൽ ! ജനങ്ങളോട് പ്രതിബദ്ധതയുള്ള ഒരു സർക്കാർ എങ്ങനെയാണ് പ്രവർത്തിക്കേണ്ടതെന്ന് അരവിന്ദ് കെജ്‌രിവാൾ കാട്ടിക്കൊടുക്കുമ്പോൾ ..

New Update

മ്മൾ മനസ്സിലാക്കണം, ഇന്ത്യയിൽ റവന്യൂ കമ്മിയില്ലാത്ത,ലാഭത്തിലുള്ള ബഡ്‌ജറ്റ്‌ അവതരിപ്പിക്കുന്ന ഏക സംസ്ഥാനമാണ് ഡൽഹി. കേന്ദ്രസർക്കാർ വരെ അവതരിപ്പിക്കുന്നത് ധനക്കമ്മിയുള്ള ബഡ്‌ജറ്റ്‌ ആണ്.

Advertisment

മാത്രവുമല്ല ഡൽഹി സർക്കാർ ഒരു ഏജൻസിയിൽനിന്നും ലോണും എടുക്കാറില്ല. അതുകൊണ്ടുതന്നെ അവർക്കു കടവുമില്ല. കൂടാതെ ബജറ്റിൽ ഉപഭോക്തൃനികുതി അവർ ഗണ്യമായി കുറയ്ക്കുകയും ചെയ്തിരിക്കുന്നു. (സംസ്ഥാനം എന്നത് യൂണിയൻ ടെറിട്ടറി എന്ന് തിരുത്തുക)

publive-image

കഴിഞ്ഞ 5 വർഷക്കാലം കേന്ദ്രഭരണ പ്രദേശമായ ഡൽഹി ഭരിച്ച ആം ആദ്മി പാർട്ടി സർക്കാരിന്റെ വികസന നേട്ടങ്ങൾ വിലയിരുത്തേണ്ടതുതന്നെയാണ്.

ഏറെയൊന്നും നാമറിഞ്ഞിട്ടില്ല, എന്നാൽ അറിയേണ്ടത് വളരെയുണ്ടുതാനും. ഇത്രയേറെ സൗജന്യങ്ങളും ആനുകൂല്യങ്ങളും നൽകാൻ അവർക്കെങ്ങനെ കഴിയുന്നു? ഇതിനുള്ള പണം എവിടുന്നു വരുന്നു?

// ഡൽഹിയിൽ സമ്പന്നനെന്നോ ദരിദ്രനെന്നോ കണക്കാക്കാതെ എല്ലാ കുടുംബങ്ങൾക്കും മാസം 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാണ്. അതായത് 72 % ഉപഭോക്താക്കൾക്കും 0 വൈദ്യുതിബിൽ ആണ് ലഭിക്കുന്നത്. 24 മണിക്കൂറും ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാകുന്നു എന്നതും എടുത്തുപറയേണ്ടതാണ്.

// ഓരോ ഗാർഹിക ഉപഭോക്താക്കൾക്കും മാസം 20000 ലിറ്റർ വെള്ളം സൗജന്യമാണ്. 2300 പ്രദേശങ്ങളിൽ വർഷങ്ങളായി തകർന്നുകിടന്ന കുടിവെള്ള പൈപ്പ് ലൈൻ കഴിഞ്ഞ 5 വര്ഷം കൊണ്ട് 2175 പ്രദേശങ്ങളിൽ മാറ്റി പുതിയവ ഇട്ടതുമൂലം മലിനജലം എന്ന പരാതി ഇല്ലാതാക്കുകയാണ്.

// ഡൽഹിയിലെ വാർഡുകൾ തോറുമുള്ള 1000 മൊഹല്ല ക്ലിനിക്കുകളിൽ കഴിഞ്ഞ 5 വർഷം ചികിത്സതേ ടിയത് 2 കോടിയോളം ആളുകളാണ്. ഇവിടെ മരുന്നും ചികിത്സയും സൗജന്യമാണ്.

ഗുരുതരമായ (ക്യാൻസർ, കരൾ, ഹൃദയരോഗം etc ) രോഗികളെ ഡൽഹി സർക്കാരിന്റെ ഉടമസ്ഥതയിലുള്ള 35 വലിയ ആധുനിക സജ്ജീകരണങ്ങളുള്ള ഹോസ്പ്പിറ്റലുകളിലാണ് റഫർ ചെയ്യുന്നത്. ഇവിടെയും ടെസ്റ്റുകളും,സ്‌കാനിങ് , എക്‌സ്‌റേ, മരുന്നുകൾ ,ചികിത്സ എല്ലാം സൗജന്യമാണ്.

