Advertisment

ഇന്ത്യ - പാക്ക് ബന്ധവും ഡൊണാൾഡ് ട്രമ്പും ...

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

മേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് അതിസമ്പന്നനായ നല്ലൊരു ബിസ്സിനസ്സ്മാനാണ്. ഒപ്പം വിടുവായനും, വംശീയവിവേചനം പുലർത്തുന്ന വ്യക്തിയും. ഇദ്ദേഹത്തിന്റെ മിത്രതയും ശത്രുതയും ആർക്കും ഗുണം ചെയ്യാൻ പോകുന്നില്ല. ഖത്തറിനോടും സൗദി അറേബ്യയോടും കടുത്ത നിലപാടെടുത്തു ബില്യണുകളുടെ നിക്ഷേപമാണ് അവരിൽനിന്നു തട്ടിയെടുത്തത്.

Advertisment

publive-image

ഇപ്പോൾ ഇറാനിലും ഉത്തരകൊറിയയിലും നടത്തുന്ന ഇടപെടലുകളുടെ ലക്ഷ്യവും വ്യത്യസ്തമല്ല. സൗദി അറേബിയയുടെ ക്രൗൺ പ്രിൻസ് സൽമാൻ രാജകുമാരന്റെ ഇടപെടലുകളാണ് പാക്കിസ്ഥാൻ പ്രസിഡണ്ട് ഇമ്രാൻ ഖാനെ ഇപ്പോൾ അമേരിക്കയിലെത്തിച്ചിരിക്കുന്നത്. പാക്കിസ്ഥാനുമായി അകൽച്ചയിലായിരുന്ന ട്രമ്പ് ഭരണകൂടത്തെ അനുനയിപ്പിച്ചത് സൗദി അറേബിയയാണ്. അതിനായി അമേരിക്ക ആവശ്യപ്പെട്ട തരത്തിൽ ആരെംകോ എണ്ണക്കാരാർ പുതുക്കുമെന്നാണ് അറിയുന്നത്.

publive-image

പാക്കിസ്ഥാന്റെ ഉറ്റമിത്ര രാജ്യമാണ് സൗദി അറേബ്യ. രണ്ടാം സ്ഥാനമേ ചൈനയ്ക്കുള്ളു. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇന്ത്യയും പാക്കിസ്ഥാനും അവരുടെ മാർക്കറ്റുകൾ മാത്രമാണ്. അത് നിലനിർത്താൻ അവർ ഏത് കളികളും കളിക്കും.

Advertisment