Advertisment

നിങ്ങളുടെ ഒരു വോട്ടിന്റെ വില അറിയണമെങ്കിൽ ?

New Update

രിത്രത്തിലേക്കൊന്നു തിരിഞ്ഞുനോക്കുക. ഒരു വോട്ടിനു സർക്കാർ താഴെവീണു. രാജാവ് ഭരണം വിട്ടൊഴിഞ്ഞു. എന്തിനേറെ ഹിറ്റ്ലർ എന്ന ഏകാധിപതിയുടെ ഉദയവും ഒരു വോട്ടിന്റെ ബലത്തിലായിരുന്നു.

Advertisment

തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ പലർക്കും വിമുഖതയാണ്. ജനാധിപത്യമൂല്യങ്ങളെയും രാജ്യപുരോ ഗതിയെയും സാർവ്വോപരി സമൂഹത്തോടുള്ള ഓരോ പൗരന്റെയും കടപ്പാടിന്റെയും പ്രതീകമാണ് സമ്മതിദാനാവകാശം. അതുവിനിയോഗിക്കേണ്ടത് അനിവാര്യവുമാണ്‌.

publive-image

നമ്മുടെ ഓരോ വോട്ടും വളരെ വിലപ്പെട്ടതാണ്. ഒരു വോട്ടിന്റെ പിൻബലത്താൽ ലോകത്ത് പല അധികാര ക്കൈമാറ്റങ്ങളും നടന്നിട്ടുണ്ട്. പലരും നേതൃസ്ഥാനത്തെത്തപ്പെടുകയും മറ്റുപലരും കാലത്തിന്റെ വിസ്മൃതിയിലേക്ക് പിന്തള്ളപ്പെടുകയും ചെയ്തിട്ടുണ്ട്. എന്തിനധികം, ചരിത്രം തന്നെ ഒറ്റ വോട്ടിന്റെ ഭൂരിപക്ഷത്താൽ മാറ്റിയെഴുതപ്പെട്ടതും നാമറിയണം.

1875 ൽ ഫ്രാൻസിൽ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാജഭരണം മാറി ജനാധിപത്യം നിലവിൽവന്നത്. ഇല്ലായിരുന്നെങ്കിൽ ഇന്നുമവിടെ രാജവാഴ്ചയായിരുന്നു ഉണ്ടാകുക.

1776 ൽ കേവലം ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അമേരിക്കയിൽ ജർമ്മൻ ഭാഷയ്ക്കുപകരം ഇംഗ്ലീഷ് മാതൃഭാഷയായത് .

1876 അമേരിക്കയുടെ 19 മത് രാഷ്ട്രപതിസ്ഥാനത്തേക്കു നടന്ന തെരഞ്ഞെടുപ്പിൽ റദർബോർഡ് ബി ഹയസ് 185 വോട്ടും സാമുവേൽ തിൽഡൺ 184 വോട്ടുമാണ് കരസ്ഥമാക്കിക്കിയത്. എന്നാൽ ആദ്യഘട്ടത്തിൽ തിൽടൺ 2.5 ലക്ഷം വോട്ടുനേടി ജയിച്ചിരുന്നു.

1999 ൽ AIADMK പിന്തുണ പിൻവലിച്ചതിനെത്തുടർന്നു നടന്ന വിശ്വാസവോട്ടെടുപ്പിൽ കേന്ദ്രത്തിലെ അടൽ ബിഹാരി സർക്കാർ ഒരു വോട്ടിനാണ് നിലം പരിശായത് ( 270 - 269 )

publive-image

2004 കർണ്ണാടകയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ JDS ന്റെ ഏ.ആർ കൃഷ്ണമൂർത്തി 40751 വോട്ടും കോൺഗ്രസിന്റെ ആർ.ധ്രുവനാരായൻ 40752 വോട്ടുമാണ് കരസ്ഥമാക്കിയത്. അന്ന് കൃഷ്ണമൂർത്തിയും പി.എ യും വോട്ടുചെയ്തിരുന്നെകിൽ ഫലം മറ്റൊന്നാകുമായിരുന്നു.

2008 രാജസ്ഥാൻ നിയമസഭാതെരഞ്ഞെടുപ്പിൽ സി.പി ജോഷി എന്ന സ്ഥാനാർത്ഥിക്ക് 62215 വോട്ടും എതിർ സ്ഥാനാർഥിയായ കല്യാൺ സിംഗിന് 62216 വോട്ടും ലഭിച്ചു. ജോഷി അന്ന് മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടിരുന്നയാളാണ്. സി.പി.ജോഷിയുടെ അമ്മയും,ഭാര്യയും,ഡ്രൈവറും അന്ന് വോട്ടുരേഖപ്പെടുത്തിയിരുന്നില്ല.

1923 ഇന്ന് ജർമ്മൻ ജനതയോടു ചോദിക്കുക, ഒരു വോട്ടിന്റെ മൂല്യമെന്താണെന്ന്. 1923 ൽ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഹിറ്റ്‌ലർ നാസിപ്പർട്ടിയുടെ തലവനാകുന്നത്.

നമ്മുടെ വോട്ട് വിലയേറിയതാണ്. അത് നമ്മുടെ ശക്തിയാണ്. കരുത്തുറ്റ ഒരു നാളെക്കായി നാടിന്റെ അഭിവൃദ്ധിക്കും പുരോഗതിക്കുമായി കഴിവുറ്റ സ്ഥാനാർത്ഥിക്കുവേണ്ടി അത് വിനിയോഗിക്കുക.

Advertisment