Advertisment

മറുനാട്ടുകാരെ മലയാളം പഠിപ്പിക്കുന്ന 'എലിക്കുട്ടി മദാമ്മ' ! മലയാളിയെ വിവാഹം കഴിച്ചത് മുതല്‍ മലയാളം പഠിക്കണമെന്ന വാശിയായി. രണ്ടുവർഷം കൊണ്ട് മലയാളഭാഷയിൽ പ്രാവീണ്യയായി

New Update

മ്മൾ മലയാളികളേക്കാൾ ഏറെ മലയാളത്തെ സ്നേഹിക്കുന്ന ,സോഷ്യൽ മീഡിയ വഴി മറ്റുള്ളവരെ മലയാളം പഠിപ്പിക്കുന്ന ഒരു വിദേശവനിതയുണ്ട് അങ്ങ് ദുബായിൽ. പേര്‌ എലിസ.

Advertisment

അമേരിക്കൻ വനിതയായ എലിസബത്ത് മേരി കെറ്റോൺ അഥവാ എലിസ , സോഷ്യൽ മീഡിയാ വഴി മലയാളിയായ അർജുനെ പരിചയപ്പെടുകയും ആ പരിചയം വിവാഹത്തിൽ കലാശിക്കുകയുമായിരുന്നു. ഇരുവരും ഇപ്പോൾ ദുബായിലാണ് ജോലിചെയ്യുന്നത്.

publive-image

അമേരിക്കയിലെ ന്യൂ മെക്സിക്കോ യൂണിവേഴ്സിറ്റിയിൽ നിന്ന് Education Administration ൽ മാസ്റ്റർ ഡിഗ്രി കരസ്ഥമാക്കിയിട്ടുള്ള എലിസബത്ത് , ജാപ്പനീസ് ,കൊറിയ ,സ്പാനിഷ് ഭാഷകളിൽ നിപുണയാണ്. ഭാഷ പഠിക്കുക എന്നതവർക്കു ഹരമാണ്.

കൊച്ചി സ്വദേശിയായ അർജുനെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടു വിവാഹം കഴിച്ചതുമുതൽ മലയാളം പഠിക്കണമെന്ന വാശിയായി എലിസയ്ക്. അതിനായി അർജുന്റെ പൂർണ്ണ പിന്തുണയും ലഭിച്ചു. സ്കൈപ്പ് വഴിയാണ് ആദ്യം പഠനം തുടർന്നത്. അതിനു നിരോധനം വന്നതോടെ ഓൺലൈനിൽ നിന്നും പഠനസാമഗ്രികൾ അവർ സംഘടിപ്പിച്ചു. സംശയങ്ങൾ അർജുനോടും, അർജുന്റെ അമ്മയോടും ചോദിച്ചു മനസ്സിലാക്കി.

അവസാനം ഇൻസ്റ്റഗ്രാമിലെത്തിയ അവർ മലയാളത്തെപ്പറ്റി ആഴത്തിൽ മനസ്സിലാക്കി. വീട്ടിൽ അർജുനുമായും അമ്മയുമായും മലയാളത്തിലാണ് ഇപ്പോൾ സംസാരം. രണ്ടുവർഷം കൊണ്ടവർ മലയാളഭാഷയിൽ പ്രാവീണ്യയായി എന്ന് പറഞ്ഞാൽ അത് അതിശയമല്ല.

മലയാളം പഠിക്കാനാഗ്രഹിക്കുന്ന വിദേശമലയാളികളുടെ കുട്ടികൾക്കും , എലിസബത്തിനെപ്പോലെ മലയാളികളെ വിവാഹം കഴിച്ച അന്യദേശക്കാർക്കും വേണ്ടി അവർ ഇൻസ്റ്റഗ്രാമിൽ ഒരു മലയാളം പാഠശാല തുറന്നിരിക്കുകയാണ്. ഇതുവഴി മലയാളം പഠിക്കാനുള്ള വീഡിയോ യും മറ്റു പഠനസാമഗ്രികളും അവർ ഷെയർ ചെയ്യുന്നു.

publive-image

ഇസ്റ്റഗ്രാമിൽ @eli.kutty എന്ന പേരിലാണ് അവരുടെ അക്കൗണ്ട്. അതിലുമുണ്ട് എലിസയ്ക്ക് പറയാൻ രസക രമായ ഒരു കഥ. മലയാളം പഠിച്ചുകഴിഞ്ഞപ്പോഴാണ് തൻ്റെ പേരിന്റെ ആദ്യ രണ്ടക്ഷരം (eli) മലയാളത്തിൽ എലി(Rat) ആണെന്നതിനാൽ പേരിനൊപ്പം മലയാളത്തിലെ തന്നെ kutty കൂടി ചേർക്കുകയായിരുന്നത്രെ. ഇപ്പോൾ 'എലിക്കുട്ടി' എന്ന തന്റെ പേരിനുതന്നെ ഒരു ആകർഷകത്വമുണ്ടെന്ന് അവർ പറയുമ്പോൾ അർജുനും അതിനെ തലകുലുക്കി പിന്താങ്ങുന്നു.

എലിസ, ദുബായിലെ അജ്‌മാൻ ടെക്‌നോളജി ഹൈസ്‌കൂളിൽ അദ്ധ്യാപികയാണ്. അർജുൻ ഒരു സൈബർ സെക്യൂരിറ്റി കമ്പനിയിൽ ഡെവലപ്പ്മെന്റ് ഓഫിസറായി ജോലിചെയ്യുന്നു. ഇസ്റ്റഗ്രാമിൽ എലിസയ്ക്കു 2000 നുമേൽ ഫോളോവേഴ്‌സ് ഉണ്ട്. ഭൂരിഭാഗവും അവരിൽനിന്നു മലയാളം പഠിക്കുന്ന വിദ്യാർത്ഥികളാണ്.

എലിസയെപ്പറ്റി പറയുമ്പോൾ അർജുനൻ കൂടുതൽ വാചാലനാകും. മലയാളഭാഷയോടുള്ള എലിസയുടെ ഭ്രമം തന്നെപ്പോലും അതിശയപ്പെടുത്തുന്നുവെന്നും കൂടുതൽ കൂടുതൽ ആഴത്തിലേക്കുള്ള ഭാഷാപഠനം അവർ ഒഴിവുസമയങ്ങളിൽ നടത്താറുണ്ടെന്നും മലയാളികളിൽപ്പോലും ഇത്രയൊരാവേശം കാണാൻ കഴിയില്ലെന്നുമാണ് അർജുൻ അവകാശപ്പെടുന്നത്.

എലിസയ്ക്കു മലയാളത്തോടുള്ള അഭിനിവേശം ഗൂഗിളിലും ദൃശ്യമാണ്. ഗൂഗിളിൽ Learn malayalam instagram ടൈപ്പ് ചെയ്താൽ ഉടൻ വരും @eli.kutty.

 

Advertisment