മരുന്നുകൾ പുറത്തേക്ക് കുറിച്ചുനൽകുന്ന പരിപാടി വിരളമാണ്. ആശുപത്രികളിലെ മരുന്നുകളുടെ സ്റ്റോക്ക് നിലവാരം എന്നും ഉച്ചയ്ക്ക് 12 മണിക്ക് മുഖ്യമന്ത്രി തന്നെയാണ് അവലോകനം ചെയ്യുന്നത്.

ജീവൻ രക്ഷാ മരുന്നുകളുൾപ്പെടെ സ്റ്റോക്കില്ലാതെവന്നാൽ ആശുപത്രി അധികൃതർ അതിനുള്ള മറുപടി നൽകേണ്ടിവരും.

// ഡൽഹിയിലെ ജനസംഖ്യ 2 കോടിയോടടുത്താണ്. ചികിത്സയും മരുന്നുകളും ഇവിടെ സൗജന്യമായതിനാൽ ഡെൽഹിയോടു ചേർന്ന ഉത്തർപ്രദേശ്, ഹരിയാന സംസ്ഥാനക്കാരും ഇപ്പോൾ ഡൽഹിയിലാണ് ചികിത്സക്ക് വരുന്നത്.

എയിംസ് പോലെയുള്ള കേന്ദ്രസർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്കും ടെസ്റ്റുകൾക്കും മരുന്നിനും നിശ്ചിതമായ ഫീസ് ഈടാക്കുമ്പോൾ ഡൽഹി സർക്കാർ വക ആശുപത്രികളിൽ ഒരുതരത്തി ലുള്ള ഫീസും രോഗികളിൽനിന്ന് ഈടാക്കുന്നില്ല.

// ഡൽഹിയിലെ മൊഹല്ല ക്ലിനിക്കുകൾ നേരിട്ടു കാണാനായി മുൻ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ കോഫി അന്നാൻ , നോർവേ മുൻ പ്രധാനമന്ത്രി എന്നിവരെക്കൂടാതെ ഐക്യരാഷ്ട്രസഭാ സമിതിയും ഡൽഹിയിൽ വന്നിരുന്നു. ഐക്യരാഷ്ട്രസഭ ഈ മോഹല്ലാ ക്ലിനിക്കുകളുടെ വിജയകരമായ നടത്തിപ്പിൽ ഡൽഹി സർക്കാരിനെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.

// ഡൽഹിയിലെ 1400 സ്കൂളുകളിലായി 17000 ക്ലാസ്സ് റൂമുകൾ ഉണ്ടായിരുന്നിടത്ത് കഴിഞ്ഞ 5 വർഷം കൊണ്ട് 22000 പുതിയ ക്ലാസ്സ് മുറികൾകൂടി പണിത് അന്താരാഷ്ട്രനിലവാരമുള്ള വിദ്യാഭ്യാസരീതി നടപ്പിൽവരുത്തി. ട്യൂഷൻ വ്യവസായം അവസാനിപ്പിച്ച് പഠിത്തത്തിൽ പിന്നോക്കമുള്ളവർക്ക് പ്രത്യേക ക്ലാസ്സുകൾ ഏർപ്പെടുത്തി.

// മറ്റൊരു പ്രധാനകാര്യം ഡൽഹിയിലെ പ്രൈവറ്റ് സ്‌കൂളുകൾക്ക് കഴിഞ്ഞ 5 വർഷക്കലാമായി ട്യൂഷൻ ഫീസ് ഉയർത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ്. അവർ കോടതിയിൽപോയിട്ടും സർക്കാർ നിലപാടുമൂലം അത് നടന്നിട്ടില്ല.

// സ്ത്രീകൾക്ക് ബസുകളിലും മെട്രോയിലും സൗജന്യയാത്ര ഏർപ്പെടുത്തിയ ഏക സംസ്ഥാനമാണ് ഡൽഹി.മുതിർന്ന പൗരന്മാർക്ക് സൗജന്യഥാർഥാടനയാത്രക്കും ഇക്കൊല്ലം മുതൽ തുടക്കമിട്ടു.

