Advertisment

ഭൂമിക്കു നേരേ ഒരു ക്ഷുദ്രഗ്രഹം പാഞ്ഞടുക്കുന്നു !!

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

254 മുതൽ 568 മീറ്റർവരെ വ്യാസമുള്ള 2006 QQ 23 എന്നുപേരിട്ടിരിക്കുന്ന ഈ ക്ഷുദ്രഗ്രഹം ( Asteroid) ഈ മാസം 10 ന് ( 10/08/2019) ഭൂമിയിൽ വന്നിടിക്കാനുള്ള സാദ്ധ്യത ശാസ്ത്രലോകം തള്ളിക്കളയുന്നില്ല. ഇപ്പോഴത്തെ അതി നുള്ള സാദ്ധ്യത 7000 ൽ ഒന്ന് എന്ന നിലയിലാണുള്ളത്. അങ്ങനെ സംഭവിച്ചാൽ അതുവലിയ ദുരന്തങ്ങൾക്കും നാശനഷ്ടങ്ങൾക്കുo വഴിയൊരുക്കും..

Advertisment

നാസയുടെ Center for Near Earth Objects Studies മായി ബന്ധപ്പെട്ട ശാസ്ത്രജ്ഞർ വളരെ ഗൗരവമായാണ് ഈ Asteroid ന്റെ സഞ്ചാരത്തെ നോക്കിക്കാണുന്നത്. ഈ മാസം 10 -)൦ തീയതി ഇത് ഭൂമിയിൽനിന്ന് വളരെയടുത്ത 0.04977 ആസ്ട്രോണോമിക്കൽ യൂണിറ്റ്‌സ് ദൂരത്തിൽക്കൂടി കടന്നുപോകുമെന്നാണ് പ്രതീക്ഷ. ചിലിയിൽ സ്ഥാപിച്ചിരി ക്കുന്ന ലോകത്തെ ഏറ്റവും വലിയ ക്യാമറയിൽക്കൂടെയാണ് ഇതിനെ അനുനിമിഷം ഇപ്പോൾ വീക്ഷിച്ചുകൊ ണ്ടിരിക്കുന്നത് ..

publive-image

എങ്കിലും ഇതിന്റെ അപകടത്തെപ്പറ്റി ശാസ്ത്രജ്ഞർ വളരെ ജാഗരൂകരാണ്. അഥവാ ഈ Asteroid ഭൂമിയിൽ വന്നിടിച്ചാൽ ഒരു വലിയ രാജ്യം തന്നെ ഇല്ലാതായേക്കാമെന്നും കരുതുന്നു. 2006 ആഗസ്റ്റ് 1 നാണ് ശാസ്ത്രജ്ഞർ ആദ്യമായി ഈ ക്ഷുദ്രഗ്രഹത്തെ കാണുന്നത്.അന്നും ഇത് ഭൂമിയിൽ വന്നിടിക്കാനുള്ള സാദ്ധ്യതയുള്ളതായി ശാസ്ത്രജ്ഞർ പ്രഖ്യാപിച്ചിരുന്നു. 10 ദിവസം വരെ ശാസ്ത്രലോകം അതിനെ നിരീക്ഷിച്ചിരുന്നു. എന്നാൽ പിന്നീടിത് അപ്രത്യക്ഷമാകുകയായിരുന്നു. അതിനുശേഷം ഇപ്പോഴാണ് വീണ്ടുമത് ദൃഷ്ടിഗോചരമാകുന്നത്.

ഇന്നേയ്ക്കു 6.6 കോടി വർഷങ്ങൾക്കുമുൻപ് 10 കിലോമീറ്റർ വ്യാസമുള്ള ഒരു Asteroid ഭൂമിയിൽ വന്നിടിച്ചതി ന്റെ ഫലമായാണ് ഡയനസോറുകളും മറ്റു വലുതും ചെറുതുമായ പല ജീവജന്തുക്കളും ഭൂമിയിൽനിന്നപ്രത്യ ക്ഷമായത്. 2012 ൽ ഒരു ഇരുനില ബസ്സിന്റെ വലിപ്പമുള്ള Asteroid ഒരു വെടിയുണ്ട പായുന്നതിന്റെ പത്തിരട്ടി വേഗത്തിൽ ഭൂമിക്കടുത്തുകൂടെ പാഞ്ഞുപോയത് ശാസ്ത്രജ്ഞരെപ്പോലും അമ്പരപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂലൈ 19 ന് '2019 NJ 2' എന്ന വലിയൊരു പാറക്കൂട്ടം ഭൂമിക്ക് വളരെയടുത്തുകൂടി പാഞ്ഞുപോയത് നമ്മളാരു മറിഞ്ഞില്ല..

നമ്മുടെ സൗരമണ്ഡലത്തിൽ ഏകദേശം ഒരു ലക്ഷത്തോളം ക്ഷുദ്രഗ്രഹങ്ങളുണ്ട്. ചൊവ്വാ - വ്യാഴ ഗ്രഹങ്ങ ളുടെ ഇടയിലാണ് ഇവ സ്ഥിതിചെയ്യുന്നത്.ഇതിൽ ഏറ്റവും വലിപ്പമുള്ളതിന് 950 കിലോമീറ്റർ വരെ വിസ്തീർണ്ണമുണ്ട് . ഇവയെല്ലാം സൂര്യനെയാണ് വലം വയ്ക്കുന്നത്. ചില Asteroid കൾ ഒരുകിലോമീറ്ററിൽ താഴെ വലിപ്പമുള്ള പാറക്കൂട്ടങ്ങളാണ്.അത്തരത്തിലൊന്നാണ് ഇപ്പോൾ പാഞ്ഞടുത്തുകൊണ്ടിരിക്കുന്ന 2006 QQ 23.

ക്ഷുദ്രഗ്രഹങ്ങൾ ഒട്ടുമിക്കതും ഭൂമിക്കു ഭീഷണിയാണ്. ഇവ പലതും ഭൂമിയുടെ പ്രദക്ഷിണവലയം ( സൂര്യനെ ചുറ്റുന്ന സഞ്ചാരപഥം) മുറിച്ചുകടക്കുന്നവയുമാണ്. അന്തരീക്ഷപേടകങ്ങൾക്കും ഇവ വലിയ ഭീഷണിയാണ്.

1908 ജൂൺ 30 ന് സൈബീരിയയിലെ തുശുംക നദിക്കരയിൽ നടന്ന മഹാസ്ഫോടനം ഒരു Asteroid ഭൂമിയിൽപ്പ തിച്ചതിന്റെ ഭാഗമായിട്ടായിരുന്നു.സൈബീരിയൻ കാടുകളെ വിഴുങ്ങിയ ആ പൊട്ടിത്തെറിയുടെ ഫലമായാണ് ജൂൺ 30 അന്താരാഷ്‌ട്ര ക്ഷുദ്രഗ്രഹദിനമായി ( Asteroid day ) ആചരിക്കുന്നത്. ക്ഷുദ്രഗ്രഹങ്ങൾ ഭൂമിക്കെത്ര മാത്രം ഭീഷണിയുയർത്തുന്ന എന്ന ബോധവൽക്കരണവും ഭാവിയിൽ ഇതിനെ എങ്ങനെ പ്രതിരോധിക്കാ മെന്ന ചർച്ചകളുമാണ് ഈ ദിനംകൊണ്ടുദ്ദേശിക്കുന്നത്..

Advertisment