// ഒരു ശുചീകരണത്തൊഴിലാളിയോ, സൈനികനോ കൊല്ലപ്പെട്ടാൽ അവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപയാണ് ഡൽഹി സർക്കാർ നഷ്ടപരിഹാരമായി നൽകുന്നത്..

// ഡൽഹി നഗരത്തിലാകെ ആം ആദ്‌മി സർക്കാർ ഇതുവരെ 1.5 ലക്ഷം CCTV ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. അടുത്ത 1.5 ലക്ഷം കൂടി സ്ഥാപിക്കാനുള്ള ഓർഡർ നൽകിയിരിക്കുന്നു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും, മറ്റു നിയമലംഘനങ്ങളും കുറയ്ക്കാൻ ഇതുമൂലം കഴിയുമെന്നതാണ് വിലയിരുത്തൽ.

// ആം ആദ്‌മി സർക്കാർ തുടക്കമിട്ട ഡൽഹിയിലെ 400 ലധികം സുസജ്‌ജമായ നൈറ്റ് ഷെൽട്ടർ ഹോമുകൾ തെരുവിന്റെ മക്കൾക്ക് വലിയ അനുഗ്രഹമാണ്.പ്രത്യേകിച്ചും തണുപ്പുകാലത്ത്. ഇവർക്ക് വോട്ടില്ലാത്തതിനാൽ ആരും ഇവരെ ശ്രദ്ധിച്ചിരുന്നില്ല.

ഡൽഹി ഹൈക്കോടതിയിലെ റിട്ടയേഡ് ജഡ്ജിമാരുടെ ഗ്രൂപ്പും, മാധ്യമപ്രതി നിധികളും ഈ നൈറ്റ് ഷെൽട്ടർ ഹോമുകൾ പലതവണ സന്ദർശിച്ചു സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.

// ഡൽഹി മുഴുവൻ ഫ്രീ വൈ ഫൈ എന്ന ലക്ഷ്യത്തിനായുള്ള വർക്കുകൾ ഇപ്പോൾ പുരോഗമിക്കുകയാണ്.

// 40 ലക്ഷം ആളുകൾ താമസിക്കുന്ന ഡൽഹിയിലെ വൃത്തിഹീനമായിരുന്ന 1789 ചേരികളിൽ 1281 എണ്ണത്തിൽ റോഡുകൾ, ഓടകൾ, പൈപ്പ് ലൈൻ എന്നിവയുടെ പണികൾ പൂർത്തിയായിക്കഴിഞ്ഞു. അവർക്ക് കോൺക്രീറ്റ് വീടുകൾ നിർമ്മിച്ചുനൽകാനുള്ള സ്‌കീം (പ്രധാനമന്ത്രി ആവാസ് യോജന) കേന്ദ്രസർക്കാരിന് സമർപ്പിച്ചിരിക്കുകയാണ്.

ഡൽഹിയിലെ വായുമലിനീകരണം തടയുകയാണ് അടുത്ത ലക്‌ഷ്യം. വലിയ വാഹനങ്ങൾ ഒഴിവാക്കിയും, കൂടുതൽ വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചും, മറ്റുള്ള ആധുനിക രീതികളിലും അത് നടപ്പാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

ഇത്രയേറെ സൗജന്യങ്ങളും ആനുകൂല്യങ്ങളും നൽകാൻ എവിടെനിന്നാണ് പണം വരുന്നതെന്ന ചോദ്യത്തിന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നൽകിയ മറുപടിയാണ് അത്ഭുതപ്പെടുത്തുന്നത്.

" എല്ലാ വിഭാഗങ്ങളിലെയും ഉദ്യോഗസ്ഥ - രാഷ്ട്രീയതല അഴിമതികൾ ഇല്ലാതാക്കിയതും കരാർ ജോലി കളിലെയും ടെണ്ടറുകളിലെയും സുതാര്യതയും, പദ്ധതികളിലെ ജനപങ്കാളിത്തവും മൂലം പണം ധാരാളമായി ഖജനാവിൽ വന്നുചേരുന്നുണ്ടെന്നും ഡെൽഹിസർക്കാരിനു അതുകൊണ്ടുതന്നെ യാതൊരുവിധ സാമ്പത്തിക ബാദ്ധ്യതയോ ബുദ്ധിമുട്ടുകളോ ഇല്ലെന്നുമാണ്".

Advertisment